താമര മോതിരം 9 [Dragon] 368

അതിൽ പ്രതിപാദിക്കാത്ത ഒരു കാര്യവും ഇല്ല എന്ന് വേണമെങ്കിൽ പറയാം.

ഇന്ന് ലോകത്തെ എല്ലാ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ച പല കാര്യങ്ങളും അതിന്റെ എത്രയോ വര്ഷങ്ങള്ക്കു മുന്നേ കണ്ടുപിടിച്ചു അതിനെ കുറിച്ച് പ്രതിപാദിച്ചിരുന്ന മഹത്ഗ്രന്ഥം.

റെഡ്ഢി :- ആണോ സ്വാമി – എനിക്കിതൊന്നും അറിയില്ലാരുന്നു – ഞാൻ ഇതൊക്കെ വെറുതെ പറയുന്നത് എന്നാണ് കരുതിയിരുന്ന

ജടാധാരി :- എന്നാൽ കേട്ടോളു റെഡ്ഢി

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം.
മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്. ഭാരതീയ വിശ്വാസമനുസരിച്ച് ആകെയുള്ള രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് ഇത്, മറ്റൊന്ന് രാമായണം ആണ്.

മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത് നിലനിന്നിരുന്നു.

വേദങ്ങൾ ഉൾകൊള്ളാൻ കഴിയാത്ത സാധാരണ ജനങ്ങൾക്ക് സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ് ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു.

വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്.

മഹാഭാരതം ആദിപർ‌വ്വത്തിൽ പറയുന്നത് 8800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ് എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷഷം ഉള്ള ഗ്രന്ഥമായി വളർന്നു എന്നു കാണാം.

വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച് ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.

കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. . അതിൽ നിന്നാണ് ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു.

വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന് ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ് വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു.

ഇന്ത്യയുടെ സംസ്കാരത്തിന് ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി.

പതിനെട്ടു പർവ്വങ്ങളായാണ് മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്.

68 Comments

Comments are closed.