ആ ഒച്ച കേട്ട പൂജാരി തന്റെ തല തറയിൽ ഇടിച്ചു അലറി വിളിച്ചു –
ശങ്കരാ……………………………… രക്ഷിക്കണേ ………………………….
*********
അതെ സമയം ധ്യാനാവസ്ഥയിൽ തടാകക്കരയിൽ ആലിന്റെ ചുവട്ടിൽ ഇരുന്ന ജഗത്ഗുരുവിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുവാൻ തുടങ്ങി .
കണ്ണുകൾ അടിച്ചുരിക്കുന്നു എങ്കിലും ആ കൺപോളകൾ തള്ളിമാറ്റികൊണ്ടു ആ ജലം അദ്ദേഹത്തിന്റെ താടിരോമങ്ങളിലൂടെ താഴേക്കു ഒലിച്ചിറങ്ങി.
ചുണ്ടുകളിൽ വിതുമ്പലിന്റെ ഭാവത്തിലാണെകിലും പഞ്ചാക്ഷരി ഇടതടവില്ലാതെ മുഴങ്ങിക്കോണ്ടിരുന്നു.
*******
ശ്രീകോവിലിന്റെ വാതിക്കൽ ശബ്ദം കേട്ട് പൂജാരി അങ്ങോട്ടേക്ക് നോക്കി –
അപ്പൊൽകണ്ട കാഴ്ച ആരുടേയും ചങ്കു ഒയ്‌ലർക്കുന്ന കാഴ്ച ആയിരുന്നു – ആ മഹാ ദുഷ്ടനായ കബോള,
ശങ്കര ലിംഗത്തിന്റെ ചുവട്ടിൽ വച്ച് അടിച്ചു പൊട്ടിച്ചെടുത്തു അതുമായി പുറത്തേക്കു ഇറങ്ങിവരുന്നു,
സർവ്വാലങ്കാര വിഭോഷിതനായ ആ ശങ്കര ലിംഗത്തിന്റെ ഭാരം അയാൾക്ക് തങ്ങൻ ആകുന്നിലെങ്കിലും
അയാൾ അത് തറയിൽ വയ്ക്കാതെ നേരെ അമ്പലത്തിന്റെ മുന്നിലുള്ള പടിക്കെട്ടിൽ ഇറക്കി വച്ച് കിങ്കരന്മാരോട് അതെടുത്തു കൊണ്ടുപോകാൻ അലറി
ആളുകളുടെ വായിൽ നിന്നും അടക്കി പിടിച്ച കരച്ചിലും ഒപ്പം പഞ്ചാക്ഷരിയും മുഴങ്ങി കേൾക്കാൻ തുടങ്ങി.
അത് ശ്രദ്ധിക്കാതെ കബോള പുറത്തേക്കു നടന്നു –
അയാളുടെ കിങ്കരന്മാർ വന്നു നാലുപേർ ചേർന്നു ആ മഹാ വിഹ്രഹത്തെ എടുത്തു ഉയർത്തി പുറത്തേക്കു ജെകൊണ്ടു പോകാൻ തുടങ്ങി –
ഓരോ ആൾക്കാരുടെ മുന്നിലൂടെയും പോകും തോറും അവർ നേരിട്ട് ശങ്കര വിഹ്രഹത്തെ അടുത്ത് നിന്ന് കണ്ടു അവർ അറിയാതെ അവരുടെ കണ്ണിൽ നിന്നും കണ്ണുനീരും കൺഠത്തിൽ നിന്നും പഞ്ചാക്ഷരിയും ഉയർന്നു കേട്ടു
അമ്പലം വിട്ടു പോകാനായപ്പോഴേക്കും അവിടം പഞ്ചാക്ഷരി മുഖരിതമായി ഓം നമഃശിവായ അവിടെ മുഴുവൻ മുഴങ്ങാൻ തുടങ്ങി .
അത് കേട്ട കബോള നിന്നു ,
പിന്നെ തിരികെ നടന്നു –
അകത്തേക്ക് കയറി നേരെത്തെ തല വെട്ടിയിട്ട ശരീരത്തിന്റെ അടുത്തേക്ക് വന്നു ആ മൃതദേഹത്തിന്റെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കു എടുത്തു പോകുന്ന വഴി ആ തല അയാൾ മഴുവിനാൽ കൊത്തിയെടുത്തു –
പഞ്ചാക്ഷരി മുഖരിതമായ ആ അന്തരീക്ഷം പെട്ടെന്ന് മൗനമായി – ചില അർത്ഥ നാദങ്ങൾ മാത്രമായി അത് അവസാനിച്ചു.
ശങ്കര വിഹ്രഹവും ആ മൃതശരീരവും ഒരു വണ്ടിയുടെ പിന്നിൽ വച്ച് അവർ തിരിച്ചു പോകാൻ ഒരുങ്ങി –
പോകാനായി കബോള വണ്ടിയിൽ കയറി പിന്നെ അവിടെ കൂടി നിന്ന ആൾക്കാരോട് അലറി
??