താമര മോതിരം 9 [Dragon] 368

കബോള നടന്നു അന്തേവാസികളിലും പ്രധാനിയായ ആ ആശ്രമത്തിലെ കാര്യങ്ങൾ നോക്കി നടത്തുന്ന ആളിന്റെ മുന്നിൽ എത്തി ചോദിച്ചു

അവാര ഇലിജ് ഹെജ് ബറൂട്ടെരെ

( അവർ എങ്ങനെ ഇവിടെ എത്തി)

അവരംനു ഒളഗെ ബിഡബേഡി എംദു നാണു നിമഗെ ഹേളിദ്ദേനെ മത്തു അവരു പ്രാര്ഥനെ മാഡബേകെംദു ഭാവിസുവുദില്ല

(നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അവരെ ഇവിടെ കയറ്റരുതെന്നും – അവരെ പൂജയ്ക്കു കൂട്ടരുതെന്നും)

നാവ് നന്നന്ന തിരാസ്കരിസാലു ഇഡാ ധൈര്യ

( നിനക്കൊക്കെ എത്ര ധൈര്യമോ എന്നെ ധിക്കരിക്കാൻ)

ആ അമ്പലവാസി പറഞ്ഞു :- നനു അവരാനു എണ്ടിഗ ബരാലു ഹില്ല,ശങ്കരപാദ ലയിനികഗരി നാനു മത്തു അവരു പ്രാര്ഥനെ മാഡബേകെംദു

( അവരോടു വരാൻ ഞാൻ പറഞ്ഞില്ലിട്ടില്ല – പക്ഷെ ശങ്കരനെ പൂജിക്കാൻ വരുന്നവരെ എങ്ങനെ അറുത് എന്ന് പറയും ഞാൻ)

ആ മറുപടി കേട്ട കബോള കോപം കൊണ്ട് വിറച്ചു ശേഷം മുകളിലേക്ക് നോക്കി ഉച്ചത്തിൽ അലറി കൂടി അയാളുടെ കയ്യിലെ മഴു ഉയർന്നു താഴ്ന്നു –

കൂടെ ആ ആ അമ്പലവാസിയുടെ തലയും താഴെ വീണു.

അവിടെ ഉണ്ടായിരുന്ന എല്ലാ ആൾക്കാരും അത് കണ്ടു പേടിച്ചു ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി

കബോള എല്ലാപേരോടും ചുണ്ടത്തു വിരൽ വച്ച് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു – പെട്ടെന്ന് അവിടം നിശബ്ദമായി.

 

പെട്ടെന്ന് കബോള ശ്രീകോവിലിന്റെ അവിടേക്കു നീങ്ങി ശേഷം ഉച്ചത്തിൽ പറഞ്ഞു

ನೀವು ನನ್ನನ್ನು ಪಾಲಿಸದಿರಲು ಕಾರಣ ನನಗೆ ತಿಳಿದಿದೆ – ( എനിക്കറിയാം നിങ്ങൾ എന്ത് കൊണ്ടാണ് എന്നെ അനുസരിക്കാത്ത എന്ന്

ಆದ್ದರಿಂದ ಮೊದಲು ನಾನು ಅದನ್ನು ತೆರವುಗೊಳಿಸಬೇಕು ( അതുകൊണ്ടു ആദ്യം അതാണ് ശെരിയാക്കേണ്ടത്

അതും പറഞ്ഞു കബോള ശ്രീകോവിലിന്റെ അടുത്തേക്ക് നടന്നു – അയാളെ തടയാൻ കെൽപ്പില്ലെങ്കിലും പൂജാരി പടികളിൽ നിന്നും മാറാതെ അവിടെ തന്നെ നിന്നു

കബോള ആ ചെരിപ്പിട്ട കാലുകൾ കൊണ്ട് ആദ്യത്തെ പടിയിൽ ചവിട്ടി കയറി –

രണ്ടാമത്തെ പടിയിൽ കാൽ വയ്ക്കുമ്പോഴേക്കും ആ പൂജാരി അയാളുടെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് അരുതെന്നു വിളിച്ചു കരഞ്ഞു

ഒരു കൈ കൊണ്ട് പൂജാരിയെ  എടുത്തു വശത്തേക്ക് എറിഞ്ഞ കബോള മൂന്നാമത്തെ പടിയും ചവിട്ടി അകത്തേക്ക് കയറി

ശങ്കരന്റെ മുന്നിൽ ചെരിപ്പിട്ട കാലുകൾ ചവുട്ടി നിന്ന കബോള ആ സുന്ദര വിഹ്രഹത്തിൽ നോക്കി കുറച്ചു നേരം നിന്നു –

 

ശേഷം അയാളുടെ കയ്യിൽ ഇരുന്ന മഴു കൊണ്ട് ആ വിഹ്രഹത്തിന്റെ ചുവട്ടിൽ ആണ് അടിച്ചു –

ഡിം ഡിം ഡിം

ഇരിമ്പുകൾ തമ്മിൽ മുട്ടുന്നതിന്റെ ശബ്ദം ആ ശ്രീകോവിനുളളിലും ശേഷം ആ അമ്പലത്തിനുള്ളിലും മുഴങ്ങി കേട്ടു –

68 Comments

Comments are closed.