താമര മോതിരം 9 [Dragon] 368

വണ്ടി കംപ്ലൈന്റ്റ് ആണെന്നോ മറ്റോ

 

സഞ്ജു :- ഓക്കേ ഡാ

കണ്ണൻ നേരെ ആ വാർഡ് അറ്റെൻഡറിനെ കാണാൻആണ് പോയത് – അയാളോട് ചോദിച്ചറിഞ്ഞു കണ്ണൻ കാര്യങ്ങൾ –

 

പിന്നെ തിരികെ സഞ്ജുവിന്റെ അടുത്ത് വന്നു പറഞ്ഞു

ഡാ നീ പറഞ്ഞതു അനുസരിച്ചു വീട്ടിൽ നിന്നും ഇറങ്ങി അരമണിക്കൂറിനുള്ളിൽ നിനക്ക് ആക്സിഡന്റ് ആയി അല്ലെ

സഞ്ജു ;- അതെ

കണ്ണൻ ;- നിന്നെ ഇവിടെ കൊണ്ട് വന്നിട്ട് ഒരു മണിക്കൂർ ആയതേ ഉള്ളു – അപ്പൊ ഇതുനിടയിലെ ആ രണ്ടു -മൂന്ന് മണിക്കൂർ നീ എവിടെ ആയിരുന്നു.

സഞ്ജു ;- അറിയില്ല എനിക്കൊന്നും ഓർമയില്ല – ഒരു പക്ഷെ അവിടെ തെന്നെ കിടന്നു കാണും കുറെ നേരം.

 

കണ്ണൻ ;- അല്ല അറ്റൻഡർ പറഞ്ഞത് നിന്നെ ഇവിടെ കൊണ്ട് വന്നവർ പറഞ്ഞത് – ഒരു പട്ടിയെ കണ്ടു നീ ബ്രേക്ക് ച്യ്തപ്പോൾ തെന്നി വീണത് ആണെന്നാണ് –

അവരുടെ വണ്ടിയുടെ മുന്നിൽ – അപ്പോ തന്നെ നിന്നെ ഇവിടെ എത്തിച്ചു എന്നാണ് പറഞ്ഞത് –

സഞ്ജു :- എനിക്കൊന്നും അറിയില്ല കണ്ണാ – ഒന്നും ഓര്മ വരുന്നില്ല

 

കണ്ണൻ ;- സാരമില്ല ഏതായാലും ഒന്നും പറ്റിയില്ലല്ലോ – നമുക്ക് വീട്ടിലേക്കു പോകാം – നിന്റെ വണ്ടി എവിടെ എന്ന് അറിയുമോ

സഞ്ജു ;- അവിട തന്നെ കാണും – വീണിടത്തു

കണ്ണൻ ;- ശരി പോകുന്ന വഴി നോക്കാം

ഒരു അരമണിക്കൂറിനകം അവർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി ഇറങ്ങി – ഇപ്പോൾ സഞ്ജു ഓക്കേ ആയിരുന്നു അതിനാൽ കണ്ണന്റെ ബൈക്കിൽ തന്നെ ആയിരുന്നു അവർ വീട്ടിലേക്കു പുറപ്പെട്ടത് –

സഞ്ജുവിന്റെ ബാഗ് അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു

കുറച്ചു സമയം കൊണ്ട് അവർ ആക്സിഡന്റ് നടന്ന സ്ഥലത്തു എത്തി.

വണ്ടി നിർത്തി കാണാൻ അവിടെ ഒക്കെ നോക്കി – ബൈക്ക് അവിടെ ഒരു മരത്തിന്റെ ചുവട്ടിൽ ഒതുക്കി വെച്ചിട്ടുണ്ടായിരുന്നു –

എന്നാൽ ഒരു വീഴ്ച സംഭവിച്ചതിന്റെ യാതൊരു തെളിവും ആ വണ്ടിയിൽ ഉണ്ടായിരുന്നില്ല മാത്രമല്ല റോഡിലും ഒരു പാടും ഇല്ലാരുന്നു എന്നതും കണ്ണൻ ഇ അത്ഭുതപ്പെടുത്തി.

പക്ഷെ അതിനെ കുറിച്ച് സഞ്ജുവിനോട് ഒന്നും ചോദിക്കാതെ കണ്ണൻ പറഞ്ഞു –

“ഡാ നിനക്ക് വണ്ടി ഓടിക്കാൻ ആകുമോ അല്ലെങ്കിൽ നമുക്ക് പോയിട്ട് തിരികെ വന്നു ഈ വണ്ടി എടുക്കാം.”

സഞ്ജു – “അതാ നല്ലതു കാലിന്റെ മുട്ട് നല്ല വേദന ഉണ്ട്” –

68 Comments

Comments are closed.