താമര മോതിരം 9 [Dragon] 368

നിങ്ങള്ക്ക് അറിയുന്ന ആൾ ആണെങ്കിൽ ഒന്ന് ആശുപത്രിവരെ വന്നാൽ നന്നായിരുന്നു

ദേവു ;- ഇപ്പോൾ തന്നെ വരം എന്ന് പറഞ്ഞു ഫോൺ കട്ട് ചയ്തു – കണ്ണനോട് ഡാ സഞ്ജു ഏന്തി ആക്സിഡന്റ് ആയി ആശുപത്രിയിൽ ആണെന്ന് –

നീയൊന്നു പെട്ടെന്ന് താലൂക്ക് ഹോസ്പിറ്റൽ വരെ പോയെ – കുഴപ്പം ഒന്നും ഇല്ല എന്നാണ് പറഞ്ഞെ

കണ്ണൻ അത് കേട്ട് പെട്ടെന്ന് വേഷം മാറി ഇറങ്ങി – വീട്ടിൽ പറയാതെ പോകാൻ തുടങ്ങി – ‘അമ്മ ഒക്കെ അറിഞ്ഞാൽവിഷമമാകും എന്നറിയാവുന്നതു കൊണ്ട് – നേരെ ബൈക്ക് എടുത്തു ആശുപത്രിയിലേക്കു പോയി – പോകുന്ന വഴു കണ്ണൻ ചിന്തിച്ചു

എന്നെ സഹായടിക്കാൻ വരുന്നവർക്ക് എല്ലാം ഇ ഗതി ആണല്ലോ ദൈവമേ – ഉണ്ണിക്കു പറ്റിയത് പോലെ ഒന്നും വരരുതേ എന്ന് പ്രാർത്ഥിചു കൊണ്ട് അതിവേഗത്തിൽ വണ്ടി ഓടിച്ചു – ആശുപത്രിയിലേക്ക് എത്തി.

മുന്നിൽ ചോദിച്ചു സഞ്ജുവിനെ എവിടെയാണ് കിടത്തിയിരിക്കുന്നതു എന്ന് അറിഞ്ഞു അങ്ങോട്ടേക്ക് പോയി കണ്ണൻ -വാർഡിൽ ചെന്നപ്പോൾ ഒരു കട്ടിലിൽ കിടക്കുകയായിരുന്നു സഞ്ജു – ഡോക്ടർ അടുത്ത് തന്നെ നിൽപ്പുണ്ട്

കണ്ണൻ :- ഡാ സഞ്ജു എന്താ പറ്റിയതു – ഡോക്ടർ ഇവനിപ്പോ എങ്ങനെ ഉണ്ട്

സഞ്ജു കണ്ണനെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുകയായിരുന്നു

ഡോക്ടർ – ഒന്നുമില്ല ഇയാൾ വീണു കുറച്ചു നേരം ബോധം പോയി അത്രേ ഉള്ളു – സ്കാൻ ചയ്തു അതിൽ പേടിക്കാൻ ഒന്നുമില്ല – വീണ ഷോക്കിൽ പേടിച്ചു ബോധം പോയതാകാനേ ചാൻസ് ഉള്ളു –

എന്തായാലും ഈ ഡ്രിപ് തീരുമ്പോൾ വീട്ടിലേക്കു കൊണ്ട് പോകാം – രാത്രി എങ്ങാനും ശർദ്ധിക്കുകയാണെകിൽ കൊണ്ടുവരണം എന്ന് പറഞ്ഞു ഡോക്ടർ പോയി

കാണാൻ സഞ്ജുവിനെ നോക്കി ;- അവനു കുഴപ്പം ഒന്ന് മില്ല കയ്യിളെയും കാലിന്റെയും മുട്ടിൽ ചെറിയ മുറിവ് .

കൈപ്പത്തിയിൽ കല്ല് എന്തോ കൊണ്ടിട്ടാകണം ഒരു ചെറിയ പോറൽ അത്രേ ഉള്ളു –

ഹെൽമെറ്റ് ഉണ്ടായിരുന്നു അതിനാൽ തലയ്ക്കു കുഴപ്പം ഇല്ലാരുന്നു – ബോധം ഇല്ലാത്തതു കൊണ്ടാണ് സ്കാൻ ചെയ്തത് – ആ സമയത്താണ് ദേവു വിളിച്ചതും .

 

സഞ്ജുവിനോട് ചോദിച്ചു കണ്ണൻ – എന്താടാ പറ്റിയത്

സഞ്ജു :- അറിയില്ലെടാ – ഒരു വണ്ടി വന്നു പെട്ടെന്ന് ഹോൺ അടിച്ചു ,ഞാൻ ഞെട്ടി തിരിഞ്ഞു നോക്കുന്നതിനടയിൽ വീണു – പിന്നെ ഒന്നും ഓർമയില്ല -ഇപ്പോഴാ കണ്ണ് തുറന്നതു.

 

കണ്ണൻ ;- ഇത് എവിടെയ നടന്നത് – ഇതാ ആ വണ്ടിക്കാർ

 

സഞ്ജു ;- നമ്മുടെ വീടിന്റെ താഴെ ഒരു പത്തു കിലോമീറ്റര് വന്നതേ ഉണ്ടാകു ഞാൻ – അവർ പോയി കാണും എന്നെ ആരാ ഇവിടെ എത്തിച്ചത് എന്ന് എനിക്കറിയില്ല.

 

കണ്ണൻ ;- ഓക്കേ ഡാ നീ റസ്റ്റ് എടുക്കു – ദേവുവിനെ ഒന്ന് വിളിക്ക് – പിന്നെ അമ്മയെയും വിളിച്ചു പറ നീ ഇന്ന് വരില്ല എന്ന് – ആക്സിഡന്റ് എന്ന് ഒന്നും പറയരുത് – വേറെ എന്തെകിലും പറ ,

68 Comments

Comments are closed.