താമര മോതിരം 9 [Dragon] 368

എല്ലാം കേട്ടപ്പോൾ ലിജോ ആകെ പേടിച്ചു പരവശം ആയി പിന്നെ Sp യോട് പറഞ്ഞു സർ മനോഹരനെ ഒന്ന് സൂക്ഷിക്കണം – അടുത്ത് ഞാൻ അല്ലെങ്കിൽ മനോഹരൻ ആകും അവന്റെ ലക്‌ഷ്യം.

Sp – മനോഹരനും നിങ്ങളുടെ കൂടെ ഉണ്ടോ

ലിജോ ;- ഉണ്ടായിരുന്നു സർ – ഞാൻ എവിടേക്കു പോയാലെയും കൂടെ കൊണ്ട് പോയിരുന്ന മൂന്നു പേർ ഇവർ ആയിരുന്നു –

എന്റെ എല്ലാ പരിപാടികൾക്കും കൂട്ട് നിൽക്കുന്നവർ – രണ്ടുപേര അവൻ കൊണ്ട് പോയി ഇനി മനോഹരൻറെ ജീവൻ കൂടി ആപത്തിലാക്കാൻ ആകില്ല.

സർ ദയവു ചെയ്തു എനിക്കെതിരെ റിപ്പോർട്ട് ഉണ്ടാക്കി അയച്ചു എന്നെ കൂടുതൽ അപകടത്തിൽ ആക്കരുത്

ഞാൻ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളാം

Sp – ഇത്രയുമൊക്കെ കണിച്ചിട്ടു തന്നെ വെറുതെ വിടണം എന്നാണോ താൻ പറയുന്നത് . തനിക്കു ഇനിയും എന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് എനിക്കറിയാം –

തന്റെ ജീവൻ രക്ഷിക്കാനെങ്കിലും താൻ അതൊക്കെ എന്നോട് പറ –

ആ സ്ഥലം കൈക്കലാക്കാൻ നിങ്ങൾ ശ്രമിച്ച അന്ന് മുതൽ ആണ് പ്രശ്ങ്ങളുടെ ആരംഭം –

ആ പയ്യനെ നിങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് മുതൽ ആണ് നിങ്ങള്ക്ക് തിരിച്ചടികൾ ഉണ്ടായി തുടങ്ങിയത് –

പറയു ലിജോ ആരാണ് ഇതിന്റെ യൊക്കെ പിറകിൽ- ഇനിയെങ്കിലും പറയു.

ലിജോ ;- എനിക്കറിയില്ല സർ , എനിക്കറിയുന്ന കാര്യങ്ങൾ മുഴുവൻ ഞാൻ നിങ്ങളോടു പറഞ്ഞു .

Sp :- താൻ ഇനിയും അനുഭവിച്ചു കഴിഞ്ഞു പറഞ്ഞാൽ മതി കേട്ടോ – എന്ന ഉപറഞ്ഞു ദേഷ്യത്തിൽ അവിടെ നിന്നും ഇറങ്ങി പോയി.

.
******************

 

ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് സഞ്ജുവിന്റെ ഫോൺ റിങ് ചെയ്തത് –

കണ്ണന്റെ അടുത്ത് വളരെ വൈകാരിതയോടു കൂടി എന്നാലതിന്റെ യാതൊരു ഭാവവും മുഖത്ത് പ്രകടമാക്കാതെ ഇരിക്കുന്ന അവസ്ഥയിലും ദേവുവിന്റെ മനസ്സിൽ സഞ്ജു ഫോൺ എടുക്കാത്തത് എന്തോ ഒരു വേദന ഉണ്ടാക്കി കൊണ്ടിരിന്നു .

കണ്ണനോടുള്ള ഇഷ്ട്ടം മനസിനെ വല്ലാതെ പിടിച്ചു കുലുക്കാൻ തുടങ്ങിയിരിക്കുന്നു –

എന്നാൽ അത് തുറന്നു പറഞ്ഞാൽ ഉള്ള സുഹൃത്‌ബന്ധം കൂടി നഷ്ടമായും എന്ന ഒരു പേടി കൊണ്ട് മനസിന്റെ താഴ്വരയിൽ അതിനെ തുറന്നു വിട്ടു –

അതിന്റെ ഇരുമ്പു വാതിൽ പൂട്ടി താക്കോൽ ഭദ്രമായി ഒളിപ്പിച്ചു ദേവു .

ആദ്യ വട്ടം ഫോൺ അടിച്ചു നിന്നതിനാൽ വീണ്ടും വീണ്ടും വിളിച്ചു ദേവു – ഇടയ്ക്കു ഫോൺ കണക്ട് ആയി “ഹലോ” പറഞ്ഞു –

എന്നാൽ അത് സഞ്ജു ആയിരുന്നില്ല.

ദേവു :- ഹലോ ഇത് സഞ്ജുവിന്റെ ഫോൺ അല്ലെ – നിങ്ങൾ ആരാണ്

ഫോൺ ;- സഞ്ജുവിന്റേത് ആണോ എന്നറിയില്ല – ഇത് താലൂക് ആശുപത്റിയിലെ വാർഡ് അറ്റൻഡർ ആണ് സംസാരിക്കുന്നതു –

ഒരു പയ്യനെ ആക്സിഡന്റ് പറ്റി ഇവിടെ കൊണ്ട് വന്നട്ടുണ്ട് , അയാളുടെ ഫോൺ നിർത്താതെ അടിക്കുന്നത് കണ്ടു എടുത്തതു ആണ് –

68 Comments

Comments are closed.