അമാവാസിയിൽ തുടങ്ങി പൗര്ണമിയിൽ അവസാനിക്കുന്ന പൂജ കൊണ്ട് അധർമ്മം ആകുന്ന ഇരുട്ട് കൊണ്ട് ധർമ്മത്തെ വിജയിക്കും ഞാൻ –
പൗര്ണമിയുടെ വെളിച്ചം ഞാൻ തപോശക്തി കൊണ്ടു ഇല്ലാതെയാകും – ഈ ലോകത്തെ അന്ധകാരത്തിലേക്ക് തള്ളിയിടും.
സ്വാമി പറയുന്നതൊക്കെ കേട്ട് – തരിച്ചിരിക്കുകയല്ലാതെ വേറെ വഴികൾ ഇല്ലായിരുന്നു റെഡ്ഢിക്കു.
നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു റെഡിക്കു സ്വാമിയോട് വാക്കുകൾ കേട്ട്.
സ്വാമിയുടെ പാദങ്ങളിൽ നമസ്കരിച്ചു അയാൾ ആ മുറിയിൽ നിന്നും പുറത്തേക്കു നടന്നു – മനസ്സിൽ എന്തക്കയോ കണക്കു കൂട്ടൽ നടക്കുന്നുണ്ടായിരിരുന്നു.
**************
അതിരാവിലെ Sp ക്കു പോലീസ് സ്റ്റേഷനിൽ നിന്നും കാൾ വന്നു – ആ കാൾ എന്താണ് ഉറപ്പുണ്ടായിരുന്നു Sp ചോദിച്ചു –
“എവിടെയാണ് സിദ്ദ്കിന്റെ മൃതദേഹം കിട്ടിയത്”
ഓക്കേ ഞാൻ ഇതാ വരുന്നു.
Sp അപ്പോൾ തന്നെ ഇറങ്ങി – പോലീസ് വണ്ടിയിൽ പുറത്തേക്കു അതിവേഗത്തിൽ ഓടിച്ചു പോയി
ആ ഓട്ടം ചെന്ന് നിന്നതു ഒരു പുഴയുടെ തീരത്താണ് – അവിടെ രാവിലെ മീൻ പിടിക്കാൻ ഇറങ്ങിയവർക്കു വലയിൽ കുടുങ്ങി ഒരു ശവ ശരീരം കിട്ടി.
പകുതി ഇല്ലാതെ മീൻ കൊതി തിന്നപോലെ ഉള്ള ഒരു ശരീരം – മുഖം വ്യക്തമല്ല –
കയ്യും കാലും മാംസം മുഴുവൻ പോയി വെറും എല്ലുമാത്രം ആയി അവശേഷിക്കുന്നു.
Sp എത്തിയ ഉടൻ തന്നെ ഫോറൻസിക് ആളിനെ വിളിച്ചു ബോഡി മുഴുവൻ എടുത്തു – സ്പിരിറ്റിൽ മുക്കി വയ്ക്കാൻ പറഞ്ഞു –
അവിടേക്കു വരുന്ന വഴി തന്നെ Sp അത് അവരെ വിളിച്ചു അറേഞ്ച് ച്യ്തിരുന്നു –
കാരണം സദാശിവന്റെ ശരീരം കത്തിപോയതു പോലെ ഇതും പോകും എന്ന് ഒരു ഊഹ
ഉണ്ടായിരുന്നു sp ക്കു.
സ്പിരിറ്റിൽ മുക്കി ശരീരം നേരെ ലാബിലേക്ക് കൊണ്ട് പോയി.
FIR -എഴുതി ലാബ് റിപ്പോർട്ട് എന്റർ ചയ്തു കമ്മീഷണർക്ക് കൊടുക്കാനായി എടുത്ത Sp വീണ്ടും ഞെട്ടി –
ലാബ് റിപ്പോർട്ടിൽ ബ്ലഡ് ഗ്രൂപ്പ് AB + പക്ഷെ സിദ്ദിഖിന്റെ റിപ്പോർട്ട് പ്രകാരം അയാളുടെ ഗ്രൂപ്പ് O+ ആയിരുന്നു.
പോസ്റ്റുമാർട്ടം നടത്തിയാലേ കൂടുതൽ വിശധികരിക്കാൻ പറ്റുകയുള്ളു എന്ന് പറഞ്ഞു റിപ്പോർട്ട് താമസിപ്പിച്ചു അയച്ചാൽ മാറ്റി എന്ന് പറഞ്ഞു കമ്മീഷ്ണർ ,
??