താമര മോതിരം 9 [Dragon] 368

ആ ധനമുപയോഗിച്ചു വിവിധതരം യാഗാദികളും, ദാനാദി സൽക്കർമ്മങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്. ഇഷ്ട്ടിയാഗം, പശുയാഗം, സോമയാഗം, സൗത്രാമണി,ദർവ്വി ഹോമം തുടങ്ങിയവ ഇതിൽ പ്രധാനമാണ്. സൌത്രാമണി വളരെയധികം ചെലവ് വരുന്നതും, വളരെയധികം സമയമെടുക്കുന്നതുമായ ഒരു കർമ്മമാണ്.

ഇതിൽ 129 ഇഷ്ടിയാഗങ്ങളും, 2 പശുയാഗങ്ങളും, 7 ദർവ്വി ഹോമങ്ങളും, 6 സോമയാഗങ്ങളും ഉൾക്കൊള്ളുന്നു .

പ്രതിഹർത്താവിനും, പ്രസ്തോതനും ഓരോ കുതിര, ബ്രഹ്മന് ഗർഭിണികളായ 12 പശുക്കൾ, മൈത്രാവരുണന് ഒരു മച്ചിപ്പശു, ബ്രാഹ്മണാച്‌ഛംസിക്ക് ഒരു കാള, നേഷ്ടനും പോതനും ഓരോ ഇരട്ട വസ്ത്രം, അച്‌ഛാവാകന് ഒരു വണ്ടി നിറച്ചു യവധാന്യം, അഗ്നീത്തിനു ഒരു കാള എന്നിവയാണ് വിശേഷമായ ദക്ഷിണകൾ.

രാജാധികാരം സ്വീകരിക്കുന്ന അനുഷ്ഠാനമായ രാജസൂയം, വളരെ സങ്കീർണ്ണമായ യാഗമാണ്. ഇത് അനുഷ്ഠിക്കുവാൻ രണ്ടു വർഷത്തോളം കൃത്യമായി പറഞ്ഞാൽ 27 മാസങ്ങൾ സമയം ആവശ്യമാണ്.

പവിത്രം എന്ന “അഗ്നിഷ്ടോമ യാഗം” കൊണ്ടാണ് രാജസൂയം തുടങ്ങുന്നത്.

രാജാഭിഷേകം ഉൾക്കൊള്ളുന്ന അഭിഷേചനീയം എന്ന ഉക്ഥ്യമാണ് അടുത്തയിനം.

ഇതും ഒരു സോമയാഗമാകുന്നു. ദശപേയം എന്ന മറ്റൊരുതരം സോമയാഗവും തുടർന്ന് വരുന്നുണ്ട്.

10 ഋത്വിക്കുകൾ സോമരസം കുടിക്കുന്നത് കൊണ്ടാണ് ദശപേയം എന്ന പേര് വന്നത്. തുടർന്ന് ഒരു വർഷത്തോളം ചെറിയ ചെറിയ യാഗങ്ങളുണ്ട്.

അതിനു ശേഷം കേശവപനീയം എന്ന അതിരാത്രയാഗം ചെയ്യേണ്ടതുണ്ട്.

പേര് സൂചിപ്പിക്കുന്നതുപോലെ ഇതിൽ “ക്ഷൗരം” ഒരു അംഗമാണ്.

ഒരു മാസത്തിനു ശേഷം വ്യുഷ്ടിദ്വിരാത്രം എന്ന രണ്ടു ദിവസം വേണ്ടി വരുന്ന ഒരു ചടങ്ങു അനുഷ്ഠിക്കണം.

വീണ്ടും ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമായി ക്ഷത്രധൃതി എന്ന അഗ്നിഷ്ടോമയാഗം ചെയ്യണം. ക്ഷത്രധൃതിയിൽ രാജാധികാരം സ്വീകരിക്കലാണ് പ്രധാനം

സൗത്രാമണി 3 മാസത്തോളം നീണ്ടു നിൽക്കുന്നു. അവസാനമായി ഒരാൾക്ക് “അഗ്രപൂജ” നല്കുക എന്നൊരു ചടങ്ങുണ്ട്.

കുലത്തിലെ ഏറ്റവും ശ്രേഷ്ഠനും ജ്ഞാനിയും യോഗ്യനുമായ ആൾക്കാണിത് നല്കുന്നത്.

ഒരു പൗർണമി മുതൽ അമാവാസിവരെ നീണ്ടു നിൽക്കുന്ന വലിയൊരു പൂജയാണ് അത് അതോടെ രാജസൂയം സമാപിക്കുന്നു .

എല്ലാ പേർക്കും ധാനം കൊടുത്തു കൊണ്ട് അവർ പൂജ ചെയ്യുമ്പോൾ-

അതിനെതിരായി എല്ലാപേരുടെയും തട്ടിപ്പറിച്ചു കൊണ്ടും അവരെ ഉൻമൂലനം ചെയ്തു കൊണ്ടും ഞാൻ പൂജ ചെയ്തു

ഇവിടെ ധർമത്തിന് വേണ്ടി രാജസൂയം അവർ നടത്തിയപ്പോൾ അതെ കർമ്മങ്ങൾ തിന്മയ്ക്കു വേണ്ടി ചയ്യുന്നു ഞാൻ.

അവർ പൂജയ്ക്കു പുഷ്പവും സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കുമ്പോൾ ഞാൻ ഇവിടെ രക്തവും മാംസവും അധർമ്മ പുഷ്പങ്ങളും ഉപയോഗിക്കുന്നു.

പൗർണമി മുതൽ അമാവാസി വരെ പൂജ ചയ്തു അമാവാസിയുടെ ഇരുട്ടുകൊണ്ടു ധർമത്തെ പരാജയപെടുത്താതെ ധർമത്തെ പരിപോഷിക്കാൻ പൂജ് അവർ ചെയ്യുമ്പോൾ

68 Comments

Comments are closed.