താമര മോതിരം 6 [Dragon] 380

Views : 58102

ചോറ്  എടുത്ത  ഇല, പൂവ്  എടുത്ത  ഇലയുടെ   മുകളിൽ വച്ച്  ചേർത്ത്  തലയിൽ  വച്ച് കാക്കക്ക്  എടുക്കാൻ  സൗകര്യത്തിനു  വയ്ക്കുക.

ഇനി ദേഹശുദ്ധി  വരുത്തി വീട്ടിൽ  പ്രവേശിക്കാം മോനെ ,,,ആ വയസായ ആൾ ചടങ്ങു അവസാനിപ്പിച്ചു .

സഞ്ജു – അതാണ് ആ ചെറുപ്പക്കാരന്റെ പേര്- അച്ഛന്റെ കുട്ടു

അച്ഛൻ മരിച്ചിട്ടു ഇന്നേക്ക് 16 ദിവസം ആയിരിക്കുന്നു. അച്ഛൻ ജീവിതത്തിൽ നിന്ന് ഇല്ലാതായി എന്ന് വിശ്വസിക്കാൻ പോലും ആകാത്ത സഞ്ജുവിന്റെ ഓരോ പ്രവർത്തിയിലും അത് പ്രകടമാകുന്ന തരത്തിൽ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു,

ഒരു പക്ഷെ അച്ഛൻ മരിച്ചു എന്നറിഞ്ഞതിനു ശേഷം ആദ്യമായി ആണ് അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത് അതും അച്ഛന് അല്പം അരി, പൂവ്, ജലം, എള്ള് എന്നിവ സങ്കല്പികമായി സമർപ്പിച്ചപ്പോൾ. കാരണം അവൻ അറിഞ്ഞിരുന്നു അച്ഛന്റേതു ഒരു സാധാരണ മരണം അല്ലെന്നും കൊലപാതകം ആണെന്നും അതിനു കാരണം അവന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ആണെന്നും –

ആർക്കും ഒരു ദോഷവും ചെയ്യാത്ത തന്റെ അച്ഛനെ ഇല്ലാതാക്കിയ ആളെ കണ്ടുപിടിച്ചു അവരെയും ഇ ലോകത്തു നിന്ന് ഇല്ലാതാക്കിയാൽ മാത്രമേ തനിക്ക് മനസമാധാനം ഉണ്ടാകൂ എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു സഞ്ജു .

അച്ഛൻ മരിച്ചതിനാൽ 16 ദിവസം കഴിയാതെ പുറത്തിറങ്ങാൻ ആകില്ലാത്തതിലാൽ ഇതുവരെ അതിനെ കുറിച്ച് അനേഷിക്കാൻ പറ്റിയില്ല,ഇന്നൊട് ആ ദിവസം അവസാനിക്കുകയാണ് –

 

16 കഴിഞ്ഞാലുടൻ അച്ഛന്റെ മരണത്തിനു ഇടയാക്കിയവരെ കണ്ടുപിടിക്കണം -കൊല്ലണം ആ ചിന്തയോടെ യാണ് സഞ്ജുവുന്റെ ഓരോ ദിവസവും അവസാനിച്ചിരുന്നത്

 

തന്റെ അച്ഛൻ രാമചന്ദ്രൻ ,അച്ഛൻ ജോലി ചെയ്തിരുന്നത് RKBS എന്ന സ്ഥാപനത്തിലാണ് അവിടെ അക്കൗണ്ട് അസിസ്റ്റന്റ് മാനേജർ ആയിരുന്നു അച്ഛൻ, അച്ഛന്റെ കൂടെ തന്നെ യുള്ള മാനേജർ ആണ് അച്ഛന്റെ മരണത്തിനു ഇടയാക്കിയത് എന്നാണ് പോലീസ് പറയുന്നത് –

 

അയാൾ നടത്തിയ ചില തിരിമറികൾ കണ്ടുപിടിച്ച അച്ഛനെ കൊന്നതിനു ശേഷം അയാൾ കടന്നു കളിഞ്ഞിരിക്കുന്നു ഇതായിരുന്നു പോലീസ് പറഞ്ഞിരിക്കുന്നത്,

അച്ഛനെ കാണാതായതിനു ശേഷം അഞ്ചാമത്തെ ദിവസം അവിടെയുള്ള പാർവ്വതിപുരം എന്ന സ്ഥലത്തുള്ള  ഒരു കായലിൽ നിന്ന് ശവശരീരം കിട്ടുകയായിരുന്നു.

 

ഓസ്ട്രേലിയയിൽ  പഠിച്ചു – അവിടെ തന്നെ ഒരു കമ്പനിയിൽ ജോലി നോക്കിയിരുന്ന തന്നെ അച്ഛന്റെ മരണ വാർത്ത അറിയിച്ചപ്പോൾ ഒട്ടു വിശ്വസിക്കാനായില്ല,

എയർപോർട്ടിൽ വന്നതും അവിടെ നിന്നും ഇവിടെക്ക് വന്നടോക്കെയും ഒരു ചെറിയ ഓർമയിൽ മാത്രമേ ആലോചിക്കാൻ പറ്റുന്നുണ്ടായിരുന്നു സഞ്ജുവിന് – കാരണം അത്രയേറെ തന്റെ സമനില തെറ്റിച്ചോരു വാർത്ത ആയിരുന്നു അത്.

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com