താമര മോതിരം 6 [Dragon] 380

Views : 58073

അവരെയും കൊണ്ട് വീട്ടിലേക്ക് എത്തിയപ്പോൾ കണ്ണന്റെ തലയിൽ കേട്ട് കണ്ടു ‘അമ്മ നിലവിളിച്ചു കൊണ്ട് ഓടി വരുകയും – കൂടെ ഉള്ള പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ ചെറിയൊരു പരിഭ്രമത്തോട് കൂടി കണ്ണനോടും ഹർഷനോടും ചോദിച്ചു

“എന്താ പറ്റിയെ  എന്റെ കുട്ടിക്ക്-

ഹർഷൻ:- എന്നുമില്ല ഇവൻ ഈ പെൺകുട്ടിയെ വണ്ടി കൊണ്ടുപോയി ഇടിച്ചു- അവനു കുഴപ്പമൊന്നും ഇല്ല ഇവൾക്കാണ് മുഴുവൻ പരിക്ക് എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു പിന്നെ അവളോട് ദേവുവിനെ വണ്ടിയിൽ നിന്നും ഇറക്കാനായി വരാൻ പറഞ്ഞു

കണ്ണന്റെ അമ്മയും – വാസന്തിയും ചേർന്ന് ദേവുവിനെ വണ്ടിയിൽ നിന്നിറക്കി അകത്തു കൊണ്ടുപോയി കിടത്തി – പിന്നെ തിരികെ വന്നു ഹാർഹനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു

കണ്ണന്റെ കയ്യിൽ നിന്നും പറ്റിയ ഒരപകടത്തിൽ പരിക്ക് പറ്റിയത് കൊണ്ട് ആ പെൺകുട്ടി പരിക്കുകൾ മാറുന്നത് വരെ ഇവിടെ ഉണ്ടാകുമെന്നും – അല്ലേൽ പോലീസ് കേസ് പോലെ എന്തെകിലും ഉണ്ടായാൽ പ്രശ്നമാകുമെന്നും ഹർഷൻ പറഞ്ഞപ്പോൾ കണ്ണന്റെ ‘അമ്മ എതിർത്തൊന്നും പറഞ്ഞില്ല.

ഇനിയും ലിജോ ഇവിടേയ്ക്ക് വരുന്നത് കാണാനുള്ള ത്രാണി ആ പാവത്തിന് ഇല്ലായിരുന്നു എന്നായിരുന്നു സത്യം.

പിന്നെ ജാനകി വല്ലഭൻ ഇവിടേയ്ക്ക് വരുന്നുണ്ടെന്നും ഇന്നോ നാളെയോ അദ്ദേഹം നിന്നെ കാണുവാൻ എത്തുമെന്നും പറഞ്ഞു ഹർഷൻ ദേവുവിനെ പെങ്ങളെ ഏൽപ്പിച്ചു തിരികെ പോകാൻ ഒരുങ്ങി,

അതിനു മുന്നേ കണ്ണനെ കണ്ടു ഇന്നലെ മാമൻ വന്നതും സംസാരിച്ച കാര്യവും ഇവിടെ നടന്നതെല്ലാം അദ്ദേഹത്തോട് പറഞ്ഞതും അങ്ങനെ വളയങ്ങളും ഉൾപ്പടെ ഉള്ള കാര്യങ്ങൾ അദ്ദേഹത്തെ അരിച്ചതും എല്ലാം കേട്ടപ്പോൾ ഇവിടേയ്ക്ക് വരുന്നു എന്ന് പറഞ്ഞതും ഒക്കെ പറഞ്ഞു – അദ്ദേഹം വരുമ്പോൾ ഇവിടെ നടന്ന കാര്യങ്ങൾ അമ്മെയ കൂടുതൽ അറിയിക്കാതെ  നോക്കണമെന്നും പറഞ്ഞേൽപ്പിച്ചിട്ടു ഹർഷൻ തിരികെ പോയി.

വാസന്തിയും അമ്മയും ദേവുവിനെ കൂടുതൽ പരിചയപെട്ടു സംസാരിക്കുന്നുണ്ടായിരുന്നു – ഉണ്ണിയുടെ അച്ഛനും അമ്മയും ഇപ്പോൾ അവരുടെ വീട്ടിലേക്ക് പോയതേ ഉണ്ടായിരുന്നുള്ളു – അവർ ഇപ്പോൾ അവിടെ യാണ് താമസിക്കുന്നത് – ഉണ്ണി ആശുപത്രിയിൽ ആയ കാര്യമൊന്നും അവർ അറിഞ്ഞിട്ടില്ല -ഇനി അതുംകൂടി അവരെ അറിയിച്ചു വിഷമിമിപ്പിക്കണ്ട എന്ന് ഹർഷൻ തന്നെയാണ് കണ്ണനോട് പറഞ്ഞത്.

‘അമ്മ അവിടെ നടന്ന കാര്യങ്ങൾ ഒക്കെ ദേവുവിനോട് പറഞ്ഞു കരഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് കണ്ണൻ ആ റൂമിലേക്ക് കയറി വന്നത്,

കണ്ണേ കണ്ടപ്പോൾ ‘അമ്മ കരച്ചിൽ നിർത്തി ശേഷം അവനോടു കഴിക്കാൻ വരാൻ പാഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി – കൂടെ വാസന്തിയോട് ദേവുവിന്റെ കാര്യങ്ങൾ നോക്കണതും അടുക്കളയിൽ എന്തെകിലും പണി ഉണ്ടെൻകിൽ അത് ‘അമ്മ നോക്കിക്കോളാം  എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി, വാസന്തി ദേവുവിന്റെ കാര്യങ്ങൾ ഒക്കെ നോക്കി അവിടെ  തന്നെ ഉണ്ടായിരുന്നു.

ആഹാരം എല്ലാം കഴിച്ചതിനു ശേഷം ഞാൻ ദേവുവിന്റെ റൂമിൽ പോയി

വീടൊക്കെ ഇഷ്ടമായോ

ദേവു – ഹം ഒരുപാട്

കണ്ണൻ – ഇനിയും ഒരുപാട് കാണാൻ ഉണ്ട് – കാലൊക്കെ ശരി ആയിട്ട് നമുക്ക് പോകാം – വയലിന്റെ അപ്പുറത്തു കുളവും മറ്റും

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com