താമര മോതിരം 6 [Dragon] 380

Views : 57994

 

എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ കാണിയപ്പൻ തന്റെ കഴുത്തിൽ നിന്നും ആ രക്ഷ എടുത്തു കയ്യിൽ പിടിച്ചു – പിന്നെ മുന്നിൽ നടക്കാൻ തുടങ്ങി -മറ്റുള്ളവരോട് പിന്തുടന്നു വരുവാൻ നിർദ്ദേശിച്ചു.

കുറച്ചു കൂടി സാമ്യം കഴിഞ്ഞപ്പോൾ അവർക്കു മുന്നിൽ നടക്കുന്ന കാണിയപ്പനെ പോലും കാണാൻ കഴിയാത്ത വിധം ഇരുട്ട് മൂടിയിരുന്നു – കൂടെയുള്ളവർ പേടിക്കുന്നു എന്ന് മനസിലായ കാണിയപ്പൻ അവർക്കു ധൈര്യം കൊടുക്കാൻ എന്നവണ്ണം ഗുരുവിന്റെ ലീലാവിലാസങ്ങളെ  പറ്റിയും മറ്റും അവർക്കു പറഞ്ഞു കേൾപ്പിച്ചു-

ഏകദേശം രണ്ടുമണിക്കൂർ സമയം കഴിഞ്ഞപ്പോൾ അവർ കാടിന്റെ ഒരു ഒഴിഞ്ഞ കോണിൽ എത്തി – അന്തരീഷം ഏകദേശം തെളിഞ്ഞ മട്ടിൽ ആയിരുന്നു – ആഹാരം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു – കൊണ്ട് വന്ന ആഹാരത്തിന്റെ ഭാണ്ഡം എടുക്കാൻ പറഞ്ഞു – ആ പുതിയ ആൾ ആയിരുന്നു അത് പിടിച്ചിരുന്നത്.അയാളുടെ സ്വന്തം ഭാണ്ഡവും കൂടെ ആഹാരം ഇരിക്കുന്ന ഭാണ്ഡവും അയാളുടെ കയ്യിൽ ആയിരുന്നു ഇരുന്നത് – എന്നാൽ ഇപ്പോൾ അയാളുടെ സ്വന്തം ഭാണ്ഡം മാത്രമേ അയാളുടെ കയ്യിൽ ഉണ്ടായിരുന്നുള്ളു – മഴപെയ്തപ്പോൾ കയറി നിന്ന മരത്തിന്റെ മൂട്ടിൽ നിന്നും അയാൾ അത് എടുക്കാൻ മറന്നു പോയിരിക്കുന്നു,എന്നാൽ അയാൾക്ക് ഒന്നും മനസിലായില്ല ,കാരണം കുറച്ചു മുന്നേ വരെ ആ ചാക്ക് തന്റെ കയ്യിൽ ഉണ്ടായിരുന്നതായാണ് അയാൾക്ക് തോന്നിയത്.

വിശപ്പുകൊണ്ടും – നടന്ന ക്ഷീണം കൊണ്ടും അവർ ആകെ ക്ഷീണിച്ചിരുന്നു.അവർ സാധാരണ താമസിക്കുന്ന ഏറുമാടത്തിന്റെ അവിടെ പോയാൽ പഴങ്ങളും മറ്റും കിട്ടും എന്ന് പറഞ്ഞു കാണിയപ്പൻ അവരെ നടക്കാൻ ഉള്ള ഉന്മേഷം നിറച്ചു – ഇവിടെയും നമുക്ക് പഴങ്ങൾ കിട്ടാൻ സാധ്യത ഉണ്ട് -എന്നാൽ വഴി തെറ്റിയാൽ പിന്നെ തിരികെ വരാൻ ദിവസങ്ങൾ എടുക്കും എന്നുള്ളത് കൊണ്ട് അവർ അത് ഉപേക്ഷിച്ചു – ഏറുമാടത്തിന്റെ അരികിലേക്ക് നടന്നു – സാധാരണ എത്തുന്നതിൽ നിന്നും ഏറെ താമസിച്ചാണ് അവർ അവരുടെ ലഷ്യസ്ഥാനത്തു എത്തിയത് – രണ്ടു പേരെ അവിടെ ഇരുത്തിയിട്ടു പക്ഷിയെ പിടിക്കാൻ ഉള്ള വലയും മറ്റും എടുത്തു വയ്ക്കാൻ പറഞ്ഞിട്ട് കാണിയപ്പൻ ഒരാളെയും കൂട്ടി പഴങ്ങളും മറ്റും ശേഖരിക്കാനായി പോയി.

ഏറെ നേരം കറങ്ങിയിട്ടും അവർക്കു വളരെ കുറച്ചു പഴങ്ങൾ ആണ് കിട്ടിയത്- കിട്ടിയതും കൊണ്ട് അവർ തിരികെ വന്നു – എല്ലാപേരും കൂടെ ഉള്ളത് ഭക്ഷിച്ചു – കിടന്നുറങ്ങി

രാവിലെ എണിറ്റു അവരവരുടെ ജോലി ചെയ്യാൻ ആയി അവർ പോയി – പുതിയതായി വന്ന ആളിനെ ആണ് തടാകത്തിലേക്ക് കല്ലുകൾ ശേഖരിക്കാൻ വിട്ടത് – എല്ലാ കാര്യങ്ങളും രാത്രി തന്നെ കാണിയപ്പൻ പറഞ്ഞു മനസിലാക്കി കൊടുത്തിരുന്നു-

ശേഷം കാണിയപ്പൻ പൂവ് ഉള്ള മരങ്ങൾ അനേഷിച്ചു പോയി – സാധാരണയിൽ നിന്നും വളരെ ഏറെ സമയം എടുത്താണ് കാണിയപ്പൻ അത്തരം മരങ്ങൾ കണ്ടുപിടിക്കാനായത് – മാത്രമല്ല  അവിടെ ഉണ്ടായിരുന്ന മരങ്ങളിൽ ഏറെ കുറെ മിന്നലേറ്റ് കത്തി പോയിരുന്നു- ആറു പൂവ് ആണ് അവർ ചോദിച്ചിരുന്നത് കുറെ

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com