താമര മോതിരം 6 [Dragon] 380

Views : 58103

 

ആ ദ്വാരത്തിൽ  നിന്നും രക്ത നിറത്തിലുള്ള ദ്രാവകം പുറത്തേക്കു ഒഴുകാൻ തുടങ്ങി ,അത് കണ്ടു കണ്ണൻ ഒരടി പിന്നിലെക്ക് പേടിച്ചു മാറി,ജാനകിവല്ലഭൻ കണ്ണടച്ച് എന്തോ മന്ത്രം ചൊല്ലി ,ശേഷം ഒരു തുണിസഞ്ചിയിൽ ഉണ്ടായിരുന്ന കുറച്ചു ഭസ്മം എടുത്തു ആ ദ്വാരത്തിൽ ഇട്ടു ആ മരക്കഷ്ണം കൊണ്ട് തിരികെ അടച്ചു.- കുറച്ചു ഭസ്മം കൂടി എടുത്തു കുത്തിയ ഭാഗത്തു പൊതി പിടിച്ചു പിന്നെ കണ്ണടച്ച് എന്തോ മന്ത്രം ചൊല്ലി – കയ്യെടുത്തു – അവിടെ ഇപ്പോൾ കത്തി കൊണ്ട് കുത്തിയ പാട് പോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല. അത്ഭുതത്തോടെയും ഒപ്പം ഭയത്തോടെയും മരത്തിനെയും ജാനകിവല്ലഭനെയും മാറി മാറി നോക്കി കണ്ണൻ.

 

മേൽ പറഞ്ഞ അതെ പ്രവർത്തി തന്നെ ചയ്തു ഉണ്ണിയുടെ വീടിന്റെ അടുത്ത് നിൽക്കുന്ന മരത്തിലും ജാനകിവല്ലഭൻ, ശേഷം അവർ കുളത്തിന്റെ കരയിലേക്ക് പുറപ്പെട്ടു,

അപ്പോൾ കണ്ണൻ ജാനകിവല്ലഭനോട് ചോദിച്ചു – അമ്മാമ്മ എന്താ ആ മരത്തിൽ തേച്ച വെളുത്ത പൊടി .

ജാനകിവല്ലഭൻ:- അത് ഭസ്മം ആണ് മോനെ -സാക്ഷാൽ ശങ്കരന്റെ ഭസ്മം

ശേഷം ഭസ്മത്തിനെ കുറിച്ചു കണ്ണന് പറഞ്ഞു കൊടുത്തി ജാനകിവല്ലഭൻ

പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം.ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം.

ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു.  വെറ്റില ചേർത്തുള്ള ഭസ്മമാണ് താമ്പൂലഭസ്മം.

ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് . ഭസിക്കുന്നത്കൊണ്ട് (പ്രകാശിപ്പിക്കുന്നത്കൊണ്ട്) ഭസിതം,പാപങ്ങളെ ഭസ്മീകരിക്കുന്ന(നശിപ്പിക്കുന്ന)തുകൊണ്ട് ഭസ്മം,വിഭൂതിയെ(ഐശ്വര്യത്തെ)പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി, രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്.

വിഭൂതി എന്ന പദത്തിന് ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ്.

അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാൽ തീയിൽ കുറെ ചാമ്പൽ(ഭസ്മം/ ചാരം) നിക്ഷേപിച്ചു നോക്കിയാൽ അത് ചാമ്പൽ ആയി തന്നെ അവശേഷിക്കുന്നു.അതാണ് ഭസ്മമഹത്ത്വം അഥവാ ഭസ്മമഹാത്മ്യം. ശിവപുരാണത്തിൽ “ഭസ്മമാഹാത്മ്യം” എന്നൊരു അധ്യായം തന്നെയുണ്ട്. അത്രയ്ക്ക് മഹത്തരമാണത്തിന്റെ സ്ഥാനം.

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com