താമര മോതിരം 6 [Dragon] 380

Views : 58103

 

അവരണ്ണു ബബാക്കെ കരേഡോയിരി ( ബാബയുടെ അടുത്തേക്ക് കൊണ്ട് പോകു)

 

അനുയായി യാതൊന്നും പറയാതെ അത് എടുക്കാൻ പോയി – അപ്പോൾ കബോല പറഞ്ഞു

 

അവള  ദഹവാനു സാഹ തെഗെദുക്കോസി ( അവളുടെ ശരീരം കൂടി കൊണ്ട് പോകു)

ശേഷം അയാൾ കട്ടിലിലേക്ക് മറിഞ്ഞു.

അനുയായി ആ പാത്രങ്ങളും എടുത്തു – പുറത്തിറങ്ങി പിന്നെ കൂടെ ഉള്ളവരോട്

അവരനു മാട്ടു അവയോ  ദഹവാനു ടെഗെഡുകോ നാനൊണ്ടിഗെ ബാനി ( ഇതും പിന്നെ  ആ ശരീരം കൂടെ എടുത്തു കൊണ്ട് എന്റെ ഒപ്പം വരൂ)

അത് എല്ലാം എടുത്തു കൊണ്ട് രണ്ടാമത്തെ കോട്ടയുടെ ഉള്ളിലുള്ള ആ രഹസ്യ മുറിയുടെ അകത്തു വച്ച് അവർ തിരിഞ്ഞു നടന്നു

കുറച്ചു സമയം കഴിഞ്ഞു ആ മുറിയുടെ രഹസ്യ വാതിൽ തുറന്നു……..

<<<<<<<<<<<<<<<<<<<<<൦>>>>>>>>>>>>>>>>>>>>>>>>>>>>>

 

കാണിയപ്പനും കൂട്ടരും കാട്ടിലേക്ക് പോകുന്നതിനായി  – കരിന്തണ്ടൻ ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചു – കാണിയപ്പന്റെ മനസ് ഇന്ന് വല്ലാതെ പ്രഷുപ്തമായിരുന്നു ഇന്ന് സ്ഥിരം വരുന്ന ഒരാൾക്ക് പകരം  വേറെയൊരാൾ ആണ് കൂടെ ഉള്ളത് അതിനാലാകാം എന്ന് കരുതി കാണിയപ്പൻ .അവർ കാട് കയറാൻ തുടങ്ങി. രണ്ടു മൂന്ന് മണിക്കൂർ നടന്നു കഴിഞ്ഞു ഒരിടത്തു ഇരുന്നു വിശ്രമിക്കുകയായിരുന്ന അവർ കൊണ്ട് വന്ന ലഖുഭക്ഷണം കഴിക്കാനായി എടുത്തു- പെട്ടെന്നൊരു ഇടിയും മിന്നലും ഉച്ചത്തിൽ വെട്ടുകയും കൂടെ തുള്ളിക്കൊരു കുടം എന്ന രീതിയിൽ മഴ പെയ്യുവാനും തുടങ്ങി,എല്ലാ സാധനങ്ങളും എടുത്തു ഒരു വലിയ മരത്തിന്റെ ചുവട്ടിലേക്കു മാറുന്നതിനു മുൻപ് തന്നെ അവർ എല്ലാപേരും നനഞു കുതിർന്നിരുന്നു – കൂടെ അവരുടെ കയ്യിലുള്ള സാധനങ്ങളും- ഏകദേശം ഒന്നര മണിക്കൂറോളം നേരം മഴ അതെ രീതിയിൽ തന്നെ പെയ്തു കൊണ്ടിരുന്നു.

 

മഴ മാറിയതിനു ശേഷം അവർ വീണ്ടും യാത്ര തുടർന്ന അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക് പോകാൻ തുടങ്ങി, എന്നാൽ മഴയുടെ പ്രഭാവം കൊണ്ടോ എന്തോ ആ ഉച്ച നേരത്തും അവർക്കു സന്ധ്യയായ സമയം പോലെ അന്തരീഷം തോന്നിപ്പിച്ചു – കാണിയപ്പൻ ആലോചിച്ചു – എന്തോ ഒരു തടസം പോലെ – മുന്നോട്ടുള്ള വഴിയിൽ മുഴുവൻ മഴ വെള്ളം – കൂടെ മരത്തിലും പാറയിലും ഉള്ള വഴി അടയായാളങ്ങൾ കാണാൻ  പറ്റുന്നില്ല ,കാണുന്നത്  തന്നെ വ്യക്തമാകുന്നുമില്ല, തിരികെ പോകാം എന്ന് കൂടെ യുള്ളവർ പറഞ്ഞപ്പോൾ കാണിയപ്പൻ പറഞ്ഞു – അവർക്കു നാളെ കഴിഞ്ഞു സാധനം കൊടുക്കണം- ഇന്നലെ വിളിച്ചപ്പോൾ തമ്പ്രാൻ സൂചിപ്പിച്ചിരുന്നു ഈ തടസങ്ങളെ പറ്റി.

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com