താമര മോതിരം 6 [Dragon] 381

നിർഗുണ പരബ്രഹ്മമായ മഹാശിവനെ രൂപമുള്ളവനായും, അരൂപിയായും ആരാധിക്കുന്നു .

ഓം അഥവാ ഓംകാരം അഥവാ ബ്രഹ്മം ശിവനാകുന്നു.

പശുപതിനാഥൻ എന്നുള്ള ശിവനാമം വളരെ പ്രചാരമുള്ള ഒരു ശിവനാമമാണ്. 64 കലകളുടെയും ഈശ്വരനാണ് മഹാദേവൻ

ഒരിക്കൽ ബ്രഹ്മാവും , മഹാവിഷ്ണുവും  തമ്മിൽ തർക്കമായി തങ്ങളിൽ ആരാണ് ശ്രേഷ്ഠൻ എന്ന് അപ്പോൾ അവിടെ മഹാദേവൻ അഗ്നി രൂപത്തിൽ ഒരു മഹാശിവലിംഗരൂപമായി പ്രത്യക്ഷമായി ആ മഹാശിവലിംഗത്തിന്റെ അറ്റം ആര് ആദ്യം കണ്ടെത്തുന്നുവോ അവർ ശ്രേഷ്ഠൻ എന്ന് ശിവൻ അരുളി ചെയ്തു. ബ്രഹ്മാവ് മഹാശിവലിംഗത്തിന്റെ മുകളിലേക്കും മഹാവിഷ്ണു താഴേക്കും പുറപ്പെട്ടു എന്നാൽ രണ്ടു ദേവന്മാർക്കും ശിവലിംഗാഗ്രം കണ്ടെത്താനായില്ല .

ഭഗവാൻ ശ്രീ മഹാവിഷ്ണു താൻ ശിവലിംഗാഗ്രം കണ്ടെത്തിയില്ല എന്നുള്ള സത്യം തുറന്നു പറഞ്ഞു . എന്നാൽ ബ്രഹ്മാവ് ശിവലിംഗാഗ്രം കണ്ടു എന്ന് കള്ളം പറഞ്ഞു. അതിൽ കുപിതനായ മഹാശിവൻ കാലഭൈരവന്റെ രൂപത്തിൽ അന്ന് വരെ അഞ്ച് തലകൾ ഉണ്ടായിരുന്ന ബ്രഹ്മാവിന്റെ കള്ളം പറഞ്ഞ അഞ്ചാമത്തെ തല പിഴുത് കളഞ്ഞു അന്ന് മുതൽ ബ്രഹ്മാവ് ചതുർമുഖൻ (നാന്മുഖൻ) ആയി.

മഹാവിഷ്ണു ആകട്ടെ മഹാശിവനെ തപസ്സു ചെയ്തു സുദർശനചക്രം വരമായി നേടുകയും ചെയ്തു . 1008ശിവ നാമങ്ങൾ ഉരുവിട്ടാണ് മഹാവിഷ്ണു ശിവനെ തപസ്സു ചെയ്തത് എന്നാൽ ആയിരത്തെട്ടാമത്തെ പുഷ്പ്പം തികയാതെ വന്നപ്പോൾ തന്റെ നേത്രം സമർപ്പിച്ചു തപസ്സു തുടർന്നു അതിൽ സന്തുഷ്ടനായ മഹാദേവൻ മഹാവിഷ്ണുവിന് നേത്രങ്ങൾ പതിന്മടങ്ങു ഭംഗിയോടെ തിരികെ കൊടുത്തു അതിനു ശേഷമാണു മഹാവിഷ്ണുവിന് പങ്കജാക്ഷൻ എന്ന് പേര് ലഭിച്ചതു.

ശിവൻ എന്നാൽ മംഗളകരമായത് , സത്യമായത്, സുന്ദരമായത് എന്നിങ്ങനെ വിശിഷ്ടമായ അർത്ഥങ്ങൾ ഉണ്ട് . ഈശ്വരൻ, പരമേശ്വരൻ , സർവ്വേശ്വരൻ , വിശ്വേശ്വരൻ , സോമേശ്വരൻ , അനാദിയായത് , നിരാകരമായത്, ആദിദേവൻ , ആദിശിവൻ , ദേവാദിദേവൻ ,ആദിയോഗി എന്നീ അനേകായിരം അർത്ഥങ്ങളുമുണ്ട്. ശിവൻ പരമാത്മാവും , നിർഗുണ പരബ്രഹ്മവും , ഓംകാരവും ആവുന്നു

ലളിത സഹസ്രനാമത്തിൽ ശിവനെ ശ്രീ ശിവകാമേശ്വരനായും , പാർവ്വതിയെ ശ്രീമഹാ ലളിതാത്രിപുരസുന്ദരിയായും വർണ്ണിക്കുന്നു. കാളികാ പുരാണത്തിൽ ശിവശക്തികൾ മഹാകാലേശ്വരനും മഹാകാളിയുമാണ്. ദേവീഭാഗവതത്തിൽ ശിവൻ പരബ്രഹ്മമൂർത്തിയായ മഹേശ്വരൻ അഥവാ ഭുവനേശ്വരനാകുന്നു ഭവാനിയാകട്ടെ ആദിപരാശക്തിയും ബ്രഹ്മവിദ്യയുമായ ഭുവനേശ്വരി ആകുന്നു . ശൈവ പുരാണങ്ങളിൽ ശിവനും ഉമയും ശ്രീ പരമേശ്വരി പരമേശ്വരൻമാരായി (മഹാപുരുഷനും , മൂലപ്രകൃതിയും) വർണ്ണിക്കുന്നു . ദുർഗ, ത്രിപുരാന്തകൻ , മഹാവിദ്യകൾ , അഷ്ടമൂർത്തി , ഏകപാദമൂർത്തി , നവദുർഗ്ഗ, മംഗളചണ്ഡിക ദ്വാദശ ജ്യോതിർലിംഗമൂർത്തി , ഗൗരി, അപർണ്ണ , നീലകണ്ഠൻ ,  പിനാകി , ശതാക്ഷി , ശാകംഭരി, കാമാഖ്യ ,അന്നപൂർണ്ണേശ്വരി , മൃത്യുഞ്ജയമൂർത്തി , വൈദ്യനാഥമൂർത്തി , കിരാതമൂർത്തി , മഹാഗായത്രി , പഞ്ചലിംഗേശ്വരൻ ,രാമനാഥർ, ഉമാ ആനന്ദൻ തുടങ്ങി അനേക നാമങ്ങളിൽ ശിവശക്തികൾ അറിയപ്പെടുന്നു.

 

മരണത്തെ ജയിച്ചവനും അല്ലെങ്കിൽ കാലനും അന്തകനായ ശിവനെ മൃത്യുഞ്ജയൻ എന്നറിയപ്പെടുന്നു. ഭക്തനായ മാർക്കണ്ഡേയനെ ശിവൻ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസും ഐശ്വര്യവും നൽകി

35 Comments

  1. ❤❤❤❤❤❤???????

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    ??????????????????????????????????????????????????????

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
    Rambo????

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
        Hope u understood that??

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….?????

  7. ??കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. ??????????

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. ??????

    കാത്തിരിക്കുകയായിരുന്നു???

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

  14. വന്നു അല്ലേ ??

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.