താമര മോതിരം 6 [Dragon] 381

രാവിലെ നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണരീതി. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണം.

 

ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നത് . രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം. “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം. ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം.

 

അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്, രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽ സൂക്ഷിച്ചിരുന്നു.

(തന്റെ തറവാട്ടിലും ഒരു ഭസ്മക്കുട്ട ഉണ്ടായിരുന്നതും പിന്നീട് എവിടേയോ പോയതും ആലോച്ചിച്ചു കണ്ണൻ )

മൂന്ന് തരം ഭസ്മങ്ങൾ ഉണ്ട് – ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം എന്നിവയാണവ.

പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം.

പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം.

ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ഹ്രൌം’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം. ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു.

 

“അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വം ഹവാഇതി ഭസ്മ, മനഏതാനി ചക്ഷൂംഷി ഭസ്മാനി” എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്.

 

അഗ്നി, വായു, ജലം, സ്ഥലം(ഭൂമി), വ്യോമം(ആകാശം) എന്നീ പഞ്ചഭൂതങ്ങളുടെയും നമ്മുടെ മനോമണ്ഡലത്തിൻറേയും ദൃഷ്ടിയുടേയും ഭസ്മമാണിതെന്നാണ് ഈ മന്ത്രത്തിന്റെ പൊരുൾ.

35 Comments

  1. ❤❤❤❤❤❤???????

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    ??????????????????????????????????????????????????????

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
    Rambo????

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
        Hope u understood that??

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….?????

  7. ??കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. ??????????

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. ??????

    കാത്തിരിക്കുകയായിരുന്നു???

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

  14. വന്നു അല്ലേ ??

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.