താമര മോതിരം 6 [Dragon] 381

നീ ഇരിക്ക് ഞന പോയി ഉണ്ണിയുടെ അമ്മയെ കണ്ടിട് വരാം  – എന്ന് പറഞ്ഞു കണ്ണൻ ഉണ്ണിയുടെ വീട്ടിലേക്ക് പോയി –

 

അവിടെ ചെന്ന് ഉണ്ണിയുടെ അമ്മയെ കണ്ടു കുറെ നേരം സംസാരിച്ചു – ഹർഷ മാമൻ ഉണ്ണിയെ പുറത്തിറക്കാൻ ഉള്ള എല്ലാ കാര്യങ്ങളും  ചെയ്യുന്നുണ്ട് എന്നൊക്കെ  പറഞ്ഞു അവരെ ആശ്വസിപ്പിച്ചു.

 

അറിയാതെ പോലും ഉണ്ണിയുടെ കാര്യം അവിടെ പറയാതിരിക്കാൻ കണ്ണൻ പരമാവധി ശ്രമിച്ചു.

അൽപ നേരം കഴിഞ്ഞു അമ്മയുടെ ഫോൺ വന്നു – ജാനകിമാമൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞു

ഉണ്ണിയുടെ അമ്മയോട് ദേവുവിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു – അവളെ വന്നു കാണാനും മറ്റും പറഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു.

 

ജാനകിവല്ലഭൻ മാമന് കണ്ണനെ വലിയ കാര്യം ആയിരുന്നു – തിരിച്ചും എന്നാൽ ഈ ഇടയായി  കുറച്ചു നാൾ സംസാരിക്കാതെ മറ്റും ഒരു ചെറിയ ഗാപ് ഉണ്ടായിരുന്നു –

വീട്ടിലേക്ക് എത്തിയ ജാനകിവല്ലഭൻ അകത്തേക്ക് കയറാതെ വെളിയിൽ തന്നെ നിൽക്കുകയായിരുന്നു

കണ്ണൻ എത്തിയ ഉടനെ അവൻ അദ്ദേഹത്തിന്റെ കാൽ തൊട്ടു നമസ്കരിച്ചു പിന്നെ കെട്ടിപിടിച്ചു കൊണ്ട് ആ തോളിലേക്ക് ചായ്ഞ്ഞു.

 

അമ്മയോട് കുറച്ചു ചൂട് വെള്ളം എടുക്കാനും ഇന്നിവിടെ ഉണ്ടാകും രാത്രിലേക്കു പൊടിയരി കഞ്ഞി വേണമെന്നും പറഞ്ഞിട്ട് കണ്ണനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി ജാനകിവല്ലഭൻ.

 

ജാനകിവല്ലഭൻ- കണ്ണാ ഹർഷൻ പറഞ്ഞിരുന്നു ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം. നീ പറഞ്ഞതൊക്കെ – ഇനി നീ അവനോടു  പറയാത്തത് എന്തെകിലും ഉണ്ടെകിൽ അത് നീ എന്നോട് പറയണം

 

കണ്ണൻ:- ദേവുവിന്റെ കാര്യം പറയാൻ തുടങ്ങിയപ്പോൾ ജാനകിവല്ലഭൻ- നമുക്ക് ആ കുളത്തിന്റെ കയ്യിലേക്ക് പോകാം അതിനു മുന്നേ ആ മരങ്ങൾ എവിടെയാണ് എന്ന് ചോദിച്ചു.

 

കണ്ണൻ ജാനകിവല്ലഭനെ കൂട്ടി പറമ്പിലേക്ക് നടന്നു ആ മരത്തിന്റെ ചുവട്ടിൽ എത്തി- ജാനകി ആ മരത്തിന്റെ ചുറ്റും നടന്നു പിന്നെ തോളിൽ ഉണ്ടായിരുന്ന തുകൽ സഞ്ചിയിൽ നിന്നും ഒരു കത്തി പോലുള്ള സാധനമെടുത്തു ആ മരത്തിന്റെ തടിയിൽ ആഞ്ഞു കുത്തി – പിന്നെ ഒന്ന് കറക്കി പുറത്തേക്കു എടുത്തു- തടിയിൽ ഒരു ദ്വാരം അവശേഷിപ്പിച്ചു മരത്തിന്റെ കുറച്ചു കഷ്ണങ്ങളും ആയി കത്തി ഊരി എടുത്തു ജാനകിവല്ലഭൻ.

35 Comments

  1. ❤❤❤❤❤❤???????

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    ??????????????????????????????????????????????????????

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
    Rambo????

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
        Hope u understood that??

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….?????

  7. ??കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. ??????????

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. ??????

    കാത്തിരിക്കുകയായിരുന്നു???

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

  14. വന്നു അല്ലേ ??

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.