താമര മോതിരം 6 [Dragon] 381

 

തിരികെ ഹോമകുണ്ഡത്തിലേക്ക് വന്ന ആ തല അതിലേക്ക് കാണിച്ചു അതിൽ നിന്നും ഉള്ള ചുടു ചൂര മുഴുവൻ ആ ഹോമകുണ്ഡത്തിലേക്ക് ഒഴിച്ച് കൊണ്ട് ആ തല ത്തിലേക്ക് ഇട്ടു- അവിടെ മുഴുവൻ മാംസം കത്തിയ രൂക്ഷഗന്ധം പടർന്നു എങ്കിലും വീണ്ടും ജടാധാരി ഒരു സ്വർണ തളികയിൽ ഉള്ള ദ്രാവകം ഒഴിച്ചതോടെ ആ തീ കറുത്ത നിറം മാറി  സാധാരണ നിലയിലേക്ക്  ചുവപ്പു നിരത്തിലേക്ക് വരുകയും അവിടെ മുഴുവൻ പുക നിറയുകയും രൂക്ഷ ഗന്ധം മാറി – നെയ്യിന്റെ ഗന്ധം ആകുകയും – ഒടുവിൽ അതെ ദ്രാവകം കൊണ്ട് തന്നെ ഹോമകുണ്ഡത്തിലെ തീ വയ്ക്കുകയും ചെയ്തു.

സ്വന്തം കിടാവ് തലയില്ലാതെ കിടക്കുന്ന കാഴ്ച കണ്ട ആ തള്ള പശുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി,കൂടെ അകിടിൽ നിന്നും ആർക്കെന്നറിയാതെ പാലും.

 

<<<<<<<<<<<<<<<<<<<<<൦ >>>>>>>>>>>>>>>>>>>>>>>>>>>

 

തടാകത്തിന്റെ കരയിൽ വലിയ പേരാലിന്റെ അടിയിൽ ജഗത് – ഗുരു വിശ്വചൈതന്യനാന്ദഗിരി തന്റെ ശിഷ്യഗണങ്ങൾക്ക് അറിവ് പകരുകയായിരുന്നു – പതിവായുള്ള പഠനങ്ങൾക്ക് ശേഷം ശിഷ്യഗണങ്ങൾക്ക് തങ്ങളുടെ സംശയദൂരീകരണത്തിനും അവസരം ഉണ്ടായിരുന്നു.

ആ ചോദ്വത്തര വേളയിൽ ഒരു ശിഷ്യൻ ഗുരുവിനോട് ശിവ ശക്തി പീഠങ്ങളെ പറ്റി ആരാഞ്ഞു – ഗുരു  ശക്തി പീഠങ്ങളെ കുറിച്ച് തനിക്ക് അറിയുന്നതെല്ലാം ശിഷ്യഗണങ്ങൾക്കായി പകർന്നു കൊടുക്കാൻ തുടങ്ങി,

ആദിപരാശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ.

സതിദേവിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ആദിശക്തിപീഠങ്ങളായ് അറിയപ്പെട്ടത്.

സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ

ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. പരമശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം.

ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.

ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.

ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു.

35 Comments

  1. ❤❤❤❤❤❤???????

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    ??????????????????????????????????????????????????????

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..?
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്?

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ??
    Rambo????

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു??
        Hope u understood that??

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….?????

  7. ??കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. ??????????

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. ??????

    കാത്തിരിക്കുകയായിരുന്നു???

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

  14. വന്നു അല്ലേ ??

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു ??

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.