താമര മോതിരം 5 [Dragon] 493

അവർ അങ്ങോട്ട് കോൺടാക്ട് ചെയ്യാനായി ഒരു നമ്പർ കൊടുത്തിട്ടുണ്ട് അവർ വിളിക്കുന്നതും അവരെ വിളിക്കുന്നതും ഈ ഒരു നമ്പറിൽ ആണ്.

ഓരോ തവണയും ഓരോ ജാലവിദ്യ കാണിച്ചാണ് അവർക്ക് സ്വാമി പൈസ കൊടുക്കാറ് അതിനാൽ അവർക്ക് സ്വാമിയെ പേടിയാണ്.അവരുടെ കണ്ണിൽ സ്വാമി ഈ ചെയ്യുന്നത് വലിയ വലിയ കാര്യങ്ങൾ ആയിട്ടാണ് ഇത് കാണുന്നത്. എന്തെകിലും സംസാരിച്ചാൽ സ്വാമി കോപിക്കും എന്നും അതീവ കുറ്റമാകും എന്നും സ്വാമിയുടെ കൂടെ ഉള്ളവർ അവരെ മുൻപേ തന്നെ പറഞ്ഞു പേടിപ്പിച്ചു വെച്ചിട്ടുണ്ട്.

—————————————————————————————————————————–

അതെ സമയം പോലീസ് സ്റ്റേഷനിൽ നാലഞ്ചു മണിക്കൂർ പുറകിലുള്ള ഒരു സമയത്തു ………

ഉണ്ണി ഉറക്കം ഉണർന്നു അല്ല അവർ ഉണർത്തി ഒരു കുറച്ചു വെള്ളം അവന്റെ തലയിൽ കമഴ്ത്തി അവനെ എണീപ്പിച്ചു- ഉണ്ണിക്ക് അനാഗൻ ആകാത്ത അവസ്ഥാ ആയിരുന്നു – കുടിക്കാനായി കുറെ വെള്ളം അവർ അവന്റെ വായിലേക്ക് ഒരു കുപ്പിയോടുകൂടി കമഴ്ത്തി – അത് കുടിച്ച ഉടൻ തന്നെ അവൻ അത് മുഴുവൻ ശര്ധിച്ചു –

കാരണം അവന്റെ ശരീരം ഇപ്പൊ അവന്റെ തലച്ചോറിന്റെ തീരുമാനം നടപ്പിലാക്കുന്നതിൽ നിന്ന് പരാജയപെട്ടുകൊണ്ടിരിക്കുണൂ, കാരണം അവന്റെ വയറിൽ രണ്ടു ദിവസത്തെ മുഴുവൻ വൈസ്റ്റും അടഞ്ഞു കിടപ്പുണ്ട്,കൂടാതെ മൂത്രം പോലും ഇപ്പൊ പോകുന്നില്ല അത് കാരണം നെഞ്ചിനത്തെ താഴോട്ടു മുഴുവൻ ഒരു ഫുട്ബാൾ മാതിരി വീർത്തു ഇരിക്കുന്നു,

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ഇറങ്ങിയ ലിജോ അകത്തു വന്നു പോലീസുകാരോട് ചോദിച്ചു –

അവൻ എങ്ങനെ ചാകാറായോ

അത് കേട്ട ഉണ്ണിയുടെ മുഖത്ത് ഒരു പുച്ഛത്തോടെ ഉള്ള ചിരി കണ്ടു ലിജോയ്ക്ക് ഹാലിളകി –

പിന്നെ ഓടി പോയി താഴെ കിടക്കുകയായിരുന്ന ഉണ്ണിയെ ആ ഇരുമ്പു കൂടിന്റെ പിടിയിൽ പിടിച്ചു പൊക്കി എടുത്തു പിന്നെ റൂമിന്റെ മൂലയിലേക്ക് എറിഞ്ഞു.

വലിയൊരു ഒച്ചയോടും ,ഉണ്ണിയുടെ വലിയ നിലവിളിയോടും കൂടെ ഉള്ള  ആ വീഴ്ച കണ്ട അവിടെ നിന്ന പോലീസുകാർ തലയിൽ കൈ വെച്ച് കൊണ്ട് ഓടി ഉണ്ണിയെ എടുക്കാനായി തുനിഞ്ഞു,പിന്നെ അറപ്പോടെ ഓടി മാറി, അത് കണ്ട ലിജോയുടെ കണ്ണിൽ ഒരു പേടി മിന്നി മാഞ്ഞു. പിന്നെ ആ കണ്ണിൽ പകയും ചുണ്ടിൽ ചിരിയും മിന്നി.

പിറ്റേ ദിവസം കണ്ണനെ വിളിച്ചുണർത്തിയത് സുജിത്തിന്റെ (പോലീസ്കാരൻ) ഫോൺ കാൾ ആണ്. ഉണ്ണിക്ക് ചെറിയൊരു കുഴപ്പം ഉണ്ടെന്നും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും , അത്യാവശ്യമായി ആരെങ്കിലും അതുവരെ ചെല്ലണമെന്നുമായിരുന്നു കാൾ.

ഉടൻ തന്നെ കണ്ണൻ ഹർഷൻ മാമനെ വിളിച്ചു കാര്യം പറഞ്ഞു – മാമൻ പറഞ്ഞത് അനുസരിച്ചു വേറെ ആരോടും കാര്യം പറയാതെ കണ്ണൻ പെട്ടെന്ന് റെഡി ആയി മാമന്റെ അടുത്തേക്ക് പുറപ്പെട്ടു പിന്നെ രണ്ടു പേരും കൂടെ ഹോസ്പിറ്റലിലേക്ക് പോയി.

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.