താമര മോതിരം 5 [Dragon] 492

വൃത്തത്തിനു നടുവിലെ ചതുരക്കള്ളിയിൽ 16 മീനുകളുണ്ട്. പറന്നുയരുന്ന ദമ്പതികളും, ഗരുഡവാഹനമേറിയ വിഷ്ണുവും ഇക്കൂട്ടത്തിലെ ജീവനുള്ള മറ്റു ശിൽപ്പങ്ങൾ. ഈ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ തുറക്കാറില്ല; അതു വേറൊരു വിശേഷം.അതറിയാൻ വീണ്ടും തുറക്കേണ്ടി വരും ചരിത്രത്തിലെ പല ആയിരം വര്ഷങ്ങള്ക്കു മുന്നേ ഉള്ള ചില ശിലാകാല സംഹിതകൾ.

ആദ്യത്തെ ക്ഷേത്രം ശിവമാഹാത്മ്യത്തിനു നീക്കിവച്ച ചാലൂക്യന്മാർ, മൂന്നാമത്തെ ഗുഹ മഹാവിഷ്ണുവിനു സമർപ്പിച്ചു. ആറ് കരിങ്കൽ തൂണുകളിൽ നിലനിൽക്കുന്ന വലിയ ശിലാക്ഷേത്രമാണിത്. വലത്തേയറ്റത്തെ ചുമരിൽ വടക്കുദിക്ക് ലക്ഷ്യമാക്കി നിൽക്കുന്ന വിഷ്ണുവിന്റെ രൂപം. എതിർവശത്ത് ശംഖ–ചക്ര–ഗദാ–പങ്കജങ്ങളേന്തിയ മഹാവിഷ്ണു.

നരസിംഹവും നൃത്തം ചെയ്യുന്ന വിഷ്ണുവുമാണു രണ്ടാമത്തെ വരാന്തയുടെ ഇരുവശങ്ങളിലുമുള്ളത്. ത്രിവിക്രമൻ, ശങ്കരനാരായണൻ, അനന്തശയനം, പരവാസുദേവൻ, ഭുവാര, ഹരിഹരൻ, നരസിംഹം എന്നിങ്ങനെ ഇവിടത്തെ ശിലാ ശിൽപ്പങ്ങളിൽ മഹാവിഷ്ണു പലതായി അവതരിച്ചിരിക്കുന്നു.

വിശാലമായ നടുത്തളത്തിനു മധ്യത്തിൽ ഇതളുകളോടുകൂടിയ പൂവിന്റെ രൂപം കല്ലിൽ കൊത്തിവച്ചിരിക്കുന്നു. ഈ ക്ഷേത്രത്തിൽ കണ്ട ഒരു പ്രത്യേകത ശ്രീകോവിലിൽ പ്രതിഷ്ഠയില്ല

ഒഴിഞ്ഞ പീഠമാണ് അകത്തളത്തിനു സമീപത്തെ ശ്രീകോവിലിൽ അവശേഷിക്കുന്നത്. ‘ബ്രഹ്മ’ എന്ന സങ്കൽപ്പം ശിലാലിഖിതങ്ങളായി ഈ ക്ഷേത്രത്തിന്റെ ചുമരുകളിൽ പതിഞ്ഞിട്ടുണ്ട്. മേൽക്കൂരയിലും അലങ്കാരത്തിനു കുറവില്ല. തൂണുകളെ മേൽക്കൂരയുമായി ബന്ധിപ്പിക്കുന്നതു മാനുകളുടെ രൂപത്തിൽ കൊത്തിയെടുത്ത പാറയാണ്.

ചില തൂണുകളിൽ കാളത്തലയുടെ രൂപമാണു നിർമിച്ചിട്ടുള്ളത്. വിഷ്ണു ഭക്തിയുടെ തീവ്രതയിലും ശിവപ്രീതിയെ കൈവിടാനുള്ള മനസ്സുണ്ടായിരുന്നില്ല ചാലൂക്യരാജാക്കന്മാർക്ക്. മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങൾക്കായി നിർമിച്ച ക്ഷേത്രത്തിന്റെ മേൽക്കൂരയിലും പാർവതീ സമേതനായ പരമശിവന്റെ പ്രതിമ കൊത്തിവച്ചിട്ടുണ്ട്.

സ്വപ്നലോകം മുന്നിലവതരിച്ചതുപോലെ ഒരു തീരം. ബദാമിയിലെ നാലാമത്തെ ഗുഹാക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള കാഴ്ചയ്ക്ക് അതിൽ കുറഞ്ഞൊരു വിശേഷണമില്ല. വിശാലമായ ‘അഗസ്ത്യ തടാക’മാണു പ്രധാന കാഴ്ച. അഗസ്ത്യമുനിയുടെ ഓർമ്മയ്ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീർഥം എന്നറിയപ്പെടുന്നു.

അങ്ങേക്കരയിൽ വടക്കേ കോട്ട. സൂര്യനുദിക്കുന്ന ദിക്കിൽ കിഴക്കേ കോട്ട. പടിഞ്ഞാറു ഭാഗം പട്ടണം. തെക്കേ കോട്ടയിലെ ക്ഷേത്രത്തിൽ നിന്നാൽ ഈ ദൃശ്യങ്ങളെല്ലാം കാണാം

മഴക്കാലത്തും വേനലിലും തെളിഞ്ഞു നിൽക്കുന്ന, ഇളം പച്ച നിറമുള്ള വെള്ളമാണ് തടാകത്തിലേത്. കരിങ്കൽപ്പടവുകളുള്ള ഈ തടാകത്തിനു ചുറ്റുമാണു കോട്ട. എത്ര വാക്കുകൾകൊണ്ടു വർണിച്ചാലും ആ കാഴ്ചയ്ക്കു പൂർണതയാകില്ല.

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.