താമര മോതിരം 5 [Dragon] 492

Views : 63763

ദേവു എത്തിയ ഉടൻ ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു – അവളുടെ വായിൽ നിന്നും “എല്ലാം ശരിയാകും കണ്ണാ- കണ്ണന് ദേവു ഇല്ലേ – ഞാൻ കൂടെ തന്നെ ഉണ്ട്” എന്നൊക്കെ കേൾക്കുന്നതിനായി ആണിത് – കാരണം തന്റെ ഉണ്ണിയും അച്ഛനും തനിക്കു ദേവു-വിനോളം പ്രിയപ്പെട്ടവർ തന്നെയാണ്.

– ഉറക്കത്തിന്റെ ഗാഢമായ ആ അവസ്ഥായിൽ ഒരു സ്വപ്നത്തിൽ എന്നപോലെ കണ്ണൻ – ആകാശത്തു ഒരു കൊള്ളിയാൻ മിന്നി അത് തന്റെ  വീട് ലക്ഷ്യമാക്കി വരുന്നതും- ക്രമേണ അതൊരു വെള്ളി തളിക പോലെ ആയി മാറുന്നതും കാണുന്നുണ്ടായിരുന്നു-

അത് തന്റെ വീടിന്റെ ഏറെ മുകളിൽ എത്തുന്ന സമയത്തു അത് നാല് ഭാഗങ്ങളായി തിരിഞ്ഞു നാല് ദിക്കിലേക്ക് പോകുന്നതും കണ്ടു കണ്ണൻ.

കണ്ണന്റെ മുറിയുടെ ഉള്ളിൽ മേശവലിപ്പിനുള്ളിൽ ഉണ്ടായിരുന്ന ആ വെള്ളി സ്വർണ വളയങ്ങൾ ശക്തിയായി പ്രകാശിക്കാൻ തുടങ്ങി – മുറിയുടെ ജനൽ വഴി വളരെ അകലെ നിന്ന് നോക്കിയാൽ പോലും കാണുന്ന അത്രയും പ്രകാശം അതിൽ നിന്ന് വരുവാൻ തുടങ്ങി – മേശയുടെ അകത്തു, ഒരു തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന അവസ്ഥായിലായിട്ടു പോലും അത്രയേറെ പ്രകാശം അതിന്റെ ഉള്ളിൽ അടക്കം ചെയ്തിരിക്കുന്ന ശക്തിയെ പറഞ്ഞറിയിക്കുന്നതു ആയിരുന്നു.

അപ്പോഴേക്കും ആ തളികയുടെ  ഒരു ഭാഗം തന്റെ വീടിന്റെ കിഴക്കു ഭാഗം ലക്ഷ്യമായി വരുന്നുണ്ടായിരുന്നു, പക്ഷെ അതിന്റെ സഞ്ചാരം തടഞ്ഞു കൊണ്ട് എന്തോ ഒരു ശക്തി അതിന്റെ താഴെ ഇറങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു, അത് എന്താണെന്നു കാണുന്നതു് മനസിലായില്ല.

പക്ഷെ ഈ വന്ന ഈ തളിക ദേവുവും ആയി ബന്ധമുള്ള എന്തോ ആണെന്ന് മനസിലായി കണ്ണന്-കാരണം ഇതിനു മുന്നേ ഇതുപോലെ ഇത്ര വ്യക്തമായി കണ്ടിട്ടില്ല എന്തിലും അന്ന് ആദ്യമായി ദേവു തന്നെ കാണാൻ വന്ന ദിവസം മനസിന്റെ കോണിൽ ഇതുപോലെ ഉള്ള എന്തോ ഒരു തോന്നൽ ഉണ്ടായിരുന്നു കണ്ണന്- പക്ഷെ അന്ന് ഉണ്ണിയുടെയും അച്ഛന്റെയും കാര്യത്തിൽ വളരെ വിഷമിപ്പിക്കുന്ന അവസ്ഥയും പിന്നെ ഇതു  എന്താണ് എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയും ആയിരുന്നതിനാൽ ശ്രദ്ധിച്ചിരുന്നില്ല.

വീടിന്റെ മുകളിൽ നിൽക്കുന്ന ആ തളികയെ കിഴക്കും – വടക്കും ഭാഗത്തു നിന്നും മേലേക്ക് തള്ളി വിടുന്ന മാതിരി എന്തോ ഒരു ശക്തി പോലെ  –

കാറ്റടിച്ചു ഉലയുന്ന കപ്പൽ പോലെ ആ തളിക വായുവിൽ കിടന്നു ആടാൻ തുടങ്ങി – പിന്നെ പതിയെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങാൻ തുടങ്ങി ( കുളത്തിന്റെ ഭാഗത്തേക്ക്) കുളത്തിന്റെ നേരെ മുകളിലിൽ എത്തിയ തളികയ്ക്ക് അവിടെ നിന്നും നേരത്തെ പോലെ ഉള്ള ഒരു വികര്ഷണം ഏർപെടുവാൻ തുടങ്ങി – പക്ഷെ അത് നേരത്തെ ഉള്ളത് പോലെ അത്ര തീവ്രമായിരുന്നില്ല.

കുറച്ചു നേരം കൊണ്ട് ആ തളിക കുളത്തിന്റെ വിരിമാറിൽ ഇറങ്ങി – പിന്നെ പതിയെ കുളത്തിലേക്ക് താണു പോയി ,

പിന്നെ ഒരു വലിയ നീല കല്ലായി അത് കുളത്തിന്റെ അടിത്തട്ടിൽ കിടന്നു, കൂടെ പുതിയ ഒന്ന് രണ്ടു താമര-കൾ മുള പൊട്ടി വളരാൻ തുടങ്ങി

Recent Stories

The Author

Dragon

69 Comments

  1. ❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com