താമര മോതിരം 5 [Dragon] 492

Views : 63696

താമര മോതിരം 5
Thamara Mothiram Part 5 | Author : Dragon | Previous Part

 

കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷംമുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം, സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –

……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –

സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

സപ്പോർട്ട് തരാത്തവർക്ക് എതിരെ ലിജോയ്ക്കു പരാതി കൊടുത്താൽ എന്താന്ന് ആലോചിക്കുന്നു.

അഭിപ്രായങ്ങളും വിമർശനങ്ങളും വേണം അതാണ് മുന്നോട്ടുള്ള ചിന്തയുടെ വാതിലുകൾ തുറക്കാനുള്ള താക്കോൽ.

സ്വന്തം – ഡ്രാഗൺ

ആകാശത്തു ഒരു കൊള്ളിയാൻ മിന്നി അത് കണ്ണന്റെ വീട് ലക്ഷ്യമാക്കി കുത്തിക്കുവാൻ തുടങ്ങി – ക്രമേണ അതൊരു വെള്ളി തളിക പോലെ ആയി മാറി – ഒരു പറക്കും തളിക പോലെ.

തുടർന്ന് – വായിക്കുക

അന്നൊരു പൗർണമി ആയിരുന്നു ചിങ്ങമാസത്തിലെ പൗർണമി.

കണ്ണൻ നല്ല ഉറക്കത്തിൽ ആയിരുന്നു – മനസുകൊണ്ട് ഉണർന്നു തന്റെ ദേവുവിനായി കാത്തിരിക്കുന്നുണ്ടെകിലും ശരീരം നല്ല ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണു കഴിഞ്ഞിരുന്നു, ഉറക്കത്തിൽ ഇതുവരെ താൻ ദേവുവുമായി സംസാരിച്ചതും പിന്നെ അതിൽ തുടർന്ന് നടന്നതുമായ കാര്യങ്ങൾ കണ്ണന്റെ ചിന്താധാരയിൽ ഒഴുകി വന്നു കൊണ്ടിരുന്നു,

അപ്പോഴും ഉള്ളിന്റെ ഉള്ളിൽ കണ്ണൻ ദേവുവിനെ അവളുടെ ശബ്ദത്തിലൂടെ അതിന്റെ അന്ധരാഴങ്ങളിൽ ഊളിയിട്ടുപോയി അവളുടെ അടുക്കലേക്ക് എത്തി ആ സാമിഭ്യം നുകരാൻ കൊതിക്കുന്നുണ്ടായിരുന്നു,

നിറയെ തേൻ ഒഴുകുന്ന പൂവിൽ നിന്നും അത് നുകരാൻ കാത്തു നിൽക്കുന്ന പൂമ്പാറ്റയെ പോലെ വെമ്പൽ കൊണ്ടിരിക്കുകയാണ് കണ്ണന്റെ മനസ്സ് – എന്നാലും ആ പൂമ്പാറ്റയെ അതിന്റെ അടുക്കലേക്ക് എത്താതിരിക്കാനായി-ആരോ അതിന്റെ ചിറകുകൾ കൂട്ടി ചേർത്ത് കെട്ടി വെച്ചിരിക്കുന്ന വീർപ്പുമുട്ടലും അനുഭവപ്പെടുന്നുണ്ട് ഹൃദയത്തിന്റെ മറ്റൊരു കോണിൽ കണ്ണന്,

എന്നാലും എല്ലാ തടസങ്ങളും മറികടന്നു തന്റെ ദേവു  തന്റെ അടുക്കലേക്കു വരുന്ന ആ അസുലഭ നിമിഷത്തിനായി മനസിനെയും ശരീരത്തിന്റെയും തയ്യാറാക്കി വെച്ചിരിക്കുന്നു കണ്ണൻ,

Recent Stories

The Author

Dragon

69 Comments

  1. ❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com