താമര മോതിരം 5 [Dragon] 492

പെട്ടെന്ന് ആ നീല കല്ലിൽ നിന്ന് ഒരു മിന്നൽ പോലെ ഒരു പ്രകാശ തരംഗം വമിച്ചു അത് കുളത്തിന്റെ കരയോട് ചേർന്ന് നിന്നിരുന്ന ആ താമര മൊട്ടിലേക്ക് അടിച്ചു – റോസ് നിറത്തിൽ ആയിരുന്ന ആ പൂമൊട്ട് ചോരയുടെ നിറത്തിലേക്ക് മാറി – ഒപ്പം അവിടെ നിന്ന് അപ്രതിഷ്യമായി.

തന്റെ മുന്നിലേക്ക് എന്തോ വരുന്നത് കണ്ട കണ്ണൻ പെട്ടെന്ന് ഓർമ്മമണ്ഡലത്തിലേക്ക് തിരികെ വന്നു.

അപ്പോഴേക്കും എന്തോ വന്നു ഇടിച്ചിരുന്നു,പിന്നെ ഒന്നും ഓര്മയുണ്ടായിരുന്നില്ല കണ്ണന്

താൻ ഒരു  വെളുത്ത തടാകത്തിൽ ഒരു സ്വർണ നിറമുള്ള തോണിയിൽ കിടന്നു പതിയെ മുന്നോട്ടു പോകുന്നത് പോലെ തോന്നി അവനു – കൂടെ അപ്സരസുകൾ നൃത്തം ചെയ്യുന്നു – കർണമനോഹരമായ സംഗീതം കട്ടിൽ ഒഴുകി വരുന്നു, ആകെ പാടെ അവൻ അവന്റെ ദേവുവിന്റെ അടുത്ത് എത്തുന്നതുപോലെ ഉള്ള ഒരു സുഖം,

അങ്ങകലെ അവൻ കണ്ടു ഒരു സുന്ദരിയായ ദേവത തന്റെ കൈകൾ രണ്ടുവശത്തും വിരിച്ചു പിടിച്ചു കണ്ണനെ അടുത്തേക്ക് വിളിക്കുന്നു- അവൻ അറിയാതെ തന്നെ അങ്ങോട്ടേക്ക് ആ തോണി ഒഴുകി പോകുന്നു എന്ന് തോന്നി അവനു.

വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയപ്പോഴേക്കും കണ്ണന്റെ കാൾ കണ്ടിട്ടാണ് ഹർഷൻ ഫോൺ എടുത്തത് – ശേഷം

“ഡാ നീ ഇത്ര പെട്ടെന്ന് വീടെത്തിയോ എന്നി ചോദിച്ചു ഹർഷൻ”

“ഹലോ സർ, ഇത് ജംഗ്ഷനിൽ ഉള്ള ഓട്ടോക്കാരൻ ആണ് – ഇവിടെ ഒരു പയ്യൻ ഇത്തിരി മുന്നേ ബൈക്ക് ആക്സിഡന്റ് ആയി – ആ കൊച്ചിന്റെ കയ്യിൽ നിന്നും തെറിച്ചു വീണ ഫോൺ ആണിത് – മാമൻ എന്ന് കണ്ടു അതാണ് വിളിച്ചത് –

നിങ്ങൾക്ക് അറിയുന്ന ആൾ ആണോ എന്ന് ചോദിച്ചു.

ഹർഷൻ :- അതെ എന്റെ മകൻ ആണ്- എന്താ പറ്റിയത് – എന്തെകിലും കുഴപ്പം ഉണ്ടോ – എന്നിട്ടിപ്പം അവൻ എവിടെയാ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു ഹർഷൻ.

“അല്ല സർ ചെക്കനെ ആശുപത്രിയിൽ കൊണ്ടുപോയി – കൂടുതൽ ഒന്നും അറിയില്ല –

മെഡിക്കലിൽ ആകാനാണ് ചാൻസ് – സർ  ഇങ്ങോട്ടു വരുമ്പോൾ വിളിച്ചാൽ മതി ഞാൻ ഫോൺ എത്തിക്കാം എന്ന് പറഞ്ഞു.

അപ്പോഴേക്കും ഹർഷൻ അവനെ പരിചയപെടുത്തി  -ആ ഓട്ടോകാരാണ് ഹർഷൻ അറിയുമായിരുന്നു.

‘”അയ്യോ സർ ആയിരുന്നോ – സർ മെഡിക്കലിലേക്ക് പൊയ്ക്കോ ,ഞാൻ ഫോൺ അവിടെ കൊണ്ട് തരാം”

എന്ന് പറഞ്ഞു കട്ട് ചയ്തു

ഹർഷൻ – വീട്ടുകാരോട് ദാ വരുന്നു എന്ന് പറഞ്ഞു വേഗത്തിൽ ആശുപതിയിലേക്ക് പുറപ്പെട്ടു.

മെഡിക്കലിൽ എത്തിയ ഹർഷൻ അവിടെ റിസപ്ഷനിൽ അവന്റെ പേരും മറ്റും ചോദിച്ചെങ്കിലും അവിടെ കൊണ്ട് വന്നിട്ടില്ലാരുന്നു – പെട്ടെന്ന് അതിനടുതുള്ള താലൂക്ക് ആശുപതി ഓര്മ വന്നു ഹർഷൻ അങ്ങോട്ടേക്ക് പോയി അപ്പോഴേക്കും ആ ഓട്ടോക്കാരൻ വിളിച്ചു മെഡിക്കലിൽ അല്ല താലൂക്കിലേക്ക് പോകുന്നു എന്ന് പറഞ്ഞിട്ട് കട്ട് ചയ്തു ഹർഷൻ

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.