താമര മോതിരം 5 [Dragon] 492

കാറ്റും ,ഇടിയും മിന്നലും തുടങ്ങി, മഴ ഇപ്പൊ പെയ്യും എന്ന അവസ്ഥയിൽ തന്നെ കുറച്ചു നേരം മഴ എന്തോ കാത്തുനിൽക്കുന്നത് പോലെ തോന്നി കണ്ടുനിൽക്കുന്നവർക്ക്.

പെട്ടെന്ന് എവിടെ നിന്ന് ആണെന്ന് അറിയില്ല ഒരു കറുത്ത വലിയ പക്ഷി അവിടേക്ക് പറന്നു വന്നു -ഒരു വലിയ കഴുകൻ – കണ്ണ് രണ്ടും ചുവന്നു തുടുത്തു

ഒരു വർഷക്കാലം എവിടേയോ അടച്ചിട്ടു നല്ല മാംസം കൊടുത്തു വളർത്തിയത് എന്ന് തോന്നുന്ന വിധം വളരെ മാംസനിബിഢമായ ശരീരത്തോട് കൂടിയ ആ പക്ഷിയുടെ ചിറകു രണ്ടും വിടർത്തി വീശുമ്പോൾ ഉണ്ടാകുന്ന കാറ്റ് മതിയാകും ഒരാൾ തെറിച്ചു പോകാൻ .

ആ പക്ഷി കണ്ണന്റെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കാനും കൂടെ വിചിത്രമായ ഒച്ചയിൽ കരയാനും തുടങ്ങി. മഴമാറി നിൽക്കുന്ന കറുത്തിരുണ്ട ആ ആകാശത്തിന്റെ ചുവട്ടിൽ എന്താണ് നടക്കുന്നത് എന്ന് പോലും ബോധമില്ലാത്ത അവസ്ഥായിൽ ആയിരുന്നു കണ്ണൻ.

കുറച്ചകലെയായി കണ്ണന് എതിരെ വെറുതെ പതിയെ വരുകയായിരുന്ന ഒരു ടിപ്പർ ലോറി കണ്ടു ആ കഴുകൻ അങ്ങോട്ടേക്ക് പറന്നു പോയി,പിന്നെ ആ ലോറിയുടെ മുകളിൽ സ്ഥാനം ഉറപ്പിച്ചു,

പെട്ടെന്ന് മുന്നിൽ എന്തോ തടസം കണ്ടപോലെ തോന്നിയ ആ ലോറി ഡ്രൈവർ ബ്രേക്ക് അടിച്ചു, പെട്ടെന്നുമുണ്ടായ ആ പ്രവർത്തിയിൽ അയാൾ തന്നെ മുന്നോട്ടാഞ്ഞു സ്റ്റീയറിങ് വീലിൽ നെഞ്ചും തലയും ഇടിച്ചു ബോധം പോയി.

എന്നാൽ ലോറി ഇപ്പോഴും ഓടി കൊണ്ടിരിക്കുന്നു – ആ ഡ്രൈവർ ഇപ്പോൾ എഴുനേറ്റു ലോറിയുടെ ആക്സിലേറ്റർ ആഞ്ഞു ചവിട്ടി മുന്നോട്ടേക്ക് പാഞ്ഞു കൊണ്ടിരിക്കുന്നു

,ആ സ്പീഡിൽ ഓടിക്കൊണ്ടിക്കുമ്പോഴും പെട്ടെന്നുള്ള ആക്സിലേറ്റരിൽ ലോറിയുടെ ടയർ റോഡിൽ ഉറഞ്ഞു കൊണ്ട് ഇരട്ടി വേഗത കൈവരിച്ചു.

മുന്നിലേക്ക് ഒരു തീഷ്ണമായ ക്രൂരഭാവത്തോടെ നോക്കികൊണ്ടിരിക്കുന്ന ഡ്രൈവറിന്റെ കണ്ണുകൾ  നേരത്തെ കണ്ട പക്ഷിയുടേത് പോലെ ചുവന്നു തുടുത്തു ഇരിക്കുന്നു.

അപ്പോഴേക്കും ദൂരെയായി കണ്ണന്റെ ബൈക്ക് കാണുവാൻ സാധിച്ചു ലോറി ഡ്രൈവറിനു-

അയാൾ വീണ്ടും വണ്ടിയുടെ വേഗത കൂട്ടി കൊണ്ടു വണ്ട് മുന്നോട്ടേക്ക് പായിച്ചു –

ലോഡ് ഇല്ലാത്തതിനാൽ വണ്ടിയുടെ പിൻഭാഗം ഉയർന്ന വേഗതയിൽ കിടന്നു അടിക്കുന്നുണ്ടായിരുന്നു.

അത് ഒരു വലിയ ശബ്ദമായപ്പോൾ അവിടെ ഉണ്ടായിരുന്ന ആൾക്കാർ എല്ലാം ആ ലോറിയെ ശ്രദ്ധിക്കാനും അത് ഒരു നിയന്ത്രണമില്ലാതെ മുന്നിൽ വരുന്ന ബൈക്കിനു നേരെ പാഞ്ഞു പോകുന്നതും കണ്ടു ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.

അതെ സമയം – കണ്ണന്റെ വീട്ടിൽ കുളത്തിന്റെ അടിത്തട്ടിൽ ഉണ്ടായിരുന്ന ആ നീലകല്ലിൽ നിന്ന് പ്രകാശം  വർഷിക്കാൻ  തുടങ്ങി – പകൽ സമയം ആയിട്ട് പോലും അതിന്റെ പ്രകാശം പുറത്തു നിന്ന് കാണാൻ സാധിക്കുന്ന വിധം ആയിരുന്നു,

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.