രണ്ടു കാലുകൾ മാത്രം പുറത്തേക്ക് വന്നു ആ പാദരക്ഷകൾ ഇട്ടതിനുശേഷം ഒരാൾ പുറത്തേക്ക് ഇറങ്ങി.
കറുത്ത വേഷധാരി, വേഷനിറം കറുപ്പ് ആയിരുന്നെങ്കിലും ഒരു സ്വാമിയേ പോലെ തറ്റുടുത്തു ഉത്തരീയം ധരിച്ചു രുദ്രക്ഷമാലയും കങ്കണ വളകളും – ഭസ്മധാരിയും ആയ അയാൾ പുറത്തേക്കിറങ്ങി,
അതിനുശേഷം വളരെ ഉച്ചത്തിൽ
” അമ്മെ ചാമുണ്ഡേശ്വരി “:
എന്നുപറഞ്ഞുകൊണ്ട് അയാളുടെ അടുക്കലേക്ക് വന്നു യുവാവിനെ നോക്കി.
വന്ന ആൾക്ക് ഒരു 60-നു മുകളിൽ പ്രായം ഉണ്ടായിരുന്നു എന്നാൽ വളരെ ഊർജ്ജ സൂര്യനും തേജസി യുമായി കാണപ്പെട്ടു-
കഴുത്തിൽ സാധാരണയുള്ള രുദ്രാക്ഷമാലയെക്കാൾ വലിപ്പത്തിലുള്ള മുത്തുകളും അതിൽ സ്വർണ്ണം കെട്ടിയതും ആയ മൂന്നു രുദ്രാക്ഷമാലകൾ ഉണ്ടായിരുന്നു.
എല്ലാ മലകളുടെയും അറ്റത്ത് ഒരു പുലി നഖവും ഒരു കഴുകനും, ചേർന്നുള്ള എന്തോ ഒരു ലോക്കറ്റും ആണ് ഉണ്ടായിരുന്നത്- എന്നാൽ ഓരോന്നും വ്യത്യസ്തം ആയിരുന്നു – വലിപ്പത്തിലും അതിലെ അടയാളങ്ങളും.
അങ്ങനെ മൊത്തത്തിൽ കാണുമ്പോൾ തന്നെ അറിയാതെ തൊഴുതു പോകാനുള്ള എല്ലാവിധ തേജസും ഉണ്ടായിരുന്നു. ആ വന്ന ആളെ കണ്ടപ്പോൾ തന്നെ കാണിയപ്പൻ മറ്റുള്ളവരോട് സ്വാമി വന്നു എന്ന് പറഞ്ഞുകൊണ്ട് മുട്ടുകാലിൽ നിന്നുകൊണ്ട് കമിഴ്ന്നു തൊഴുവാൻ തുടങ്ങി മണിയപ്പൻ ചെയ്തതുപോലെ ബാക്കിയുള്ളവരും ചെയ്തു.
അപ്പോഴേക്കും സ്വാമി അവരുടെ അടുക്കലേക്ക് വന്നു കൊണ്ട് അന്തരീക്ഷത്തിൽ കൈപൊക്കി വെച്ചുകൊണ്ട് വളരെ ഉച്ചത്തിൽ
“ഓം- ക്രീം ക്ലിം ചാമുണ്ഡേശ്വരി നമ:
എന്നുപറഞ്ഞുകൊണ്ട് കൈ ചുറ്റി അന്തരീക്ഷത്തിൽ നിന്ന് കുറച്ചു ഭസ്മവും കൂടെത്തന്നെ ഒരു തുണിയിൽ കെട്ടിയ ഒരു കിഴിയും എടുത്ത് കാണിയപ്പനെ ഏൽപ്പിച്ചു.
അപ്പൊ തന്നെ കാണിയപ്പാൻ അത് വാങ്ങി തിരിഞ്ഞുനോക്കാതെ ബാക്കിയുള്ളവരും കൂട്ടി അവിടെ നിന്ന് തിരികെ പോന്നു.
അവർ പോയി കഴിഞ്ഞപ്പോൾ തന്നെ സ്വാമി കൂടെയുണ്ടായിരുന്ന ആൾക്കാരോട് സാധനങ്ങളൊക്കെ എടുത്ത് വണ്ടിയിൽ വച്ച് പോകാനുള്ള ആഞ്ജ കൊടുത്തു,
അല്പസമയത്തിനുള്ളിൽ തന്നെ വന്ന വഴി തന്നെ എല്ലാ വാഹനങ്ങളും തിരികെപോയി.
കാണിപ്പൊന്നും കൂട്ടരും നടന്ന കുറച്ചു മുന്നിലേക്ക് പോയതിനു ശേഷം തിരികെ നോക്കിയപ്പോഴേക്കും വണ്ടികളെല്ലാം അവിടെ നിന്നു പോയിരുന്നു,
അപ്പോൾ തന്നെ അവർ അടുത്തുള്ള ഒരു മരത്തിനു ചുവട്ടിൽ ഇരുന്നു കിഴി ഇരുന്നു തുറന്ന് അതിൽ ഉണ്ടായിരുന്ന പണം എല്ലാവർക്കുമായി വീതിച്ചു കൊടുക്കുകയും,
പിന്നെ അടുത്ത വട്ടം കാട്ടിൽനിന്ന് കൊണ്ടുവരാനുള്ള സാധനങ്ങളുടെ കുറുപ്പ് എഴുതിയ പനയോല എടുത്തു വെക്കുകയും ചെയ്തു. ഇത് എല്ലാ പ്രാവശ്യവും ചെയ്യുന്ന കാര്യം തന്നെയാണ്.
അവർ കാട്ടിൽ നിന്ന് കൊണ്ടുവരുന്ന എല്ലാ സാധനങ്ങളും ഏൽപ്പിക്കുന്നത് ഈ വന്ന സ്വാമിയെ ആണ്.
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon