അത് ഉടനെ ഉണ്ടാകും –
അതാണോ ദേവു നേരത്തെ പറഞ്ഞ വൃശ്ചിക മാസ പൗർണമി –
ആകാം, അവന്റെ നിയോഗം എന്തെന്ന് അവൻ അറിയുന്ന സമയം,
അതുവരെ ഇവിടെ ധർമത്തെ പരിപാലിക്കാൻ പ്രതിജ്ഞാബദ്ധയാണ് ദേവു.
നാല് സംരക്ഷണ കവചങ്ങളിൽ ഒന്നിനെയെങ്കിലും തത്കാലത്തേക്ക് തടയിടാൻ അവർക്കായി.
ആഭിചാര ക്രീയകൾ എല്ലാം പൂർണ വിജയം നേടി എന്ന ഒരു ആശ്വാസം അവർക്കു കൊടുക്കാൻ പോലും ആകാതെ അതിനെയും അക്ഷരാർഥത്തിൽ പകുതിയിലേറെ നിഷ്ഭാവമാക്കി മാറ്റിയിരിക്കുന്നു കണ്ണനിനൂടെ ദേവു.
———————————————————————————————————————————————————————
നാല് ദിക്കിലേക്കും പുറപ്പെട്ട ആ തളികകളിൽ ഒന്ന് നേരത്തെ കാണിയപ്പനും കൂട്ടരും താമര പറിക്കാനായി പോയ ആ തടാകത്തിന്റെ മേൽ വന്നു നിന്നു,
പിന്നെ അതിൽ നിന്ന് അതിതീവ്രരശ്മികൾ ഒരു മിന്നൽ പോലെ അവിടെ ഉണ്ടായിരുന്ന ചില മരങ്ങളിൽ പടർന്നു പിടിച്ചു ആ മരങ്ങളെ മൂടോടെ കത്തിച്ചു ചാമ്പലാക്കി- പിന്നെ ആ തടാകത്തിൽ മുങ്ങി താഴ്ന്നു ആ തളിക –
അൽപ സമയത്തിനുള്ളിൽ അതിന്റെ എല്ലാ പ്രകാശവും ആ താമര മൊട്ടുകളിൽ പ്രതിഭലിപ്പിച്ചു കൊണ്ട് അത് ഇല്ലാതായി.
അടിത്തട്ടിൽ ഒരു നീല നിറമുള്ള വലിയ കല്ലായി അത് രൂപാന്തരം പ്രാപിച്ചു -അനന്തരം അതിൽ തട്ടി നിന്നിരുന്ന എല്ലാ കല്ലുകളിൽ നിന്നും താമര വേരുകൾ മുള പൊട്ടി. കൂടാതെ വീണ്ടും ആ തടാകം നിറഞ്ഞു കവിയുന്ന രീതിയിൽ ആ പ്രതേക ഇനം കല്ലുകൾ കുന്നു കൂടി വന്നു.
വീണും ആ തടാകം ആ പഴയ രീതിയിലേക്ക് മാറി.
മറ്റു രണ്ടു തളികകളും ഇഥപ്രകാരം മറ്റു രണ്ടു ദിക്കിലേക്ക് അതിന്റെ നിയോഗം പൂർത്തിയാകാൻ പുറപ്പെട്ടിരുന്നു.
—————————————————————————————————————————–
മൂന്നു മണിക്കൂർ മുന്നേ”- – മറ്റൊരിടത്തു….
കാട്ടിൽ നിന്ന് തിരിച്ചെത്തി ശേഖരിച്ച സാധനങ്ങളുമായി കാണിയപ്പനും കൂട്ടരും നേരത്തെ അവർ പറഞ്ഞു ഉറപ്പിച്ചിരുന്ന സ്ഥലത്തു കാത്തുനിന്നു. അല്പസമയം കഴിഞ്ഞപ്പോൾ നാലു വണ്ടി അവിടേക്ക് വന്നു.
അതിൽ മുന്നിൽ നിന്ന് ഇറങ്ങിയ വണ്ടിയിൽ നിന്ന് ഇറങ്ങിയ ആൾ പോയി പിന്നിലുള്ള വണ്ടിയുടെ പുറകിലത്തെ ഡോർ തുറന്നു കാത്തു നിന്നു, അതിൽ നിന്നും കാഷായ വേഷധാരി ആയ ഒരു യുവാവ് ഇറങ്ങി. പിന്നെ ആ യുവാവ് കാറിനുള്ളിൽ നിന്നും ഒരു കുടയും 2 മെതിയടിയും (തടികൊണ്ടുള്ള പാദരക്ഷ) ആയി അതിനുപിന്നിലുള്ള കാറിലേക്ക് പോയി.
അതൊരു BMW 7 -സീരീസ് കാർ (ആയിരുന്നു, – കറുത്ത നിറത്തിൽ ഉള്ള ആ കാറിന്റെ ലോഗോ പിന്നെ അലോയ് വീൽ പോലും കറുപ്പ് നിറം അടിച്ചിരുന്നു – ദൂരെ നിന്ന് നോക്കിയാണ് ഇരുട്ടത്ത് ആ കാറിനെ കാണുവാൻ പോലും സാധിക്കാത്ത വിധം, മുഴുവൻ കറുപ്പായിരുന്നു. കറുപ്പ്.
ആ കാറിന്റെ മുന്നിലുള്ള ഡോർ തുറന്ന് രണ്ട് മെതിയടിയും താഴെ വച്ച ശേഷം കുട തുറന്നു അകത്തുള്ള ആളെ പുറത്തേക്ക് ക്ഷണിച്ചു.
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon