ഹൃദയം നൂറായി കുത്തികീറുന്ന വേദന എടുക്കുന്നുണ്ട് – വെറും കുറച്ചു ദിവസങ്ങൾ കൊണ്ട് ഒന്ന് കാണുക പോലും ചെയ്യാത്ത -വെറുമൊരു ശബ്ദത്തിനെ താൻ ഇത്രയേറെ സ്നേഹിക്കുന്നു – അത് കുറച്ചു നേരത്തേക്ക് മാറി നിന്നപ്പോൾ തനിക്ക് ചങ്കു പൊട്ടുന്ന വേദന അനുഭവിക്കുന്നു- ജീവിതത്തിൽ ഒരു സ്നേഹബന്ധത്തിലും ഏർപെടുത്തിരുന്ന കണ്ണന് ഇതൊരു പുതിയ അനുഭവം ആയിരുന്നു- തന്നെ കൊല്ലുന്ന വേദനയോടെയുള്ള അനുഭവം.
ആ താമരയും കൂടെ കയ്യിൽ നിന്ന് പോയപ്പോൾ ഇനി ഒരിക്കലും ദേവു തന്റെയടുക്കലേക്ക് വരില്ല എന്ന് പോലും തോന്നിപ്പോയി കണ്ണന്-
അവസാനം സ്വന്തം മനസിനെ പറഞ്ഞു കീഴടക്കി കണ്ണൻ –
“താൻ വിട്ടു പോയാലും തന്റെ ദേവു ഒരുക്കലും തന്നെ വിട്ടു പോകില്ല” എന്ന്
എന്തൊക്കെ വന്നാലും തന്റെ കൂടെ കാണും എന്നും ഇനി “നാല് പൗർണമി” ആകുന്ന സമയത്തു തന്റെ മുന്നിൽ വരുമെന്നും പറഞ്ഞു വാക്ക് കൊടുത്തിരുന്നു തനിക്ക്, അപ്പൊ ഇത് ഒരു താത്കാലികമായ വിടവാങ്ങൽ ആണ്, ഹൃദയം മുറിയുന്ന വേദനയിലും തന്റെ മനസിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു കണ്ണൻ-
ഇപ്പോൾ നടക്കുന്നത് എല്ലാം ഒരു സ്വപ്നം മാത്രം എന്ന് വിശ്വസിപ്പിക്കാൻ മനസിനെ ആശ്വസിപ്പിക്കുമ്പോഴും അത് അങ്ങനെ അല്ല എന്ന് കാലത്തിനു അറിയുമായിരുന്നു – ദേവുവിനും
,കാരണം കണ്ണന്റെ വീട്ടിൽ നടന്ന കടും ആഭിചാര പ്രവർത്തികൾ ഒക്കെ ദേവു മുന്നേ കൂട്ടി മനസ്സിൽ കണ്ടു കൊണ്ടാണ് കണ്ണനോട് സംസാരിച്ചിട്ടുള്ളതും, ഇപ്പോൾ കണ്ണൻ തന്നെ ആലോചിച്ചു സങ്കടപെടാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ഒരു സ്വപ്നം അവനു കാണിച്ചു കൊടുത്തതും.
അതെ ഇപ്പോൾ ഇവിടെ നടന്നതൊക്കെ സത്യം ആണ്കണ്ണൻ കണ്ടൊരു സ്വപ്നം മാത്രം അല്ല
.ദേവുവിന്റെ വരവ് തടയാൻ ആയി നിയോഗിക്കപെട്ടവർ ചെയ്യുന്ന കർമത്തിന്റെ അനന്തിരഫലം.
കണ്ണന്റെ ദേവു – അവൾ ആരാണ് …………………………….
ലോകരക്ഷയ്ക്കായി മുനിവര്യന്മാർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ തന്നെ പല കാര്യങ്ങളും ചെയ്തു വച്ചിട്ടുണ്ട് – ഈശ്വരൻ,ആത്മാവ്,പ്രകൃതി എന്നിവ അടിസ്ഥാന പെടുത്തി ലോകാചാര്യന്മാർ വര്ഷങ്ങള്ക്കു മുന്നേ ചിട്ടപ്പെടുത്തിയ പലതു ഇന്ന് നമുക്ക അന്ന്യം ആണ് , അമൂർത്ത പ്രപഞ്ചസത്യത്തിന്റെ മൂർത്തീകൃത സങ്കൽപ്പം. ഈശ്വരൻ, ഭഗവാൻ, ഭഗവതി, പരമാത്മാവ് എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു.
പ്രകൃതിയുടെ വിവിധ ശക്തികളെ ദേവന്മാരായി കരുതി ആരാധിച്ചിരുന്ന പ്രാചീന സമ്പ്രദായത്തിൽ നിന്നും പരിണമിച്ചാണ്പ്രകൃതിയുടെ അത്ഭുതകരവും അനവദ്യവുമായ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും മദ്ധ്യത്തിൽ ജീവിച്ച പ്രാചീന ജനതയ്ക്ക് ഭൗതിക ജീവിതത്തിലെ സംഘർഷം താരതമ്യേന ലഘുവായിരുന്നതിനാൽ തങ്ങളുടെ ചിന്താമണ്ഡലത്തെ അനവസാനമായി വിസ്തൃതമാക്കുവൻ അവസരം ലഭിച്ചു. ചുറ്റുമുള്ള പ്രകൃതിയോട് വൈകാരികവും അദ്ധ്യാത്മികവുമായ ഒരു സമീപനശൈലി സ്വീകരിക്കുകയായിരുന്നു അതിന്റെ അനന്തരഫലം. ആ വഴിക്ക് പ്രാഗ്വേദകാലത്തു തന്നെ പ്രകൃതിയിലുള്ള വസ്തുക്കളെ ഏതോ ഒരു അതിഭൗതികശക്തിയുടെ പ്രതീകങ്ങളായും വ്യഞ്ജകങ്ങളായും പരിഗണിക്കുവാനും അംഗീകരിക്കുവാനും അനുഭൂതിവിഷയം ആക്കുവാനും അവർ പരിശ്രമിച്ചു; അവയ്ക്കു രൂപങ്ങളും ഭാവങ്ങളും കല്പിച്ചുകൊടുക്കുകയും ചെയ്തു.
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon