യോഗാവസ്ഥയിൽ തന്നെ ഇരിക്കുകയായിരുന്നു – അയാളുടെ ശിഷ്യഗണങ്ങൾ എല്ലാപേരും പോയിരുന്നു.
നടന്ന കാര്യങ്ങൾ ആലോചിച്ചു ഇരുന്ന ഗുരുവിനു താൻ പറഞ്ഞിട്ട് ആ ഗ്രാമത്തിലേക്ക് പോയ പുരോഹിതൻ മാരുടെ മരണത്തിൽ അതിയായ മനോദുഃഖം ആണ് ഉണ്ടായിരുന്നത്.
എഴുനേറ്റു തടാകത്തിലേക്ക് പോയി കയ്യും കാലും കഴുകാൻ നിന്ന ഗുരുവിന്റെ കണ്ണിൽ ഒരു പൂമൊട്ട് കാണുവാൻ ഇടയായി.
ഒന്ന് മാത്രം അല്ല അതിൽ അവിടെയും ഇവിടെയും പുതിയതായി കുറച്ച താമര പൂക്കൾ ഉണ്ടായിരിക്കുന്നു. ആദ്യമായാണ് ആ തടാകത്തിൽ പൂക്കൾ ഉണ്ടാകുന്നതു – മുൻപേ താമരയോ ആമ്പലോ ഉണ്ടായിട്ടില്ല.
ആദ്യമായാണ് ഇപ്പോൾ ഈ പൂക്കൾ..മുന്നിൽ ഒരു വെളിച്ചം കണ്ട ഭാവം ആ മുഖത്ത് മിന്നി തെളിഞ്ഞു ഗുരുവിന്റെ.അദ്ദേഹം പ്രതീക്ഷിച്ചിരുന്ന – എപ്പോഴെങ്കിലും നടക്കും എന്ന് കരുതിയ കാര്യങ്ങൾ നടക്കുന്നതിന്റെ സന്തോഷം അത് മറച്ചു വയ്ക്കാൻ ആ നല്ല മനസിന് ആയില്ല.
ആ പൂക്കളെ ആവോളം കണ്ടു ആസ്വദിച്ചു ഗുരു വിശ്വചൈതന്യനാന്ദഗിരി,
പൂവ് അല്ല അത് മൊട്ടു ആണ് – താമര പൂ മൊട്ടു -അത് വിടർന്നിട്ടില്ല (വിടരില്ല).
നല്ലൊരു നാളെ പോലെ പുതിയതായി വന്ന ആ മൊട്ടു ,ധർമ്മമായി വിടർന്നു അധർമ്മത്തെ നശിപ്പിക്കുന്ന നല്ല നാളെത്തേക്കായി പ്രാർഥിച്ചു കൊണ്ട്, കൈകൾ മുകളിലേക്ക് ഉയർത്തി ശിവ ക്ഷേത്രത്തിന് അഭിമുഖമായി നിന്ന് തൊഴുതു – ഇപ്പോൾ വീണും ഗുരുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി – അത് പക്ഷെ ആനന്ദകണ്ണുനീർ ആയിരുന്നു.
ക്ഷേത്രത്തിൽ നിന്നും ശംഖ നാദവും തകില മേളവും ഉയർന്നു കേൾക്കാൻ തുടങ്ങി………….
—————————————————————————————————————————–
“ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർത്ഥ നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാസ്യാമന്തകാലേ പി ബ്രഹ്മനിർവാണമൃച്ഛതി”
ഏതൊന്നിലെത്തിയാൽ മനുഷ്യന് വിഭ്രാന്തിയൊഴിയുന്നുവോ ആ ആത്മീയവും ദൈവികവുമായ പഥമാണിത്. ഇവിടെ നിലയുറപ്പിച്ച് മരണവേളയിലും തൽസ്ഥിതി തുടരുന്നവൻ ഭഗവദ്ധാമത്തിലെത്തും
എല്ലാപേർക്കും നല്ല നാളുകൾക്കായി പ്രാർത്ഥിച്ചു കൊണ്ട്
ഡ്രാഗൺ
തുടരും……………………………………………………….
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon