താമര മോതിരം 5 [Dragon] 493

പിന്നെ ചമ്മി നാറി തിരിഞ്ഞു നടന്നു

ദേവു :- എന്റീനാ അങ്കിൾ അവരെ ബുദ്ധിമുട്ടിക്കുന്നത്

ഹർഷൻ :- അവർക്കു ബുദ്ധിമുട്ടൊന്നും ഇല്ല – ഇത് ഇവൻ  ചെയ്തത് അല്ല അപ്പൊ ഇവൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കി തരട്ടെ എന്ന് പറഞ്ഞു അവളോട് ചിരിച്ചു.

ദേവുവിന്റെ ഭാഗത്തു നിന്ന് എതിർപ്പൊന്നും ഇല്ലെന്നു മനസിലായ കണ്ണന് അതിയായ സന്തോഷം തോന്നി.

ആഹാരം കഴിഞ്ഞു രാത്രിയിലേക്കുള്ള മരുന്നൊക്കെ എടുത്തു കൊടുത്തു അവളെ ബാത്റൂമിൽ ഒക്കെ കൊണ്ട് പോയിട്ട് നേഴ്സ് തിരികെ പോയി.

ഹർഷൻ കണ്ണന്റെ കൂടെ ഉണ്ടായിരുന്ന ബെഡിലേക്ക് കിടന്നു – ദേവുവിനെ നോക്കി കണ്ണനും

—————————————————————————————————————————–

ഉണ്ണിയുടെ നില അതീവ ഗുരുതരം ആയി തുടരുന്നതായി ഡോക്ടർ ലിജോയോട് പറഞ്ഞു – വീഴചയിൽ അവന്റെ സ്പൈനൽ കോഡിന് ക്ഷതം ഏറ്റിരിക്കാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞു ഡോക്ടർ

( കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി (Spinal cord). തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും. തലച്ചോറിൽ നിന്നും ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്നത് സുഷുമ്നാ നാഡിയാണ്. ഇതിനുണ്ടാകുന്ന ക്ഷതം ശരീര ഭാഗങ്ങളുടെ തളർച്ചക്ക് കാരണമാകാറുണ്ട്. )

കൂടാതെ വയറിൽ ഇൻഫെക്ഷൻ ഉണ്ട് – അകത്തു കുത്തികയറിയതു നല്ല വലിയ മുറിവായി ആണ് – അത് ഉണങ്ങിയതിനു ശേഷം മാത്രമേ അടുത്ത ട്രീറ്റ് മെന്റ് തുടങ്ങാൻ പറ്റുകയുള്ളു – എന്തായാലും നാലഞ്ചു ദിവസം ആകണം

ലിജോയുടെ കണ്ണിൽ ഒരു തരാം പക എറിഞ്ഞു കത്തി -കൂടെ ഒരു ചിരിയും –

അപ്പൊ അവൻ ഇനി എണിക്കില്ല അല്ലെ ഡോക്ടർ

ഡോക്ടർ :-Most probability No — But we have treatments for that – rest all in gods hand

ലിജോ :- YES -ദൈവത്തിന്റെ കയ്യിൽ – പിന്നെ അവിടെ നിന്നും മാറി ആരെയോ ഫോൺ ചെയ്തു- ശേഷം രണ്ടു പൊലീസുകാരെ അവിടെ ആകിയതിനു ശേഷം വീട്ടിലേക്ക് പോയി.

—————————————————————————————————————————–

കാണിയപ്പന്റെ വീട്ടിൽ മൂന്നു ദിവസം കഴിഞ്ഞു കാട്ടിലേക്ക് പോകാനുള്ള സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കുകയായിരുന്നു എല്ലാപേരും കൂടെ ചേർന്ന്- ആഹാരം ഉണ്ടാക്കാനുള്ള സാധനങ്ങളും – കയർ ,വല അങ്ങനെ എല്ലാം ഒരുക്കി വയ്ക്കുന്ന പണികൾ നടക്കുകയായിരുന്നു

അപ്പോഴേക്കും അവരിൽ ഒരാളുടെ വീട്ടിൽ നിന്നും ഒരാൾ വന്നു പറഞ്ഞു – അയാളുടെ ഭാര്യയുടെ അച്ഛൻ മരിച്ചു പോയെന്നു – അതുകേട്ട അയാൾ കാണിയപ്പനോട് പറഞ്ഞിട്ട് മരണവീട്ടിലേക്ക് പോകാനായി ഇറങ്ങി. അടുത്തുള്ള ഊരിൽ ആണ് ഭാര്യയുടെ വീട്

പക്ഷെ ഇനി അവരുടെ ആചാര പ്രകാരം കുടുംബത്തിലുള്ള ആൾക്കാർ 21 ദിവസം കഴ്ഞ്ഞു മാത്രമേ പുറത്തു ഇറങ്ങാൻ പറ്റുകയുള്ളു.

അവർ പോയതിനു ശേഷം കാണിയപ്പൻ മറ്റുള്ളവരുമായി ആലോചിച്ചു – കാരണം ഒരാൾ കുറഞ്ഞാൽ ബാക്കിയുള്ളവർക്ക് എല്ലാ പണികളും ചെയ്തു തീർക്കാൻ സാധിക്കില്ല.പക്ഷെ അങ്ങനെ ആരെയെങ്കിലും കൂടെ കൂട്ടാനും പറ്റില്ല –

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.