താമര മോതിരം 5 [Dragon] 493

,അൽപനേരം കഴിഞ്ഞു ആ വെളിച്ചവും കുളത്തിൽ ലയിച്ചു ഇല്ലാതായി-

കൂടെ മുറിയിൽ മേശയിലുണ്ടായിരുന്ന വളയങ്ങളിലെ പ്രകാശവും താണ് ഇല്ലാതെയായി. .

ഉറക്കം വിട്ടുണർന്ന കണ്ണൻ പെട്ടെന്ന് ചാടി എണിറ്റു – പിന്നെ താൻ സ്വപ്നത്തിൽ അല്ല എന്ന് ഉറപ്പിക്കാൻ തന്റെ കവിളിൽ തന്നെ അടിച്ചു – പിന്നെ ചുറ്റും നോക്കി താൻ എവിടെ ആണെന്നും മറ്റും ഉറപ്പിച്ച ശേഷം താൻ കിടക്കുന്നതിനു മുന്നേ തന്റെ നെഞ്ചിൽ ചേർത്ത് വച്ച ആ താമര പൂ അന്വേഷിക്കുവാൻ തുടങ്ങി –

കണ്ണന് അത് അവിടെ യൊന്നും കാണുവാൻ സഹിച്ചില്ല എന്ന് മാത്രമല്ല ഇപ്പൊ ആ മുറിയിൽ സാധാരണ ഉണ്ടാകാറുള്ള താമര മണവും – തണുപ്പും ഒന്നും തന്നെ അനുഭവിച്ചറിയാൻ സാധിച്ചില്ല കണ്ണന് – ഇത് സ്വപ്നം അല്ല എന്ന് ഉറപ്പിക്കാനായി തന്റെ കവിളിൽ വീണ്ടും വീണ്ടും ആഞ്ഞു അടിച്ചു കൊണ്ടിരുന്നു കണ്ണൻ – കൂടെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണുനീർ ഒഴുകുവാനും തുടങ്ങി.

ഏറെ നേരത്തെ അങ്കലാപ്പിനും സങ്കടത്തിനും ഒടുവിൽ കണ്ണന്റെ മനസ്സിൽ നടന്നതിനെ പറ്റിയുള്ള ഒരു ചിന്ത അവലോകനം നടന്നു – അതിൽ ഇന്നലെ വരെ ഇല്ലാതിരുന്ന – പിന്നെ ഇന്ന് ആദ്യമായി ദേവുവിനെ തന്നിൽ നിന്ന് അകറ്റിയ ആ സംഭവത്തെ പറ്റി അവൻ ദീർഘമായി ചിന്തിക്കുവാൻ തുടങ്ങി-

ഒടുവിൽ അവൻ അതിന്റെ ഉത്തരം എന്നപോലെ ജനലിൽ  കൂടി – ഇന്നലെ ഉണ്ടായ ആ പുതിയ മരം നോക്കുവാൻ തുടങ്ങി – അതെ അതാണ് കാരണം – ഉണ്ണിയുടെ വീടിന്റെ അടുത്തും എന്റെ വീടിന്റെ വടക്കും ഭാഗത്തും നിന്നുമാണ് ഒരു കട്ട് എന്നപോലെ ആ തളികയെ തള്ളി നീക്കാൻ ശ്രമം നടന്നത്. പിന്നെ താൻ ആ ചാക്കിന്റെ അകത്തു നിന്ന് ചില സാധനങ്ങളും മറ്റും മാറ്റിയത് കൊണ്ടാവണം കുളത്തിന്റെ കരയിലും പടിഞ്ഞാറ് ഭാഗത്തും ഇത് പോലെ മരങ്ങൾ ഒന്നും കാണാൻ  സാധിക്കാത്തതു – അത് തന്നെയാകണം ആ തളിക കുളത്തിൽ വീണു പോയതും-

അതിന്റെയൊക്കെ അർഥം എന്താണ്  – ദേവു  ഇവിടെ വരുന്നത് തടുക്കാൻ ആരോ ശ്രമിക്കുന്നു  – പക്ഷെ എന്റിനു. ദേവു ആരാണ് പോലും അറിയാത്ത എന്നെക്കാൾ ദേവുവിനെ കൂടുതൽ അറിയുന്ന ആരോ ഉണ്ട് –

അവർ ഒരു പക്ഷെ RKBs ന്റെ ആരെങ്കിലും ആകും അവർക്കു ഞങൾ എന്ത് തെറ്റാണു ചെയ്തത്-

പക്ഷെ ദേവു  എന്റെ മാത്രം മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ എന്റെ മുന്നിൽ മാത്ര വരുന്ന ഒരു വിശ്വാസം  അല്ലെ – അത് സത്യം ആണോ

ഇങ്ങനെയൊക്കെ ആലോചിച്ചു ഒരു എത്തും പിടിയും കിട്ടാതെ ഭ്രാന്തമായ അവസ്ഥയിൽ ഇരിക്കുകയായിരുന്നു കണ്ണൻ -പിന്നെ കുളത്തിന്റെ കരയിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തടത്തിയെങ്കിലും – മനസ്സിൽ ആ പ്രവർത്തിക്കുള്ള ശക്തി ഇല്ല എന്ന് തോന്നിയതിനാൽ ഉപേക്ഷിച്ചു.

പക്ഷെ ദേവുവിനെ കാണാതെ ആ ശബ്ദം കേൾക്കാതെ അവനു ഉറങ്ങാൻ പറ്റുമായിരുന്നില്ല. ആലോചിച്ചപ്പോൾ തന്റെ ഈ പേടിക്കുന്ന സ്വഭാവത്തോടു പുച്ഛം തോന്നി കണ്ണനു.

തനിക്ക് കുറച്ചു കൂടി ധൈര്യം വേണ്ടിയിരുന്നു എന്നും – എന്നാൽ ഈ നടന്ന കാര്യങ്ങളിൽ കുറച്ചെങ്കിലും ഒഴിവാക്കാൻ ആകുമായിരുന്നു എന്നും തോന്നി കണ്ണന്.എല്ലാം ആലോചിച്ചു ഉറപ്പിച്ചു മനസുകൊണ്ടു ഒരു തീരുമാനം എടുത്തു.

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.