താമര മോതിരം 5 [Dragon] 493

അതുകൊണ്ടാണ് ഞാൻ ഇവനെ സഹായിക്കാൻ ആയി വന്നത് – പക്ഷെ ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല എനിക്ക് എങ്ങനെയാണ് പരിക്കുകൾ പറ്റിയത് എന്ന്.

കണ്ണന് എല്ലാം വിശ്വാസമായി

പക്ഷെ ഹര്ഷന് പെട്ടെന്ന് അന്ന് വിശ്വസിക്കാൻ ആയില്ല കാരണം

ആ ഓട്ടോക്കാരൻ പറഞ്ഞ കാര്യങ്ങൾ ,പിന്നെ ഈ കൊച്ചിന്റെ മുറിവുകൾ.

എന്തായാലും നിങ്ങൾ വിശ്രമിക്ക് എന്ന് പറഞ്ഞു ഹർഷൻ രാത്രി കഴിക്കാൻ ആയിട്ടുള്ള ആഹാരം വാങ്ങാൻ പുറത്തേക്ക് പോയി – അപ്പോഴേക്കും ഒരാൾ ഹര്ഷന്റെ ഫോണിലേക്ക് വിളിച്ചു – രാവിലെ ആക്സിഡന്റ് നടന്ന സ്ഥലത്തിന്റെ അടുത്ത് മൊബൈൽ ഷോപ് നടത്തുന്ന ഒരാൾ ആണ് വിളിച്ചത്, ഓട്ടോക്കാരൻ പറഞ്ഞിരുന്നു ഹര്ഷന്റെ ബന്ധുവിനാണ് ആക്സിഡന്റ് പറ്റിയത് എന്ന് – അത് എങ്ങനെ ഉണ്ട് എന്നറിയാൻ വിളിച്ചത് ആണ്

ഹർഷൻ നേരിട്ട് അറിയുന്ന ഒരാൾ ആയിരുന്നു ഈ കടയുടെ മുതലാളി-കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ ഹർഷൻ അങ്ങേരോട് ചോദിച്ചു –

നിങ്ങളുടെ കടയിലെ cctv -യിൽ ആക്സിഡന്റ് റെക്കോർഡ് ആയിട്ടുണ്ടോ എന്ന് നോക്കാമോ എന്ന്

അയാൾ പറഞ്ഞു – ഉണ്ട് – ഇപ്പൊ PWD ക്കാർ വന്നു ആ ലോറി ഇടിച്ചു ഒടിഞ്ഞ പോസ്റ്റിന്റെ കാര്യം നോക്കിയേ ഉള്ളു എന്ന്

ഹർഷൻ പറഞ്ഞു -അത് എനിക്കൊന്നു അയച്ചു തരുമോ എന്ന്

അയാൾ ഇപ്പൊ തന്നെ അയച്ചു തരാം എന്ന് പറഞ്ഞു ഫോൺ കട്ട് ചയ്തു – അല്പസമയത്തിനുള്ളിൽ വീഡിയോ കിട്ടുകയും ചയ്തു

അതിൽ ഹർഷൻ വ്യക്തമായി കണ്ടു

കണ്ണനും ആ പെൺകുട്ടിയും ഒരുമിച്ചു ഒരു ബൈക്കിൽ ആണ് വന്നത്

വീഴുന്നത്തിനു ശേഷം ആ കുട്ടി കണ്ണനെ വിളിച്ചു കരഞ്ഞു കൊണ്ട് അവനെ ഏഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

പിന്നീട് ആരക്കയോ  ചേർന്ന് അവരെ ആംബുലൻസിൽ കയറ്റി വിടുന്നു – പക്ഷേ ഇവിടെ ഒരിടത്തും അവളുടെ കയ്യിൽ ഒടിവ് ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല – അവൾ ആ കയ്യ് ഉപയോഗിച്ചാണ് അവനെ താങ്ങി വണ്ടിയിലേക്ക് കയറ്റിയത്.

ഭക്ഷണം വാങ്ങി വന്ന ഹർഷൻ കണ്ണനെ റൂമിനു പുറത്തേക്ക് വിളിച്ചു – ഈ വീഡിയോ കാണിച്ചു – മറ്റാരുടെയോ വീഡിയോ കാണുന്നതുപോലെ കണ്ട് കഴിഞ്ഞ കണ്ണന് ശെരിക്കും ഒന്നും മനസിലായില്ല –

കണ്ണന്റെ മുഖഭാവം കണ്ടപ്പോൾ ഹര്ഷന് കണ്ണൻ പറയുന്നതിൽ സത്യം ഉണ്ടെന്നു തോന്നി.

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ കണ്ണനും ഹര്ഷനും പുറത്തെ ബെഞ്ചിൽ ഇരുന്നു.

പിന്നെ ഇപ്പൊ അവളോട് ഇതിനെ കുറിച്ച് യാതൊന്നും ചോദിക്കണ്ട എന്ന് പറഞ്ഞു അകത്തേക്ക് പോയി രണ്ടുപേർക്കും ആഹാരം കൊടുക്കാൻ നഴ്സിനോട് പറഞ്ഞു – പിന്നെ കണ്ണനോട് – ഒന്ന് വീട്ടിൽ പോയിട്ട് തിരികെ വരം എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.