താമര മോതിരം 5 [Dragon] 493

അല്പം ദൂരെയായി തെറിച്ചു വീണു ആ പുരോഹിതന്റെ ഉച്ചത്തിൽ നിലവിളിക്കുന്ന വായും പിന്നെ നിറകണ്ണുകളോടുകൂടിയതുമായ തല –

അത് കണ്ട മറ്റേ പുരോഹിൻ  കബോല യുടെ കയ്യിൽ നിന്ന് കുതറി ഓടാൻ ശ്രമിച്ചു.

പക്ഷെ ആ ശ്രമം കൂടുതൽ നേരം നീണ്ടു നിന്നില്ല അതിനു മുന്നേ  ആ പുരോഹത്തിന്റെയും കണ്ണുകളിൽ വയലിന്റെ പുറത്തുള്ള കാഴ്ചകൾ കാണുവാൻ തുടങ്ങി – പക്ഷെ ആ കണ്ണുകൾക്ക് താഴെ ശരീരം ഉണ്ടായിരുന്നില്ല എന്ന് മാത്രം.

പെട്ടന്ന് തന്നെ അനുയായികൾ പോയി ആ തലകൾ എടുത്തുകൊണ്ടു വന്നു കത്തുന്ന ഹോമകുണ്ഡത്തിലേക്ക് എറിഞ്ഞു ശേഷം അവിടെ ഉണ്ടായിരുന്ന ആൾക്കാരെ എല്ലാം അടിച്ചു ഓടിക്കാൻ തുടങ്ങി.

ഉറക്കെ കരഞ്ഞു കൊണ്ട് ആൾക്കാർ അവിടെ നിന്നും തങ്ങളുടെ അധോഗതി ആലോചിച്ചു ഓടാൻ തുടങ്ങി.

കബോല യും കൂട്ടരും തിരികെ ജീപ്പിൽ കയറി തിരികെ പോയി.

അതെ സമയം താഴ്വരയിലെ ശിവ ക്ഷേത്രത്തിന്റെ അഭിഷേക ജലം ഓവ് വഴി ഒഴുകി അഗസ്ത്യ തടാകത്തിലേക്ക് എത്തി കൊണ്ടിരിക്കുകയായിരുന്നു –

ആ തടാകത്തിന്റെ പ്രതേകത എന്തെന്നാൽ നല്ല ആഴവും പരപ്പും ഉണ്ടെങ്കിൽ പോലും വെള്ളം നല്ല കണ്ണുനീർ പോലെ തെളിഞ്ഞത് ആയിരുന്നു,അതിനാൽ തടാകത്തിന്റെ അടിഭാഗം കാണുവാൻ സാധിക്കുമായിരുന്നു.

തടാകത്തിന്റെ കരയിൽ ജഗത് – ഗുരു വിശ്വചൈതന്യനാന്ദഗിരി യോഗാവസ്ഥയിൽ ഇരുന്നു – കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു –

എന്തോ സംഭവിച്ചു എന്ന് അറിയാവുന്ന ശിഷ്യന്മാർ ഒന്നും തന്നെ അദ്ദേഹത്തിനോട് ചോദിയ്ക്കാൻ മുതിർന്നില്ല കാരണം ഇപ്പോഴും ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഗുരുവിന്റെ കണ്ണുകളിൽ കണ്ണുനീർ അങ്ങനെ ചെറിയൊരു കാരണത്താൽ വരില്ല എന്നറിയാവുന്ന ആൾക്കാർ ആയിരുന്നു ആ ആശ്രമത്തിൽ ഉണ്ടായിരുന്നത്.

അതെ സമയം ആ തടാകത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു നീല കല്ലിൽ നിന്നും പ്രകാശത്തോടു കൂടിയ ചെറിയ രശ്മികൾ പ്രവഹിക്കുവാൻ തുടങ്ങി – അത് ചെളി ലവലേശം ഇല്ലാത്ത ആ തടാകത്തിലെ അടിത്തട്ടിൽ കിടക്കുന്ന സാധാരണ കല്ലുകളിൽ തട്ടി വ്യാപിക്കുവാൻ തുടങ്ങി – പുറത്തു നിന്ന് നോക്കിയാൽ ഒരു നീല നിറം മുഴുവൻ തടാകത്തിലും വ്യാപിച്ച മാതിരി തോന്നുന്ന രീതിയിൽ,അത് എല്ലാടത്തും വ്യാപിക്കാൻ തുടങ്ങി

അൽപ നേരം കഴിഞ്ഞപ്പോൾ ഗുരുവിന്റെ മുഖത്തു ഒരു ആശ്വാസം നിറഞ്ഞ ചിരിയും കണ്ണുകളിൽ ഉണ്ടായിരുന്ന കണ്ണുനീർ നിന്നതും ശിഷ്യ ഗണങ്ങൾ  ശ്രദ്ധിച്ചു.

അതെ സമയം തടാകത്തിലെ നീല നിറം മാറുകയും ചയ്തു – എന്നാൽ ആ നീല രശ്മികൾ പതിച്ച സാധാരണ കല്ലുകൾ പതിയെ രൂപമാറ്റം പ്രാപിക്കുവാൻ തുടങ്ങി – ആ കല്ലുകൾ എല്ലാം ഇപ്പോൾ കാണുവാൻ ഒരു ലോഹം പൊതിഞ്ഞ രീതിയിലേക്ക് ആയി കൊണ്ടിരിക്കുന്നു കൂടെ ചില കല്ലുകളിൽ എന്തോ വേരുകൾ പൊട്ടി വളരുന്നത് പോലെ…..

—————————————————————————————————————————–

ആശുപത്രിയിൽ ഇപ്പോൾ ശെരിക്കും പൊട്ടൻ കളി നടക്കുകയാണ് – കണ്ണനും ആ പെൺകുട്ടിക്കും ബോധം വന്നു

അപ്പോഴേക്കും ഹര്ഷന്റെ ബോധം പോകുന്ന പോലെ ആയി കാര്യങ്ങൾ

കണ്ണൻ :- ഡി സത്യം പറ നീ ആരാ , നീ എങ്ങനെയാ എന്റെ ബൈക്കിന്റെ പുറകിൽ എത്തിയത്

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.