ഇപ്പൊ കോട്ടയ്ക്കകത്തു – മദ്യവും മദിരാക്ഷിയും മയക്കുമരുന്നും യഥേഷ്ട്ടം ലഭിക്കാനും അത് യുവജനങ്ങളിൽ എത്തുന്നതിലും ആവിശ്യമായ പാർട്ടികളും മറ്റും നടത്തിന്നുന്നതു പിന്നിലുള്ള ശക്തി.
ദേവ റെഡ്ഡി- ദേവ രാജ റെഡ്ഡി –
എന്നാൽ ഇയാൾ ആരാണ് – എവിടെ നിന്ന് വന്നു- ഇയാളുടെ വംശാവലി എന്താണ് എന്നൊന്നും ആർക്കും അറിയില്ല – എന്നാൽ ഇയാൾ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളത് ഇയാൾ- ഇവിടത്തെ വംശത്തിൽ ജനിച്ച ആൾ ആണെന്ന് – തന്റെ പൂർവികർ ആണ് ഇതൊക്കെ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ്, ഇതൊക്കെ തന്റെ പൂർവിക സ്വത്തു എന്നാണ് – അതെ ചാലൂക്യ വംശത്തിൽ പെട്ട ആൾ
ഈ നാട്ടിൽ അഭിവൃദ്ധി ഉണ്ടായാൽ ആൾകാർ ഇവിടേക്ക് വരുവാൻ തുടങ്ങും – കാരണം ഇത് നല്ലൊരു വിനോദസഞ്ചാര മേഖല ആണെന്ന് റെഡ്ഢിക്ക് നന്നായി അറിയാം – ഇവിടത്തെ ഗുഹാ ക്ഷേത്രങ്ങളും പിന്നെ കോട്ടകളും ചുമർ ചിത്രങ്ങളും മറ്റും കാണുവാൻ ആയിരക്കണക്കിന് ആളുകൾ ഇവിടേക്ക് എത്തിയാൽ തന്റെ പരിപാടികൾ ഒന്നും തന്നെ നടക്കില്ല എന്നും കൂടാതെ അവിടെ നിന്നും താൻ കടത്തിക്കൊണ്ടു പോയ സാധനങ്ങളെ കുറിച്ച് ഇല്ലപ്പേരും അറിയും എന്നും കൊണ്ടാണ് – ഈ ഗ്രാമത്തിലെ ആളുകളെ താൻ അടിമകളെ പോലെ കൊണ്ട് നടക്കുന്നത് എന്നാണ് റെഡ്ഡി ആൾക്കാരെ
വിശ്വസിപ്പിച്ചിരുന്നത്
സത്യം അതല്ലെങ്കിൽ പോലും
അഗസ്ത്യമുനിയുടെ ഓർമ്മയ്ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീർഥം എന്നറിയപ്പെടുന്നു. ഈ കുളം ഇപ്പോഴും സംരക്ഷിക്കുന്നത് അഗസ്ത്യമുനിയുടെ വംശാവലിയിൽ പിറന്ന സന്യാസിമാരാണ് – ഈ കുളം ഈ കോട്ടയുടെ താഴ്വരയിൽ ആണ് സ്ഥിതി ചെയ്തിരുന്നത് – എന്നാലും റെഡ്ഡിയുടെ യാതൊരു തരത്തിലുമുള്ള ശല്യവും അവിടെ ഉണ്ടായിരുന്നില്ല കാരണം അവിടം ഇപ്പോഴും എല്ലപ്പേരും പൂജിക്കുന്ന ഒരു ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്,ആശിവ ക്ഷേത്രം അഗസ്ത്യമുനി പ്രതിഷ്ഠിച്ചത് ആണ് എന്നാണ് വിശ്വാസം –
മുനിമാർ ഉള്ളതിനാലും ,ഇപ്പോഴും പൂജ നടക്കുന്ന ക്ഷേത്രം ആയതിനാലും, പിന്നെ ആ സ്ഥലം എല്ലാത്തിൽ നിന്നും മാറി കാടിന്റ്റെ തുടക്കത്തിൽ സ്ഥിതി ചെയ്തിരുന്നതിനാലും റെഡ്ഡി അവിടേക്ക് തന്റെ കഴുകൻ കണ്ണുകൾ എത്തിച്ചിരുന്നില്ല. ഒരു മതവിദ്വെഷ പ്രശ്നത്തിൽ താല്പര്യം ഇല്ലാരുന്നു – കാരണം അത് ഉണ്ടായാൽ എല്ലാ കണ്ണുകളും അവിടേക്കു തിരിയും എന്ന് റെഡ്ഢിക്ക് അറിയാമായിരുന്നു.
എന്നാലും ഒരു കിലോമീറ്റർ മുകളിൽ നിന്ന് താഴേക്ക് ബദാമി ഗ്രാമത്തിലേക്ക് നോക്കിയാൽ അമ്പതു കിലോമീറ്റർ ചുറ്റളവിൽ ഉള്ള ഗ്രാമത്തിൽ ഏകദേശം മുപ്പതു ശതമാനത്തിൽ ഉള്ള ഭൂമി ഒഴിച്ച് ബാക്കി എല്ലാം വെറും തരിശു ഭൂമിയായി കിടന്നിരുന്നു –
നേരത്തെ പൊന്നു വിളിയിച്ചിരുന്ന ആ വയലുകൾ എല്ലാം തന്നെ ഇന്ന് തരിശു ഭൂമി ആണ് – ആകെ ഉള്ള മുപ്പതു ശതമാനത്തിൽ പകുതിയും കോട്ടകളും പിന്നെ ആ തടാകവും ചുറ്റുമായി പോയാൽ മിച്ചം വരുന്ന കുറച്ചു സ്ഥാലം മാത്രം ആയിരുന്നു കൃഷി ചെയ്തിരുന്നത്, അതും റെഡ്ഢിയുടെ ആവിശ്യങ്ങൾ കഴ്ഞ്ഞു മാത്രമേ – അവർക്കു ഉപയോഗിക്കാൻ കിട്ടുമായിരുന്നുള്ളു,
ആയിരത്തിൽ പരം കുടുംബങ്ങൾ താമസിച്ചിരുന്ന അവിടെ ആ കൃഷിയിൽ നിന്നും കിട്ടുന്ന വരുമാനവും – സാധങ്ങളും കൊണ്ട് ജീവിക്കാൻ പറ്റില്ലാരുന്നു – ആയതിനാൽ മിക്ക ആൾക്കാരും കിട്ടുന്ന വിലയ്ക്ക് ആ വസ്തുക്കൾ റെഡ്ഢിക്കും തന്നെ വിറ്റിട്ട് അവിടെ നിന്ന് പോകാനായിരുന്നു പതിവ്.
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon