നാലാമത്തെ ക്ഷേത്രത്തിന്റെ വാസ്തുവിലും ശിൽപ്പികൾ വേറിട്ട വഴികൾ തേടിയില്ല. ജൈന വിശ്വാസികളാണ് ഈ ക്ഷേത്രം നിർമിച്ചതെന്നു ചരിത്രം. മറ്റു ക്ഷേത്രങ്ങളിലേതുപോലെ കരവിരുതിന്റെ അത്ഭുതങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. പ്രധാന വരാന്തയുടെ വലതുഭാഗത്തു ഗൗതമബുദ്ധനെയാണു സ്ഥാപിച്ചിട്ടുള്ളത്. ഇടതുഭാഗത്ത് പാർശ്വനാഥൻ. ഇതിനു സമീപത്തായി ബാഹുബലിയുടെ പ്രതിമയുണ്ട്. സിനിമാ പ്രേക്ഷകർക്ക് മാസ്മരിക ലോകം സമ്മാനിച്ച ‘ബാഹുബലി’ എന്ന സിനിമയിലെ കഥാപാത്രമല്ല
ആകാശത്തെ വസ്ത്രമാക്കി ജീവിച്ച ജൈനന്മാരിൽ ‘കേവലജ്ഞാനം’ നേടി ഇന്ദ്രിയങ്ങളെ ജയിച്ച വീരനാണ് ഈ ബാഹുബലി. ജൈന സങ്കൽപ്പങ്ങളിലെ ബാഹുബലി നഗ്നനാണ്. നടുത്തളത്തിലെ ചുമരുകളിലും തൂണുകളിലും പല വലുപ്പത്തിൽ ബാഹുബലിയുടെ ശിൽപ്പങ്ങളുണ്ട്. പ്രധാന ക്ഷേത്രത്തിൽ ഗൗതമ ബുദ്ധനാണു പ്രതിഷ്ഠ. യക്ഷന്മാരും യക്ഷികളും തീർഥങ്കരന്മാരുമാണ് മറ്റു ശിൽപ്പങ്ങൾ.
ചെങ്കൽപ്പാറയിൽ കൊത്തിയൊരുക്കിയ ബദാമി ശിലാക്ഷേത്രങ്ങളിൽ വ്യത്യസ്തമായി നിൽക്കുന്ന ഒരു ഗുഹയുണ്ട്. നാലു ക്ഷേത്രങ്ങ ൾക്കു നടുവിലാണ് ഇതിന്റെ സ്ഥാനം. പാറക്കെട്ടിലെ ഗുഹയ്ക്കുള്ളിൽ ബുദ്ധന്റെ ഒരു വിഗ്രഹം സ്ഥാപിച്ചു എന്നതൊഴികെ ഇവിടെ കാഴ്ചകളൊന്നുമില്ല. ആകാശം മുട്ടി നിൽക്കുന്ന കോട്ടകൾ സാക്ഷി, ചെങ്കല്ലിൽ വിരിഞ്ഞ പൂക്കൾ സാക്ഷി, ശിലാശിൽപ്പങ്ങളിൽ നിത്യവസന്തമൊരുക്കിയ രാജശിൽപ്പികൾ സാക്ഷി… ലോകാവസാനം വരെ ചാലൂക്യൻമാർ ഓർമിക്കപ്പെടും.
ഒരു തടാകം നിർമിച്ച് അതിനു ചുറ്റും ഒരു രാഷ്ട്രം പടുത്തുയർത്തിയ രാജാക്കൻമാരുടെ പെരുമ ഇനി സഞ്ചാരികൾ വഴി കീർത്തി നേടട്ടെ… ലോകം മുഴുവൻ സഞ്ചരിച്ച് അത്ഭുതങ്ങളേറെ നേരിൽ കണ്ടവരോടായി ഒരു വാക്ക്; ബദാമി സന്ദർശിക്കാതെ ഈ ഭൂമിയിൽ നിങ്ങളുടെ യാത്ര പൂർണമാകില്ല, ഒരിക്കലും ഉറപ്പ്,
എന്നാൽ ഈ ബദാമിയിലെ ഇന്നത്തെ അവസ്ഥാ വിഭിന്നമാണ്- മേൽ പറഞ്ഞ ക്ഷേതങ്ങൾ എല്ലാം തന്നെ ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു.ഗുഹാക്ഷേത്രങ്ങൾ കയ്യേറിയിരിക്കുന്നു – പഴയകാല ചാലൂക്യൻമാർ നിർമ്മിച്ചത് ആളതിനാൽ അകത്തു നിധിപോലെ ഉള്ള വസ്തുക്കൾ ഉണ്ടാകും എന്ന കാരണത്താൽ അത് തേടി ഫലകങ്ങളും സൃഷ്ടികളും നശിപ്പിക്കുന്നവർ വളരെ കൂടുതൽ ആണ്.
ഇന്ന് കോട്ടയുടെ മുകൾ ഭാഗവും താഴത്തെ ഭാഗവും മുഴുവൻ കയ്യേറി സ്വകാര്യ വസ്തുക്കൾ ആയി മാറിക്കൊണ്ടിരിക്കുകയാണ് , അതിനെല്ലാം നേതൃത്വം കൊടുക്കുന്നത് –
ദേവ റെഡ്ഡി എന്ന ഒരാൾ – ഒരാൾ എന്നല്ല ഒരു പ്രസ്ഥാനം എന്ന് തന്നെ പറയേണ്ടി വരും
ഇപ്പൊ മേൽ പറഞ്ഞ പല കോട്ടയും ഈ റെഡ്ഢിയുടെ അധീനതയിൽ ആണ്- സർക്കാരും പോലീസും തിരിഞ്ഞു നോക്കില്ല ഇവിടെ എന്ത് നടന്നാലും കാരണം അവർക്കു ശെരിക്കും റെഡ്ഢിയെ പേടി ആണ് പിന്നെ റെഡ്ഢിയുടെ പണവും അവർക്കു ആവിശ്യത്തിൽ കൂടുതൽ കിട്ടുന്നുണ്ട്.
ഇപ്പൊ കോട്ടയ്ക്കു അകത്തുള്ള വിഹ്രഹങ്ങൾ പലതും ലോക രാഷ്ട്ങ്ങളിലെ വലിയ പണക്കാരുടെ വീടുകളിൽ വെറും ഒരു അലങ്കാര വസ്തു ആയി ഇരിക്കുന്നതിന്റെ പിന്നിലുള്ള ദുഷ്ട ശക്തി.
ഇപ്പൊ കോട്ടയ്ക്കത് നടക്കുന്ന പല വൃത്തികേടുകളുടെയും പിന്നിലുള്ള ശക്തി
ഇപ്പൊ കോട്ടയ്ക്കകത്തു ഇല്ലാത്ത പണ്ട് ഉണ്ടായിരുന്ന പല മനോഹര തൂണുകളിലും ചുവരുകളും ഉണ്ടായിരുന്ന ചിത്രങ്ങളും കൊത്തുപണികളും ഇല്ലാതാക്കിയതിന്റെ പുറകിലുള്ള ശക്തി
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon