ചതുരത്തിൽ മുറിച്ചെടുത്ത ഗുഹയ്ക്കുള്ളിൽ ഇത്രയധികം വിഗ്രഹങ്ങൾ എത്രകാലംകൊണ്ടു കൊത്തിയെടുത്തു എന്നത് ഇന്നും വ്യക്തമല്ല. ക്ഷേത്രത്തിനുള്ളിൽ നിന്നു പുറത്തിറങ്ങിയ ശേഷം നേരേ മുകളിലേക്കു നോക്കിയാലാണ് ചാലൂക്യന്മാരുടെ അദ്ധ്വാനത്തിന്റെ വലുപ്പം തിരിച്ചറിയുക.
‘ഡ്രില്ലിങ് മെഷീൻ’ പോലുമില്ലാത്ത കാലത്താണ് നൂറടിയിലേറെ പൊക്കമുള്ള കല്ലിന്റെ മധ്യഭാഗത്തു തുളയിട്ട് ചാലൂക്യന്മാർ വിശാലമായ ക്ഷേത്രം നിർമിച്ചത്. ചാലൂക്യരിലെ ശിൽപ്പികൾ ‘ബാഹുബലി’യെപ്പോലെ അമാനുഷിക ശക്തിയുള്ളവരാണെന്നു കരുതുന്നതിൽ തെറ്റില്ല. കാരണം, സാങ്കേതിക വിദ്യകൾ എത്രയോ മെച്ചപ്പെട്ടിട്ടും ബദാമിയിലെ ശിലാശിൽപ്പങ്ങളെ അനുകരിക്കാൻപോലും പിന്നിടൊരു ശിൽപ്പിക്കും സാധിച്ചില്ല.
ഗുഹാക്ഷേത്രങ്ങൾ പോലെ, ചാലൂക്യന്മാർ കെട്ടിപ്പൊക്കിയ കോട്ട അത്യപൂർവ സൃഷ്ടിയാണ്. ആറാം നൂറ്റാണ്ടിലെ ആദ്യ ദശകം. വ്യക്തമായി പറഞ്ഞാൽ, എഡി 610.
വാതാപി ബദാമിയുടെ സുവർണകാലം. പുലികേശി രണ്ടാമനായിരുന്നു രാജാവ്. കദംബരെയും ബനവശികളേയും കീഴടക്കിയ പുലികേശി സ്വപ്നതുല്യമായൊരു കോട്ട നിർമിച്ചു. രണ്ട് കുന്നുകൾക്കു മുകളിൽ വടക്കും തെക്കുമായി പാറക്കെട്ടുകളിലാണ് കോട്ട പണിഞ്ഞത്. ചെങ്കൽപ്പാറയ്ക്കുള്ളിലെ കോട്ടയിലിരുന്ന് രാജ്യം ഭരിക്കാനൊരുമ്പെട്ട പുലികേശിക്ക് മുപ്പത്തി രണ്ടു വർഷമേ കിരീടഭാഗ്യമുണ്ടായുള്ളൂ.
ആനപ്പടയും കാലാൾപ്പടയുമുണ്ടായിട്ടും തമിഴ്നാട്ടിൽ നിന്നു പടനയിച്ചെത്തിയ പല്ലവരാജാക്കന്മാർ 642ൽ പുലികേശിയെ കൊലപ്പെടുത്തി കോട്ട പിടിച്ചടക്കി. പാണ്ഡ്യനാട്ടിൽ നിന്നു പലപ്പോഴായി രാജാക്കന്മാർ പലരും പിന്നീടു വാതാപി ബദാമിയിലെത്തി. ഏറ്റവുമൊടുവിൽ, ടിപ്പു സുൽത്താൻ വരെയുള്ള ഭരണാധിപന്മാർ ബദാമിയിൽ വിജയക്കൊടി നാട്ടി.
കാലത്തിന്റെ ഒഴുക്കിൽ ആനയും അമ്പാരിയും ആ മണ്ണിൽ നിന്നു മാഞ്ഞു. നഷ്ടപ്രതാപത്തിന്റെ അടയാളം രേഖപ്പെടുത്താൻ ബദാമിയിലെ കോട്ട ബാക്കിയായി. ക്ഷേത്രങ്ങളുടെ മുകളിലും കുളത്തിന്റെ എ തിർവശത്തുമാണ് രണ്ടു കോട്ടകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഓരോ മണൽത്തരിയിലും ജീവിതത്തിന്റെ ഗന്ധമുണ്ട്, അധികാരത്തിന്റെയും പകപോക്കലുകളുടെയും മുറിപ്പാടുകളുണ്ട്… ‘വാതാപി ഗണപതിം’ എന്ന കീർത്തനം ചിട്ടപ്പെട്ടത് ഈ കോട്ടയ്ക്കുള്ളിലെ ഗണപതി ക്ഷേത്രത്തിൽ വച്ചാണെന്ന് ഐതിഹ്യം.
രണ്ടാമത്തെ കോട്ടയും അതി പ്രശസ്തമായിരുന്നു
അറുപത്തിനാലു പടികൾ കയറിയാണ് രണ്ടാമത്തെ കോട്ടയ്ക്കു മുന്നിലെത്തേണ്ടത് . പാറ മിനുക്കിയുണ്ടാക്കിയ മുറ്റം. ഒന്നാമത്തെ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇതിന്റെയും നിർമാണം. വരാന്തയും കരിങ്കൽത്തൂണുകളും നടുത്തളവുമെല്ലാം ഒരേപോലെ. എന്നാൽ, ശിൽപ്പങ്ങൾ വേറെയാണ്. വലത്തേയറ്റത്തു ‘ത്രിവിക്രമ’നായി വിഷ്ണുരൂപം. ഇടത്തേയറ്റത്ത് വരാഹാവതാരത്തിന്റെ ശിലാശിൽപ്പം. ദ്വാരപാലകരായി നിർമിച്ചിട്ടുള്ള വിഗ്രഹങ്ങളുടെ കൈയിൽ ആയുധത്തിനു പകരം പൂക്കൾ…!
ഗോപികമാരോടൊപ്പം നിൽക്കുന്ന കൃഷ്ണനിൽ തുടങ്ങുന്നു ഈ ക്ഷേത്രത്തിലെ മറ്റു പ്രതിമകളുടെ നിര. ഇടതു കാൽ വടക്കോട്ടുയർത്തി, വലതു കാലിൽ നിൽക്കുന്ന വിഷ്ണുവും വരാഹ രൂപവും മാത്രമാണു വലിയ ശിൽപ്പങ്ങൾ. കൃഷ്ണന്റെ ജനനവും ഗോക്കളെ മേച്ച് കണ്ണൻ അമ്പാടിയിൽ കഴിഞ്ഞതും ചെറിയ പ്രതിമകളായി ചുമരുകളിൽ തെളിഞ്ഞു നിൽക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലാണ് ചക്രവ്യൂഹത്തിന്റെ മാതൃകയിലുള്ള വൃത്തം.
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon