നാല് ശിലാക്ഷേത്രങ്ങളാണു ബദാമിയിലുള്ളത്.
ചെങ്കൽപ്പാറ തുരന്നെടുത്തുണ്ടാക്കിയ ഗുഹകളാണ് ഇവയെല്ലാം. ബുദ്ധപ്രതിമ സ്ഥാപിച്ച ഒരു ഗുഹയും ഇതോടൊപ്പമുണ്ടെങ്കിലും, പ്രാർഥനാ മണ്ഡപം ഇല്ലാത്തതിനാൽ ഇതിനെ ക്ഷേത്രമായി ഉൾപ്പെടുത്തിയിട്ടില്ല.
വലിയ പാറ തുരന്നു ചെങ്കല്ലിനെ കഷണങ്ങളാക്കി മുറിച്ചെടുത്ത് ചാലൂക്യന്മാരിലെ കല്ലാശാരികൾ മുറികളും ഇടനാഴിയും നിർമിച്ചു. പത്തടി ഉയരത്തിൽ കൊത്തിയെടുത്ത ഗുഹയ്ക്കു താങ്ങായി കരിങ്കൽത്തൂണുകൾ നാട്ടി. രാജാവിനും പരിവാരങ്ങൾക്കും ആരാധനയ്ക്കുള്ള മണ്ഡപമാക്കി മാറ്റിയ ഗുഹകൾക്കുള്ളിൽ അവർ ശ്രീകോവിൽ നിർമിച്ചു. ശിവനെയും വിഷ്ണുവിനെയും ബുദ്ധനേയും പ്രതിഷ്ഠിച്ചു. മുപ്പത്തിമുക്കോടി ദേവന്മാരുടെ കാരുണ്യം നേടാൻ തൂണിലും തുമ്പത്തും ബാഹുബലി വരെയുള്ള അതിമാനുഷരുടെ പ്രതിമ സ്ഥാപിച്ചു.
എല്ലായിടത്തുമുള്ള കാഴ്ചകൾ ബദാമിയിലില്ല. ബദാമിയിലെ കാഴ്ചകൾ മറ്റൊരിടത്തും കാണാനുമാവില്ല…
ആദ്യത്തെ ശിലാക്ഷേത്രം ഓർമിപ്പിക്കുന്നത് ഇങ്ങനെ വിശ്വാസത്തിന്റെ ഏടുകളാണ്. വരാന്തയും അകത്തളവുമുള്ള ക്ഷേത്രമാണിത്.
വലതു ഭാഗത്തെ ചുമരിൽ 18 കൈകളുള്ള പരമശിവന്റെ പ്രതിമ. നടരാജവിഗ്രഹം എന്ന വിശേഷണമാണ് അനുയോജ്യം. ചാലൂക്യന്മാരുടെ ഭാവനയിൽ ത്രിശൂലമേന്തിയ ശിവനെക്കാൾ പല കൈകളുള്ള ശിവനാണു സംരക്ഷകൻ.
ദേവിയോടൊപ്പം നിൽക്കുന്ന ശിവപ്രതിമയാണ് മറ്റൊന്ന്. ഇതിന്റെ ഉയരം ആറടിയിലേറെ. വിഘ്നേശ്വരനും കാർത്തികേയനുമൊപ്പം നിൽക്കുന്ന ശിവന്റെ പ്രതിമ മനോഹരം.
ശിവന്റെ വാഹനമായ ‘നന്ദി’യുടെ ഒരു പ്രതിമ ഇവിടെയുണ്ട്. തലയില്ലാത്ത നന്ദിയുടെ ഈ വിഗ്രഹം ഇവിടെയുണ്ട് ചാലൂക്യന്മാരുടെ ക്ഷേത്രങ്ങളിൽ ‘നന്ദി’ക്കു തലയില്ലെന്നു മനസ്സിലാകാൻ ചരിത്രത്തിന്റെ ഏടുകൾ പരിശോധിക്കേണ്ടി വരും,
പാർവതീസമേതനായ ശിവനൊപ്പം ലക്ഷ്മീ ദേവി നിൽക്കുന്ന ശിൽപ്പമാണു വേറൊരെണ്ണം. സർപ്പത്തെ മാലയാക്കി കഴുത്തിലണിഞ്ഞ് കൈയിൽ മഴുവേന്തിയ പരമശിവനും, അർധനാരീശ്വരനും ഇതേ ക്ഷേത്രത്തിന്റെ ചുമരുകളിൽ തലയെടുപ്പോടെ നിൽക്കുന്നു. മേൽക്കൂരയിലും നിറയെ ശിൽപ്പങ്ങളാണ്. പക്ഷികൾ, മരങ്ങൾ, പാമ്പുകൾ എന്നിവയാണ് മേൽക്കൂര അലങ്കരിക്കുന്നത്.
ഒന്നാമത്തെ ശിലാക്ഷേത്രം പൂർണമായും നടരാജനുവേണ്ടി നിർമിച്ചതെന്നു പറയാം.
ചുമരുകളിൽ ദൈവികത നിറച്ച തച്ചന്മാർ മനുഷ്യ രൂപങ്ങളേയും മാറ്റി നിർത്തിയില്ല.
നർത്തകനായ പരമശിവനെ ദേവിമാർക്കൊപ്പം ശിലയിൽ പ്രതിഷ്ഠിക്കാനായി കലാകാരന്മാർ പരസ്പരം മത്സരിച്ചുവെന്നു വ്യക്തം.
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon