താമര മോതിരം 5 [Dragon] 493

ഏകദേശം 50-ൽ പരം ആൾക്കാർ അവിടെ കൂടിയിട്ടുണ്ട്.എന്തോ വലിയ ഒരു പൂജ നടക്കുന്ന പ്രതീതി അവിടെ നിറഞ്ഞിരുന്നു.

ആ ഗ്രാമത്തിലെ ക്ഷേമത്തിനായി ഗ്രാമത്തിലെ ഗ്രാമവാസികളുടെ എല്ലാവരും കൂടെ ചേർന്ന് നടത്തുന്ന ഐശ്വര്യപൂജ ആണ് അവിടെ നടന്നുകൊണ്ടിരുന്നത്, ഒരു വയലിൻ നടുവിൽ കൃഷിച്യ്തു കൊയ്ത്ത്   കഴിഞ്ഞ ശേഷം മിച്ചം വരുന്ന നെല്ലിന്റെയും ചോളത്തിന്റെയും,സൂര്യകാന്തിയുടെയും – ഇലകളും  തണ്ടുകളും മറ്റും അവിടെ തന്നെ  കൂട്ടിയിട്ട് കത്തിക്കുന്ന പതിവുണ്ട്-

അടുത്ത കൃഷിക്ക് വളമാകാൻ വേണ്ടി ആണിത് ചെയ്യുന്നത്- അങ്ങനെ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ഒപ്പം വയലിന്റെ നടുവിലായി ആണ് ഈ പൂജ നടക്കുന്നത്

കാരണം.

ഈ പൂജ ഇവിടെ നടക്കുന്നുണ്ടെന്ന് പുറത്ത് ആരും അറിയാതിരിക്കാൻ ആണ് അവർ ഈ വഴി കണ്ടെത്തിയത്. ഗ്രാമത്തിന്റെ ക്ഷേമത്തിനായി പൂജ നടക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ അത് മുടക്കാൻ ആയി ഉള്ള ആളുകൾ അവിടെ ഉണ്ട് എന്ന അർത്ഥം

ഈ ഗ്രാമം ബദാമി- ‘വാതാപി ബദാമി എന്നറിയപെടുന്ന ഗ്രാമം

കർണ്ണാടകയിലെ ബീജാപ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹര സ്ഥലം.ബദാമിയെ കുറിച്ച് പറയുകയാണെകിൽ,ഒരു സഞ്ചാരിയുടെയും ശിലായുഗങ്ങളെ കുറിച്ച് പഠിച്ചു ഗവേഷണം നടത്തുന്ന ഒരാൾ ആയി മാറി വേണം പറയുവാനും ചിന്തിക്കുവാനും കാരണം അത്രയ്ക്ക് ഉണ്ട് ഈ ഗ്രാമത്തിലെ പറ്റി പറയുവാനും കേൾക്കുവാനും,

ബിജാപ്പുർ ഹൈവേയുടെ ഇരുവശത്തും പൂത്തു നിൽക്കുന്ന പരുത്തിച്ചെടികളിൽ സൂര്യൻ സ്വർണം വിതറി നിൽക്കുന്നു കൊയ്ത്തു കഴിഞ്ഞ ചോളപ്പാടങ്ങളിലൂടെ മണ്ണിളക്കി കുതിച്ചു പായുകയാണ് ഉഴവുകാളകൾ. ഒക്കത്തു പ്ലാസ്റ്റിക് കുടങ്ങളുമായി ചെടികൾക്കു വെള്ളം നനയ്ക്കുന്ന പെണ്ണുങ്ങൾ പാടവരമ്പത്ത് ഓടിനടക്കുന്നു. കറുത്ത മണ്ണിനെ രണ്ടായി പകുത്ത റോഡിൽ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന സൂര്യകാന്തിത്തോട്ടങ്ങൾ

ഹുബ്ലിയിൽ നിന്നു പുറപ്പെട്ടു – റോണയിലെത്തണം. ഇവിടെ നിന്നാണു ബദാമിയിലേക്കു വഴി തിരിയുന്നത്. ‘ബനശങ്കരിയമ്മൻ’ ക്ഷേത്രത്തി ൽ കയറി അനുഗ്രഹം വാങ്ങിയിട്ടു വേണം ചാലൂക്യൻമാരുടെ കോട്ടയിലേക്കു പോകേണ്ടത് എന്ന്  സങ്കല്പവും വിശാസവും

ഹുബ്ലിയിൽ ജനിച്ചവരുടെ വിശ്വാസങ്ങളിൽ വരദായിനിയാണ് ബനശങ്കരി. കൽത്തൂണുകൾ കൊണ്ടു ചുറ്റു മതിൽ കെട്ടിയ തീർഥക്കുളക്കരയിലാണ് ബനശങ്കരീക്ഷേത്രം. കരിങ്കല്ലിൽ നിർമിച്ച മുഖമണ്ഡപവും ശിലാ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്തൂപങ്ങളുമുള്ള അമ്പലമാണിത്.

.

ശത്രുനിഗ്രഹത്തിനു സംഹാരരുദ്രയായി അവതരിക്കുന്ന ബനശങ്കരി പണ്ട് ഇവിടെ പ്രത്യക്ഷപ്പെട്ടുവെന്ന് ഐതിഹ്യം. ചുറ്റമ്പലത്തിനു മുന്നിൽ ദേവിയുടെ കാൽപ്പാടുകൾ പതിഞ്ഞ ഒരു ശിലയുണ്ട്.

ചാലൂക്യന്മാരുടെ തലസ്ഥാന നഗരമായിരുന്ന ‘വാതാപി ബദാമി’യുടെ കവാടത്തിൽ

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.