താമര മോതിരം 5 [Dragon] 493

കുറച്ചുകഴിഞ്ഞ് ഹർഷൻ തിരികെ കണ്ണന്റെ അടുക്കലേക്ക് വന്നു പിന്നെ കണ്ണനോട് ചോദിച്ചു

“കണ്ണാ”   “കണ്ണാ”   കേൾക്കുന്നുണ്ടോ നീ നിനക്ക് എന്താ പറ്റിയെ ഒന്ന് സംസാരിക്കഡാ..

കണ്ണനിൽ  നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല കുറച്ചു നേരം കൂടി അവിടെ ഇരുന്നു അതിനുശേഷം ഹർഷൻ ഒന്ന് പുറത്തേക്ക് പോയി കണ്ണനും ആ പെൺകുട്ടിക്കും കഴിക്കാനായി കുറച്ച് പഴങ്ങളും ബ്രെഡും മറ്റും വാങ്ങി തിരികെ എത്തി.

പിന്നെ പോയി ഡോക്ടറെ കണ്ടതിനുശേഷം കണ്ണന്റെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു അപ്പോൾ ഡോക്ടർ പറഞ്ഞു 12 മണിക്കൂർ കഴിഞ്ഞതിനു ശേഷം കണ്ണൻ ഡിസ്ചാർജ് ചെയ്യുന്നതിൽ യാതൊരു തടസ്സവും ഇല്ല

പക്ഷേ അതിനു മുമ്പായി എന്തെങ്കിലുമൊരു ആരോഗ്യപ്രശ്നങ്ങൾ വല്ലതും കാണിക്കുകയാണെങ്കിൽ നമുക്ക് സി റ്റി സ്കാൻ ചെയ്യേണ്ടിവരും,

ആ പെൺകുട്ടിയുടെ കയ്യിൽ ഒഴിവുണ്ട് അതിനാൽ മിനിമം രണ്ടു മാസമെങ്കിലും റെസ്റ്റ് വേണം പിന്നെ കാലിനും പിൻഭാഗത്തും നന്നായി ഇടിച്ചു ചതഞ്ഞ പാടുകളുണ്ട് കാലിന്റ്റെ മുട്ടിൽ നല്ലൊരു വലിയ മുറിവും. അതിനാൽ ആ പെൺകുട്ടിക്ക് രണ്ടാഴ്ചയെങ്കിലും ബെഡ് റസ്റ്റ്  നിർബന്ധമായി വേണ്ടിവരും. അല്ല ആ പെൺകുട്ടി ആരാ ആ പയ്യന്റെ

ഹർഷൻ പറഞ്ഞു “അറിയില്ല ഡോക്ടർ അവൻ അവനോട് തന്നെ ചോദിക്കേണ്ടി വരും അതിനാണ് ഞാനും കാത്തിരിക്കുന്നത്”

ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു “ഇപ്പോഴത്തെ പിള്ളേരുടെ കാര്യം ഒന്നും പറയാൻ പറ്റത്തില്ല എന്തായാലും അല്പസമയത്തിനുള്ളിൽ കണ്ണനെ പൂർണ്ണമായും ബോധം വരും അപ്പോൾ നമുക്ക് മനസ്സിലാക്കാം ഇപ്പോൾ കുറച്ചുനേരം വിശ്രമിക്കട്ടെ.”

അത് കേട്ട് തിരികെ കണ്ണന്റെ അടുക്കലേക്ക് വന്നു അപ്പോഴേക്കും കണ്ണൻ ചെറുതായി കണ്ണുതുറന്ന് ഇരിക്കുകയും സംസാരിക്കാനായി ശ്രമിക്കുകയും ചെയ്തു അപ്പോൾ ഞാൻ പറഞ്ഞു

“കുറച്ചു നേരം കൂടി ഉറങ്ങിയിട്ട് നമുക്ക് സംസാരിക്കാം

ഇപ്പോൾ നല്ല ക്ഷീണമുണ്ട് നിനക്ക്.”

എന്നിട്ടു എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം –

അത് മനസ്സിൽ ആണ് ഹർഷൻ പറഞ്ഞത്. ശേഷം കണ്ണന്റെ വീട്ടിൽ വിളിച്ചു അവൻ ഇന്ന് തന്റെ കൂടെ നിൽക്കുകയാണെന്ന് മാത്രം പറഞ്ഞു – തന്റെ വീട്ടിൽ വിളിച്ചു വരാൻ വൈകും എന്നും പറഞ്ഞു ഹർഷൻ കണ്ണന്റെ ബെഡിന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു രണ്ടു പേരെയും നോക്കി- ഹര്ഷന് എന്താണ് എന്നറിയില്ല ആ പെൺകുട്ടിയെ ഒരുപാട് നാളായി പരിചയമുള്ള മുഖം പോലെ തോന്നിച്ചു-

———————————————————————————————————————————————————————-

അതേസമയം ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള ചെറിയ ഒരു ഗ്രാമത്തിൽ,

കുറച്ചു ആൾക്കാർ എല്ലാവരും കൂടെ ചേർന്ന് ഒരു വലിയ ഹോമകുണ്ഡത്തിന് ചുറ്റും നിന്നു എന്തൊക്കെയോ മന്ത്രവും പറഞ്ഞുകൊണ്ട് ഹോമകുണ്ഡത്തിൽ ചുറ്റും നടന്നു കൊണ്ട് കൈയിലിരിക്കുന്ന പൂവും നെല്ലും അറിയും പിന്നെ വേറെ കുറച്ചു സാധനങ്ങളും കൂടെ ചേർന്ന മിശ്രിതം ഹോമകുണ്ഡത്തിലേക്ക്  എറിഞ്ഞു കൊണ്ട് അതിനു ചുറ്റും നടക്കുന്നു.

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.