താമര മോതിരം 5 [Dragon] 493

സുജിത്:- അല്ല സർ , സാറിനോട് കലിപ്പ് ഉണ്ടെങ്കിൽ അത് സാറിനോട് തന്നെ തീർക്കും അവൻ – പിന്നെ സാറിനോട് വായിട്ട്  അടിക്കുന്നത് നോക്കണ്ട – അവനു പേടിയാ വലിയ ആൾക്കാരോട് മുട്ടാൻ.

ഇത് വേറെ എന്തോ ആണ്. ഞാൻ ഒന്ന് അറിയാൻ നോക്കാം, വല്ലതും അറിഞ്ഞാൽ വിളിച്ചു പറയാം.

ഇപ്പൊ നിങൾ പൊയ്ക്കോ, അയാൾ വല്ലതും എന്നേം നിങ്ങളേം കൂടി കണ്ടാൽ പിന്നെ അത് മതി.

അത് പറഞ്ഞു സുജിത് പുറത്തേക്ക് പോയി.

ഹർഷൻ കണ്ണനോട് ചോദിച്ചു – “നിന്റെ അറിവിൽ എന്തെകിലും പ്രശനം ഉണ്ടോ”- എന്ന് –

അപ്പോൾ കണ്ണൻ വീട്ടിൽ നടന്ന കാര്യങ്ങളും ഹർഷനോട് മുൻപ് പറഞ്ഞതും പറയാത്തതും ആയ എല്ലാ കാര്യങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു –

ദേവുവിന്റെ കാര്യം ഒഴിച്ച്.

എല്ലാം കേട്ട് നിന്ന ഹര്ഷന് അവൻ പറയുന്നതിൽ എന്തോ കാര്യം ഉള്ളതായി തോന്നി പക്ഷേ അത് അവനോട് പറയാൻ എന്തോ അപ്പോൾ തോന്നിയില്ല കാരണം ഇതൊക്കെ സത്യമാണോ അല്ലയോ എന്ന് അറിയാതെ എങ്ങനെയാണ് കണ്ണനോട് അതിനെ കുറിച്ച് സംസാരിക്കുന്നത് എന്ന് വിചാരിച്ച് ഹർഷ അപ്പോൾ അവനോട് ഒന്നും തന്നെ പറഞ്ഞില്ല.

നമുക്ക് അറിയാവുന്ന ആരോടെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കാം എന്ന് മാത്രം പറഞ്ഞു., ഹർഷൻ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു.

ഹോസ്പിറ്റലിൽ പോലീസുകാർ ഉണ്ണിയുടെ ബന്ധുക്കളെ ആരെയും കാണാൻ അനുവദിക്കുന്നില്ല പിന്നെ കൂടെ ആരെയും ഇരിക്കാനും സമ്മതിക്കുന്നില്ല എന്ന് ഉറപ്പായതോടെ കണ്ണനും കൂടി തിരികെ വീട്ടിലേക്ക് വന്നു

കണ്ണനോട് വീട്ടിൽ ആരെയും കുറിച്ച് യാതൊന്നും അറിയരുതെന്ന് പറഞ്ഞുറപ്പിച്ച ശേഷം കണ്ണനെ വീട്ടിലേക്ക് യാത്ര അയച്ചു. കണ്ണൻ പോയതിനുശേഷം ഹർഷൻ  വീണ്ടും ഡോക്ടറെ വിളിച്ചു ശേഷം  ഉണ്ണിയുടെ ചികിത്സയുടെ പൂർണമായ വിവരങ്ങൾ മെയിൽ ആയി അയച്ചു കൊടുക്കാൻ പറഞ്ഞു.

അതുവച്ച് കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്തു ഉണ്ണിയെ നല്ല ചികിത്സയ്ക്കായി വേറൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഹർഷന്റെ ലക്ഷ്യം. കാരണം ഉണ്ണിയുടെ ഇപ്പോഴത്തെ അവസ്ഥ കോടതിയെ ബോധിപ്പിക്കാൻ ആയാൽ ഉറപ്പായി കോടതിയുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു നടപടി ഉറപ്പായും ഉണ്ടാകുമെന്ന് ഹർഷനു  അറിയാം.

ഉണ്ണിയുടെ അവസ്ഥയെ കുറിച്ച് ആലോചിച്ചു വണ്ടി ഓടിക്കുകയായിരുന്നു കണ്ണൻ- അവനാണ് ഇപ്പോഴുള്ള എല്ലാത്തിനും കാരണക്കാരൻ എന്ന വിചാരം കണ്ണന്റെ സമനില തെറ്റിക്കുന്നത് ആയിരുന്നു,ബൈക്ക് അതിന്റെ സ്വന്തം ഇഷ്ടപ്രകാരം ഓടുന്നു എന്നപോലെ ഓടിക്കൊണ്ടിരിക്കുന്നു,റോഡോ  അതിൽ ഓടിക്കൊണ്ടിരിക്കുന്ന വേറെ വണ്ടികളോ കണ്ണൻ കാണുന്നുണ്ടായിരുന്നില്ല സമയം ഏതാണ്ട് വൈകുന്നേരം അഞ്ചുമണിയോട് അടുക്കുന്നു,

ഒരു ചെറിയ മഴയുടെ ലക്ഷണം ഉണ്ടായിരുന്നത് പെട്ടെന്ന് മാറി അന്തരീക്ഷം ആകെ ഒരു പേമാരിക്കുള്ള തയ്യാറെടുപ്പ് തുടങ്ങി –

69 Comments

  1. ❤❤❤❤❤❤❤❤❤??????????

  2. സീതയുടെ രാവണൻ

    അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????

  3. അടുത്ത ഭാഗം ഉടനെ തന്നെ വരുമോ

    1. Ittu. 9-8-29-10.40pm

      1. 9-july-20- 10.40 pm’

        1. അർജുനൻ പിള്ള

          എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????

      2. Inn varo?

  4. നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
    നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
    അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
    അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു

    1. അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ

      മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ

      കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്

      എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും

      Dragon

Comments are closed.