ഹർഷൻ :- ഇപ്പൊ എങ്ങനെ ഉണ്ട് -and what is your findings
ഡോക്ടർ :-Sir, as I said , he is in critical stage now – 48 Hrs പറയാതെ ഒന്നും പറയാൻ പറ്റില്ല
ഹർഷൻ :- എന്താ കോംപ്ളിക്കേഷൻ , മനുഷ്യന് മനസിലാകുന്ന പോലെ താനൊന്നു പറയു വിജയ….
ഡോക്ടർ:- സർ ,വീഴ്ചയിൽ പയ്യന്റെ പുറം ആണ് ഇടിച്ചത് – പക്ഷെ തലയ്ക്കു ക്ഷതം ഒന്നും ഇല്ല – പുറം എന്ന് പറഞ്ഞാൽ നട്ടെല്ല് – പിന്നെ റിബ്സും ഒടിവ് ഉണ്ട്, പിന്നെ അവിടെ കിടന്ന എന്തോ അവനെ പിന് ഭാഗത്തു കുത്തികയറുകയും ചെയ്തു. ഇപ്പൊ ബോധം ഇല്ല. അവനു , ബോധം വന്നു കഴിഞ്ഞാൽ മാത്രമേ ബാക്കി എന്തെകിലും പറയാൻ പറ്റു .
ഹർഷൻ :- താങ്ക്സ് വിജയ്, ഇപ്പോ എനിക്കവനെ ഒന്ന് കാണാൻ പറ്റുമോ,
ഡോക്ടർ:- പോലീസ് കസ്റ്റഡി ആണ് – അവർ അറിഞ്ഞാൽ ഇഷ്യൂ ഉണ്ടാക്കും എന്നാലും സാരമില്ല സർ വരൂ എന്ന് പറഞ്ഞു അകത്തേക്ക് കൊണ്ട് പോയി
അകത്തു ഒരു റൂമിൽ വായിലും മൂക്കിലും എന്തക്കയോ കുഴൽ ഘടിപ്പിച്ചു കിടക്കുന്ന ഉണ്ണിയെ കണ്ടപ്പോൾ തന്നെ കണ്ണന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി- താൻ കിടക്കേണ്ട സ്ഥലത്തു തന്റെ ഉണ്ണി .
അത് കണ്ടപ്പോൾ ഹർഷൻ പറഞ്ഞു – അവനൊന്നും ഇല്ലടാ അവൻ ഓക്കേ ആകും നീ വിഷമിക്കാതെ എന്ന് പറഞ്ഞു കണ്ണനെയും കൂട്ടി പുറത്തേക് നടന്നു –
ഡോക്ടറിനോട് പിന്നെ വിളിച്ചോളാം എന്ന് പറഞ്ഞു.
പുറത്തിറങ്ങിയ ഞങ്ങളെ സ്വീകരിച്ചത് ലിജോ ആണ് –
ലിജോ :- “എങ്ങനെ ഉണ്ട് അമ്മായിക്ക് – പിള്ളേർ അമ്മാവന്റ്റെ തന്നെയാണോ , മുഖം കണ്ടിട്ട് എന്ത് പറയുന്നു.”
ഹർഷൻ:- “ഹോസ്പിറ്റൽ ആയി പോയി ലിജോ , അല്ലേൽ ഇതിനുള്ള മറുപടി നിന്നോട് പറഞ്ഞേനെ ഹർഷൻ” , പിന്നെ ഈ പറഞ്ഞിരിക്കുന്ന കഥ മാറി ഇതിന്റെ പുറകിൽ നീയാണ് എന്നുവല്ലതും ഞാൻ അറിഞ്ഞാൽ പൊന്നു ലിജോ
“നിന്റെ തന്ത ഫെർണാഡസ് അച്ചായനോട് ഉമ്മറത്ത് പായ വിരിച്ചു പറമ്പിൽ നിന്നും മാവ് വെട്ടി കാത്തിരുന്നോളാൻ പറഞ്ഞോ നീ”
എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്ന ഹർഷനെ ലാജോ കൈ കൊണ്ട് ചൊടിച്ചു വിളിച്ചു.
സർ അവിടെ നില്ക്കു ഇതുകൂടി കേട്ടിട്ട് പോ ,
“അവന്റെ ഈ അവസ്ഥയ്ക്ക് ഞാൻ തന്നെ ആണ് കാരണം, ഇത് നടന്നില്ലാരുന്നെകിൽ അവനെ കൊന്നു കെട്ടി തൂക്കിയിട്ടു , ആത്മഹത്യ ആക്കി മാറ്റിയേനെ ഞാൻ, ഇതിപ്പോ അവന്റെ സമയം നല്ലതാ.”
“അല്ലേൽ ഇപ്പൊ നീയൊക്കെ മാവും വെട്ടി ,പായയും വിരിച്ചു കാത്തു നിൽക്കേണ്ടി വന്നേനെ.”
അത്രയും പറഞ്ഞു ഹര്ഷന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ലിജോ തിരിഞ്ഞു നടന്നു.
❤❤❤❤❤❤❤❤❤??????????
അളിയോ ഒന്നും പറയാൻ ഇല്ല പൊളി ??????????????????????????????
അടുത്ത ഭാഗം ഉടനെ തന്നെ വരുമോ
Ittu. 9-8-29-10.40pm
9-july-20- 10.40 pm’
എന്ന് വരും????? കുട്ടേട്ടൻ സമയം പറഞ്ഞോ????
Inn varo?
നന്നായിട്ടുണ്ട് ,ഞാൻ ആദ്യമായണ് വായിച്ചതു – കഥയുടെ ഒഴുക്ക് ഇഷ്ടമായി,പിന്നെ എവിടേയോ എന്തോ മിസ്സിംഗ് പോലെ തോന്നുന്നു- ഒരു തുടർച്ച കിട്ടുന്നില്ല – ചിലപ്പോൾ അടുത്ത പാർട്ടുകൾ വരുമ്പോൾ ശരിയാകാം ,
നാലാമത്തെ പാർട്ടിൽ ഡയലോഗുകൾ പ്രധാനപ്പെട്ടവ കളർ വച്ചു തരം തിരിച്ചിരിന്നു – എന്നാൽ 5 -മത്തത്തിൽ അതു കണ്ടില്ല
അതു ശരിക്കും കൊള്ളാമായിരുന്നു – കളർ മാറി വരുമ്പോൾ അതു വായിക്കുന്ന സമയത്തു് ഒരു പ്രതേകത ഫീൽ ചെയ്യുന്നുണ്ട് – അടുത്ത് അങ്ങനെ ഇടാൻ പറ്റിയാൽ ഇടണം
അടുത്ത പാർട് ഉടൻ പ്രതീക്ഷ്യ്ക്കുന്നു
അഭിപ്രായങ്ങൾക്കും വിമര്ശനങ്ങൾക്കും നന്ദി സോദരാ
മിസ്സിംഗ് ഒക്കെ അടുത്ത പാർട്ടുകളിൽ ക്ലിയർ ആകും ബ്രോ
കളർ – ഇടാൻ ശ്രമിക്കുന്നത്ആണ് -അഞ്ചിൽ ഇട്ടറ്റാണ് – എന്തോ പ്രശനം കൊണ്ട് അത് അപ്‌ലോഡ് ആയപ്പോൾ കളർ മാർക്ക് പോയതാണ്
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുന്നതായിരിക്കും
Dragon