താമര മോതിരം 11 [Dragon] 469

Views : 41716

താമര മോതിരം 11
Thamara Mothiram Part 11 | Author : Dragon | Previous Part

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്
പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ.
മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം ,
സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –
കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും
ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –
സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-
അപ്പൊ തുടങ്ങാമല്ലോ …………………………….
***************************************************************************************************
രാവിലെ തന്നെ ഫോൺഅടിക്കുന്നത് കേട്ടപ്പോഴേ Sp രെത്നവേൽ -മനോഹരന്റെ മരണം ഉറപ്പിച്ചു.അതിനാൽ ഫോൺ എടുത്ത ഉടൻ അയാൾ ചോദിച്ച ചോദ്യമേ അതാരുന്നു
“എവിടെ നിന്നാണ് ബോഡി കിട്ടിയത്” എന്ന്
എന്നാൽ കിട്ടിയ ഉത്തരം Sp യെ സന്തോഷിപ്പിക്കുന്നത് ആയിരുന്നു –
അവസാനം ഈ കേസിൽ ഒരു തെളിവ് കിട്ടിയിരിക്കുന്നു .
മനോഹരൻ ജീവനോടെ ഉണ്ട് – ശരീരത്തിലെ ചെറിയ പരുക്കുകളോടെ അയാളെ കാണാതായതിനെ കുറച്ചു അകലെ നിന്നും ഒരു കുറ്റികാട്ടിൽ നിന്നും കിട്ടിയിരിക്കുന്നു –
ബോധം നഷ്ടപ്പെട്ടതിനാൽ ഇപ്പോൾ ആശുപത്രിയിൽ ആക്കുവാൻ പോകുന്നു
Sp കേട്ട ഉടനെ – ഞാൻ ഇതാ വരുന്നു – നിങ്ങൾ ആശുപത്രിയിലേക്ക് തിരിച്ചോളൂ , എന്ന് പറഞ്ഞു ആശുപത്രിയിലേക്ക് പോകാനായി ഇറങ്ങി
അര മണിക്കൂർ കൊണ്ട് ആശുപത്രിയിൽ എത്തിയ Sp നേരെ ഡോക്ടറിന്റെ അടുത്തേക്ക് പോയി
രണ്ടു മണിക്കൂർ കഴിഞ്ഞു പറയാം എന്നാണ് ഉത്തരം കിട്ടിയത്
രണ്ടു മണിക്കൂർ അയാൾക്ക് രണ്ടു ദിവസം പോലെ തോന്നി
മനോഹരന് എങ്ങനെ ഉണ്ടെന്നു അറിയണം – പിന്നെ അയാളുടെ കയ്യിൽ നിന്നും എന്തെങ്കിലും വിവരം കിട്ടാനുണ്ടെങ്കിൽ അത് എടുക്കണം
അതാണ് ഇനി തനിക്കു മുന്നോട്ടു പോകാനുള്ള ഏക വഴി – മനോഹരന്റെ മൊഴിയിൽ കുറ്റവാളിയെ കുടുക്കാനുള്ള എന്തെങ്കിലും ഉണ്ടാകും – ഉണ്ടാകാൻ എന്ന് അയാൾ മനസുകൊണ്ട് പ്രാർഥിച്ചു – കാത്തിരുന്ന്
രണ്ടു മണിക്കൂർ ക്കഴിഞ്ഞപ്പോൾ ഡോക്ടർ വിളിച്ചു – വല്ല പ്രതീക്ഷയോടെ മനോഹരൻ കുറിച്ച് ഡോക്ടറിനോട് ചോദിച്ചറിഞ്ഞു Sp.
പക്ഷെ ഡോക്ടർ പറഞ്ഞ ഉത്തരം അയാളുടെ എല്ലാ പ്രതീക്ഷകളെയും നശിപ്പിക്കുന്നത് ആയിരുന്നു.
മനോഹരന്റെ അവസ്ഥ വളരെ മോശമാണ്
അയാളുടെ നട്ടെല്ല് ഒടിഞ്ഞു പല കഷ്ണങ്ങൾ ആയി – കൂടെ കഴുത്തിലെ കശേരുക്കളും സുഷുമ്ന നാഡിയും ഒക്കെ ക്ഷതം ഇട്ടിട്ടുണ്ട് –
അതിനാൽ അയാൾ എപ്പോൾ എണിക്കുമെന്നോ – ഇനി എണിക്കുമെന്നോ ഒരു ഉറപ്പും തരാൻ ഇപ്പോൾ ആകില്ല.
ഏറ്റവും കുറഞ്ഞത് 72 മണിക്കൂർ എങ്കിലും ആകണം ഇനി കൂടുതലായി എന്തെങ്കിലും പറയാൻ ,എന്നാണ് ഡോക്ടർ പറഞ്ഞത്
രാവിലെ ഉണ്ടായിരുന്ന മുഴുവൻ ആവേശവും ചോർന്നു പോകുന്ന പോലെ തോന്നി Sp ക്കു,
അയാൾ അതിനു ശെരി ഡോക്ടർ – നിങ്ങൾ നോക്കിക്കോളൂ എന്ന് പറഞ്ഞു – രണ്ടു പോലീസുകാരെയും അവിടെ ഡ്യൂട്ടിക്ക് ഇട്ടു അയാൾ ഓഫീസിലേക്ക് തിരികെ പോയി.

Recent Stories

The Author

Dragon

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    🌹🌹🌹🌹🌹🙏♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം 😍

  4. 👌👌

  5. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  6. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  7. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു 😌 എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that🙏

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  8. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com