താമര മോതിരം 11 [Dragon] 469

ആ തടാകം നിറയെ തനിക്കു കുളത്തിൽ നിന്നും കിട്ടിയിരുന്ന വിധമുള്ള താമരപ്പൂ മൊട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു – തടാകത്തിന്റെ അടിത്തട്ട് നേരിൽ കാണുന്ന വിധം തെളിഞ്ഞ ജലമാണ് ആ തടാകത്തിൽ.
അടിത്തട്ട് മുഴുവൻ നല്ല വലിയ ഉരുണ്ട കല്ലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു – ചെളിയുടെ അംശം പോലും ആ തടാകത്തിന്റെ കരയിലോ അടിത്തട്ടിലോ കണ്ണന് കാണാൻ കഴിഞ്ഞില്ല.
അടിത്തട്ടിൽ ഉള്ള കല്ലുകളിൽ സൂര്യന്റെ പ്രകാശം അടിച്ചു വജ്രം പോലെ വെട്ടിത്തിളങ്ങുന്നുണ്ടാരുന്നു –
ആ വെള്ളി വെളിച്ചം അടിച്ചു അവിടെ ഉണ്ടായിരുന്ന താമരമൊട്ടുകളിലെ ചുമപ്പുനിറത്തിൽ തട്ടി പ്രതിഫലിക്കുന്നത് ആ ജലത്തിന്റെ മുകൾ ഭാഗത്തെ മുഴുവൻ ചുമപ്പ് നിറം പരന്നു കിടക്കുന്നതുപോലെ തോന്നിച്ചു.
ആ അതി മനോഹരമായ കാഴ്ച കണ്ടുകൊണ്ടു സ്വയം മറന്നു നിൽക്കുമ്പോൾ ആ തടാകത്തിന്റെ അങ്ങേ തലയ്ക്കൽ ഒരു അനക്കം ശ്രദ്ധിച്ചു കണ്ണൻ
ഒരു തൂവെള്ള നിറത്തിലുള്ള വസ്ത്രം അണിഞ്ഞ ഒരു സ്ത്രി രൂപം – കാഴ്ചയിൽ ഇരുപത്തിനോട് വയസു തോന്നിക്കുന്ന, വസ്ത്രം പോലെ തന്നെ ശരീരവും തൂവെള്ള നിറത്തിൽ തന്നെ വെണ്ണ തോൽക്കുന്ന നിറത്തോടെ കൂടി ഉള്ള ഒരു രൂപം ,
മുഖം കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ല – ചെറിയ മഞ്ഞിന്റെ കണങ്ങളും കോട മഞ്ഞും കൊണ്ട് കണ്ണന് ആ കാഴ്ച കൃത്യമായി കാണാൻ സാധിക്കുന്നില്ല.
ഒരു സ്ത്രി രൂപം അവിടെ ഉണ്ട് – ആ രൂപം പ്രത്യക്ഷപെട്ടതിനു ശേഷം കണ്ണൻറെ ശരീരത്തിൽ തണുപ്പും ചുറ്റും കോടമഞ്ഞും കൊണ്ട് നിറഞ്ഞു കൊണ്ടിരുന്നു.
പണ്ട് കുളത്തിന്റെ കരയിൽ ഇരിക്കുമ്പോഴും തന്റെ മുറിയുടെ ഉള്ളിൽ ഇരിക്കുമ്പോഴും കണ്ണന് ഉണ്ടായിക്കൊണ്ടിരുന്ന അതെ അന്തരീഷം പ്രകടമാക്കാൻ തുടങ്ങി,
ദേവു തന്നിലേക്ക് വരുന്ന അവസരത്തിൽ ഉണ്ടാകുന്നതു പോലെയുള്ള അന്തരീക്ഷം.
കണ്ണൻ ആ രൂപം കാണുന്ന ഇടത്തേക്ക് നടക്കാൻ തുടങ്ങി –
തന്റെ മുന്നിൽ ആ രൂപം മാത്രം തെളിഞ്ഞു കാണുന്നുണ്ടാരുന്നു കണ്ണൻ –
ആ തടാകത്തിന്റെ അങ്ങേ തലയ്ക്ക് നിൽക്കുകയായിരുന്ന ആ രൂപത്തെ ലക്ഷ്യമാക്കി കണ്ണൻ നടക്കുന്നത് തടാകത്തിനു കുറുകെ ആയിരുന്നു
കണ്ണൻ ജലത്തിന്റെ മുകളിലൂടെ നടക്കുവാൻ തുടങ്ങി
അവൻ അറിയാതെ ഓരോ കാൽ വയ്പ്പും ഓരോ താമര മൊട്ടുകൾ താങ്ങുന്നുണ്ടാരുന്നു.
മൊട്ടുകളുടെ മുകളിൽ കാൽ വയ്ച്ചു മുന്നോട്ടേക്കു നടക്കുന്ന കണ്ണൻ –
കാലിൽ ജലത്തിന്റെ യാതൊരു കാര്യങ്ങളും പറ്റി പിടിക്കുന്നുണ്ടായിരുന്നില്ല
കാരണം താമര മൊട്ടുകൾ ഇപ്പോഴും ജലഉപരിതലത്തിൽ നിന്നും അല്പം മുകളിലേക്ക് ആണ് നിൽക്കാറുള്ളത് ,,
അതുകൊണ്ടു തന്നെഇവിടെ കണ്ണൻ ജലത്തിന്റെ ഉപരിതലത്തിൽ നിന്നും കുറച്ചു മുകളിൽ കൂടി ആണ് നടന്നു പോകുന്നത് –
എന്നാൽ കണ്ണന്റെ ഭാരം ഏറ്റിട്ടും ഒരു അല്പം പോലും ആ മൊട്ടുകൾ താഴ്ന്നു പോകുന്നുണ്ടായിരുന്നില്ല.
ഉപബോധ മനസ്സിൽ നടക്കുന്നത് പോലെ – രാത്രി ഉറക്കത്തിൽ എണിറ്റു നടക്കുന്നത് പോലെ കണ്ണൻ നടക്കുകയാണ് .
– തന്നെ ആകർഷിച്ച ,തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന , താൻ സ്നേഹിക്കുന്ന ആ രൂപത്തെ അറിയുവാൻ , കാണുവാൻ – അടുത്തടുത്ത് പോകുംതോറും അകന്നു കൊണ്ടിരുന്ന ആ രൂപം സാമ്യം ആകുമ്പോൾ തന്റെ മുന്നിലേക്ക് വരും എന്ന് തന്നോട് ഉറപ്പു പറഞ്ഞ തന്റെ ദേവു ……………
പേരിന്റെ സാമ്യം കൊണ്ട് മാത്രം ഒന്ന് മാറി ചിന്തിച്ചുവെങ്കിലും രണ്ടും വേറെ ആണ് എന്ന് അറിഞ്ഞ ആ മാത്രയിൽ തന്റെ ദേവുവിനെ ചതിക്കാൻ കൂട്ടുനിന്ന തന്റെ മനസിനെയും ശരീരത്തിനെയും ആയിരം ആവർത്തി കണ്ണീരുകൊണ്ട് കഴുകി വൃത്തിയാക്കി –
തന്റെ ദേവുവിനായി കാത്തിരിക്കുന്ന കണ്ണന്റെ മുന്നിലേക്ക് ദേവ് വന്നിരിക്കുന്നു എന്ന് തോന്നിപോയി കണ്ണന്

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.