താമര മോതിരം 11 [Dragon] 469

കണ്ണന് നടന്ന കാര്യങ്ങളൊക്കെ അറിയാവുന്ന തിരുമുൽപ്പാടിനു കണ്ണന്റെ ജാതകത്തിലെ അസാധാരണത്വത്തെ കുറിച്ച് കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണ്
ഓരോ തവണ നോക്കുമ്പോഴും – ആ ജാതകത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാൻ പരാജയ പെട്ടിരുന്ന തിരുമുൽപ്പാട് വളരെ വ്യസനവാണ് ആയിരുന്നു.
തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം
തന്റെ കയ്യിൽ കിട്ടിയിട്ടുള്ള ഒരു ജാതകത്തിലെ കാണാത്ത അത്ര നിഗൂഡതകൾ ഇതിൽ കാണുന്നുണ്ട്
എന്നാൽ കൂടെ യുള്ള പെൺകുട്ടിയുടെ ജാതകം ഈ ജാതകത്തോട് ചേർത്ത് നോക്കുമ്പോൾ മാത്രമാണ് ഗണിക്കാൻ പറ്റാതെ വരുന്നത്
എന്നാൽ ആ ജാതകം സാധാരണ നോക്കുന്നപോലെ ആ ജാതകത്തിലെ തലകുറി നോക്കിയാൽ ഭാവിയിൽ നടക്കുന്നതും തലകുറി വച്ച് കൃത്യമായി ഗണിക്കാൻ സാധിക്കുന്നുണ്ട്.
എന്നാൽ കണ്ണന്റെ ജാതകത്തോട് ചേർത്ത് ഗണിക്കുമ്പോൾ ഒന്നും തന്നെ മനസിലാകാത്ത വിധം എല്ലാം മാറി മറിയുന്നു
അത് കണ്ടപ്പോൾ തിരുമുൽപ്പാട് ഒരു സംശയത്തിന്റെ പുറത്തു നേരത്തെ വേറൊരു വിവാഹത്തിന്റെ പൊരുത്തം നോക്കുവാനായി കൊണ്ട് വന്ന പെൺകുട്ടിയുടെ ജാതകം എടുത്തു
ആ ജാതകം തിരുമുൽപ്പാട് പൂർണമായി ഗണിച്ചു കഴിഞ്ഞു എല്ലാം രേഖപ്പെടുത്തി തിരികെ വീട്ടുകാർക്ക് കൊടുകാനായി വച്ചതായിരുന്നു
ആ ജാതകം എടുത്തു കണ്ണൻറെ ജാതകവുമായി ചേർത്ത് തലക്കുറി നോക്കിയാ തിരുമുൽപ്പാട് ഞെട്ടി –
കാരണം കുറച്ചു മുന്നേ താൻ ഗണിച്ചു പൂര്ണമാക്കിയ ആ പെൺകുട്ടിയുടെ ജാതക ഫലങ്ങൾ ആകെമാറി മറിഞ്ഞിരിക്കുന്നു.
ഇപ്പോൾ ആ കുട്ടിയുടെ ജാതക ഫലങ്ങളും മറ്റും വിഭിന്നമായി മാറിയിരിക്കുന്നു
ലക്ഷ്മി കടാക്ഷവും – ആയുരാരോഗ്യ സൗഖ്യങ്ങളും മറ്റും വളരെ അധികമായി കൂടിയിരിക്കുന്നു – എന്നാൽ അതിനു മേൽ ഒന്നും തന്നെ അറിയാൻ പറ്റുന്നുണ്ടായിരുന്നില്ല
അതോടു കൂടി തിരുമുൽപ്പാട് ഒരു കാര്യം ഉറപ്പിച്ചു കണ്ണന്റെ ജാതകത്തിലെ സവിശേഷത കൊണ്ടാണ് അന്ന് ദേവുവിന്റെ ജാതകവുമായി ഒരുപാട് പൊരുത്തം തോന്നിയതും മറ്റും –
കണ്ണന്റെ ജാതകുമായി ഏതു ജാതകം ചേർത്താലും ആ സ്ത്രീ ജാതകം പവിത്രമായി മാറുന്നു.
അപ്പോഴാണ് തിരുമുൽപ്പാട് ഒരു കാര്യം ശ്രദ്ധിച്ചത് –
കണ്ണന്റെ ജാതകത്തിലെ ഒരു കുറി – അതിൽ മനസിലാക്കാൻ പറ്റാത്ത രീതിയിലുള്ള എന്തോ കുറച്ചു വിവരണങ്ങൾ
തിരുമുൽപ്പാട് അകത്തു നിന്ന് സനത്സുജാതീയം ഗ്രന്ഥം എടുത്തു തുറന്നു താളുകൾ അതി വേഗത്തിൽ എന്നാൽ വളരെ സൂക്ഷിച്ചു മറിച്ചു ,
കുറച്ചു നേരത്തെ തേടലിൽ അദ്ദേഹം തനിക്കു ആവിശ്യമായതു കണ്ടെടുത്തു
ജാതകത്തിൽ പ്രതിപാദിച്ചിട്ടുള്ള തനിക്കു മനസിലാക്കാത്ത ഭാഗങ്ങളിൽ ഉള്ള കാര്യങ്ങളൊക്കെ തന്നെ വളരെ വിസ്തരിച്ചു ഉണ്ടായിരുന്നു ആ ഗ്രന്ഥത്തിൽ
എന്താണ് തനിക്കു അന്ന് ഇത് മനസിലാകാത്തത് എന്ന് സ്വയം ചോദിച്ചു തിരുമുൽപ്പാട്
പിന്നെ മനസിലായി – എല്ലാ കാര്യങ്ങൾക്കും അതിന്റേതായ സമയം ഉണ്ട്
ജാനകിയെ വിളിച്ചു തിരുമുൽപ്പാട് കൂടെ എത്രയും പെട്ടെന്ന് തറവാട് സന്ദർശിക്കണമെന്നും – ജാനകിയുടെ കുടുംബകോവിലിൽ ഇത് പോകണമെന്നും പറഞ്ഞു
നാളെ തന്നെ അതിനുള്ള ക്രമികരങ്ങൾ ചെയ്യാമെന്നും താൻ തന്നെ നേരിട്ട് വന്നു വിളിക്കാമെന്നും പറഞ്ഞു ജാനകി പറഞ്ഞു
ശേഷം കണ്ണനെയും കൂടെ ഹർഷനെയും വിളിച്ചു വിവരം പറയുകയും ചെയ്തു
**********************************
തന്റെ ജീവൻ അപകടത്തിൽ ആണ് എന്നറിഞ്ഞു തന്നെയാണ് ലിജോ പുറത്തേക്കു ഇറങ്ങിയത് –
പോലീസുകാർ വീട്ടിൽ കൊണ്ട് ആക്കിയിട്ടു പോയി – തനിക്കറിയാം തനിക്കു ചുറ്റും ഇന്ന് മുതൽ sp യുടെ ആൾക്കാരും കാണും
അതിനാൽ ലിജോ തന്റെ വണ്ടി എടുത്തു നേരായ വഴിയിലൂടെ അല്ലാതെ വീടിനു ചേർന്ന് കിടക്കുന്ന മറ്റൊരു റോഡ് വഴി മെയിൻ റോഡിലേക്ക് കയറി
നേരെ പോയത് കമ്മത്തിനെ കാണുവാൻ വേണ്ടിയും.

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.