താമര മോതിരം 11 [Dragon] 469

കുളിക്കുമ്പോഴും അല്ലാതെ താമരമൊട്ടിനെ തേടിയും മറ്റും –
അടിത്തട്ടിൽ ഇത്രയും കല്ലുകൾ ഇതുവരെ താൻ കണ്ടിട്ടില്ല – ഇപ്പോൾ അടിവശം മുഴുവനും ഏതാണ് നിരപ്പായി ഈ കല്ലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
കല്ലുകൾ കയ്യിൽ വാങ്ങിയ തിരുമുൽപ്പാട് തിരികെ കയറി വീട്ടിലേക്കു പുറപ്പെട്ടു കൂടെ ജാനകിയോടു പറഞ്ഞു
വീടെത്തിയ തിരുമുൽപ്പാട് ഉമ്മറത്ത് കസേരയിൽ ഇരിക്കുന്നതിനായി പോയി – പക്ഷെ അതിനു മേന്നെ തന്നെ അദ്ദേഹം നിന്നു പിന്നെ എന്തോ ആലോചിച്ചു ശേഷം പറഞ്ഞു
നമുക്ക് കുടുംബ ക്ഷേത്രത്തിൽ ഒന്ന് പോകണം ജാനകി
അപ്പോൾ തന്നെ അവർ അങ്ങോട്ടേക്ക് തിരിക്കുകയും ചെയ്തു.
കണ്ണനും സഞ്ജുവും ജാനകിയും കൂടെ തിരുമുൽപ്പാടും അമ്പലത്തിന്റെ നടയിൽ എത്തി – അകത്തേക്ക് കയറാൻ തുടങ്ങിയ അപ്പോൾ അതന്നെ തിരുമുൽപ്പാട് പറഞ്ഞു.
ഇവിടെ അല്ല ജാനകി – നിങ്ങളുടെ കുടുംബ ക്ഷേത്രം -സാക്ഷാൽ ശങ്കരൻ വാഴുന്ന ഇടം.
ജാനകി എന്തോ ആലോചിച്ചു പിന്നെ പറഞ്ഞു – അത് പഴയ തെക്കത് ആണ് ഗുരു – ക്ഷേത്രം അല്ല – അവിടെ പ്രതിഷ്ട ശിവാ ശങ്കരൻ അല്ല.
തിരുമുൽപ്പാട്:അതെ അത് തന്നെ ആണ് അവിടെ വച്ചല്ലേ ഇയാൾക്ക് അപകടം പറ്റിയതായി സ്വപ്നം കണ്ടത്
കണ്ണൻ ;- അതെ സ്വാമി
തിരുമുൽപ്പാട്:- അതെ ജാനകി അവിടെ തന്നെ
എല്ലാപേരും നേരെ അവിടേക്കു തിരിച്ചു
പത്തു നിമിഷം കൊണ്ട് കാട് പിടിച്ചു കിടന്ന ആ സ്ഥലത്തേക്കു അവർ എത്തി
ജാനകി നേരത്തെ വല്ലപ്പോഴും വന്നു അവിടെ വൃത്തിയാക്കി വിളക്ക് വയ്ക്കുമായിരുന്നു – പിന്നെ കണ്ണൻ ഏറ്റെടുത്തു ചെയ്യുമായിരുന്നു
അപ്പോഴാണ് അന്ന് നടന്നത് പോലെ സ്വപ്നം കണ്ടതും പിടിച്ചതും ഇപ്പോൾ അവനും അങ്ങോട്ടേക്ക് വരാറില്ലാരുന്നു-
അത് അവിടെ കാണാനും ഉണ്ടായിരുന്നു – ശെരിക്കും നാഗങ്ങളുടെ ഇരിപ്പിടങ്ങളിൽ ചവറുകൾ വൃത്തിയാക്കി ഇടേണ്ട ആവിശ്യം ഇല്ല
കുറച്ചു കാടും ചവറും കയറി കിടക്കുന്നതു ആണ് അവർക്കും അതായതു അവിട വസിക്കുന്നവർക്കും ഇഷ്ട്ടം – അത് പറഞ്ഞത് തിരുമുൽപ്പാട് ആയിരുന്നു
അകത്തേക്ക് കയറി അവർ വിളക്ക് വയ്ക്കുന്ന ചെറിയ തിട്ടയുടെ അടുക്കലെത്തി.
അവിടെ അതിനുള്ളിൽ അങ്ങനെ പ്രതിഷ്ടകൾ ഒന്നും ഇല്ല – എല്ലാം കൂടി ഒരു പ്രതിഷ്ട മാത്രം –
ചെറിയ ഒരു ഗോപുരത്തിനകത്തു ചെറിയ എന്ന് പറഞ്ഞാൽ –
അകത്തക്ക് പൂജാരിക്ക് കയറാൻ പറ്റാത്ത വെളിയിൽ നിന്നും പൂജ ചെയ്യുന്ന തരത്തിലുള്ള ചെറിയ ഗോപുരം.
അതിനുള്ളിൽ ചെറിയൊരു കണ്ണാടിയും ,കല മാനിന്റെ കൊമ്പും പിന്നെ പഴയൊരു വാളും
അതാണ് അവിടത്തെ പ്രതിഷ്ട
ജാനകി ചെന്ന് ആ ഗോപുരത്തിന്റെ ചെറിയ വാതിൽ തുറന്നു അതിനകം വൃത്തിയാക്കി –
വിളക്കുകൾ എടുത്തു പുറത്തു വച്ച് ശേഷം – അകത്തെ മാറാലയും മറ്റും അടിച്ചു.
വിളക്കുകൾ എടുത്തു അകത്തെ ചെറിയ കുളത്തിന്റെ കരയിലേക്ക് നടന്നു ജാനകി കൂടെ മറ്റുള്ളവരും

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.