താമര മോതിരം 11 [Dragon] 469

പോകുന്ന വഴി മുഴുവൻ അയാളുടെ ചിന്ത ആരായിരിക്കും മനോഹരന് പണി കൊടുത്ത് എന്നാണ്
മറ്റു രണ്ടു മരണത്തിലും – ഹർഷനെയും കണ്ണനെയും മറ്റും സംശയിച്ച Sp ക്കു ഇതിൽ അവരെ സംശയിക്കാൻ ആകുന്നില്ല കാരണം അന്ന് രാവിലെ ആണ് അവരെ താൻ ചികിത്സയ്ക്കായി ആംബുലൻസിൽ കയറ്റി വിട്ടത് .അവരും തന്നെ നാട്ടിൽ ഉണ്ടായിരുന്നില്ല
പിന്നെ ആര് – ഇനി ഹര്ഷന്റെ പിടിപാടിൽ ആരെങ്കിലും – ഗുണ്ടകളോ എനിക്കറിയാത്ത ഏതെങ്കിലും ബന്ധുക്കയോ – ഇനി അവരാരും അല്ലെങ്കിൽ പുറത്തു നിന്നുള്ള ആരോ ,
തനിക്കറിയാത്ത ആരോ ഒരാൾ അല്ലെങ്കിൽ ഒരു കൂട്ടം ആൾക്കാരാണിതിന്റെ ഒക്കെ പിന്നിൽ
എത്രയും പെട്ടെന്ന് അവരെ കണ്ടു പിടിക്കണം – അതിനു തന്റെ മുന്നിൽ ഉള്ള ഒരേ ഒരു വഴി ലിജോ ആണ്
ലിജോയും കൂട്ടരും ചെയ്ത പ്രവർത്തികളുടെ പരിണിത ഫലമായി നടക്കുന്ന കാര്യങ്ങൾ ആയതിനാൽ ലിജോ ആകും അവരുടെ അടുത്ത ഇര – എന്ന കാര്യം ഉറപ്പാണ്.
ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ള ലിജോയെ തുറന്നു വിടുകയാണെങ്കിൽ അപ്പോൾ തന്നെ മരണം അയാളുടെ പുറകിൽ ഉണ്ടാകും എന്ന് Sp ക്കു ഉറപ്പുള്ള കാര്യം ആയിരുന്നു
ഇപ്പോൾ നടന്ന കൊലപാതകങ്ങൾ ഇത് വരെ താൻ കേട്ടിട്ടില്ലാത്ത രീതികളിൽ ആയതിനാൽ ,
ശവം പോലും കിട്ടാത്ത രീതികളിൽ നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളിൽ അടുത്ത ഇര ലിജോ ആണെങ്കിൽ അയാളുടെ മരണം എങ്ങനെ ക്രൂരമായിരിക്കും എന്നും Sp ആലോചിച്ചു –
കാരണം ഇതിന്റെ ഒക്കെ മൂലകാരണമായ ലിജോ എങ്ങനെ ക്രൂശിക്കപ്പെടും എന്നകാര്യത്തിൽ ഒരു സംശയവും ഇല്ലാരുന്നു sp ക്കു
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് മോശമായി ,ക്രൂരമായി –
അതിനു മുന്നേ തന്നെ കൊലപാതകിയെ കണ്ടെത്തണം – അതിനു ഉള്ള ഇര ലിജോ ആണ് –
ചൂണ്ടയിൽ ലിജോയെ കൊളുത്തി ഇട്ടാൽ – അയാളെ തിരഞ്ഞു വരുന്ന കൊലപാതകിയെ എളുപ്പത്തിൽ പിടിക്കാനാകും –
മനോഹരന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ സംഭവിക്കാതിരിക്കാൻ താൻ തന്നെ നേരിട്ട് ഇറങ്ങാനും അയാൾ തീരുമാനിച്ചു.
അയാൾ നേരെ പോയത് കമ്മീഷ്ണർ ഓഫീസിലേക്കാണ് – രാവിലെ എത്തി കമ്മീഷ്ണറെ – കണ്ടു കാര്യങ്ങളുടെ കിടപ്പുവശം അവതരിപ്പിച്ചു – അയാളുടെ അനുവാദം വാങ്ങി
ലിജോയുടെ അറസ്റ്റ് രേഖപെടുത്തിട്ടില്ലാത്തതിനാൽ അയാളെ വിടുന്നതിൽ തടസം ഇല്ലെങ്കിലും – ലിജോയുടെ ജീവന്റെ പൂർണ ഉത്തരവാദിത്തം Sp ക്കു ആണെന്ന് കൂടി പറഞ്ഞു കമ്മീഷ്ണർ.
ഹർഷനോട് താൻ സംസാരിച്ചു കൊല്ലം എന്ന് Sp കമ്മീഷ്ണർക്ക് ഉറപ്പും കൊടുത്തു
Sp അവിടെ നിന്നും പുറത്തിറങ്ങി – നേരെ തന്റെ ഓഫീസിലിലേക്ക് പോയി – ലിജോയെ കണ്ടു പറഞ്ഞു – താൻ കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ –
കൂടെ ഉള്ള പോലീസു കാരിൽ നിന്നും മനോഹരന് പറ്റിയതൊക്കെ അറിഞ്ഞു ആകെ പേടിച്ച അവസ്ഥയിൽ ആയിരുന്നു ലിജോ അപ്പോൾ
ലിജോ ;- അറിഞ്ഞു സർ
Sp – എന്തായാലും തന്റെ ഈ അവസ്ഥയിൽ കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല ഞാൻ – തത്കാലം തന്നെ വിടുകയാണ് .
ഞാൻ – ഇനി എന്തെങ്കിലും ഇതുപോലെ താൻ ആരെയെങ്കിലും ശല്യം ചെയ്തെന്നോ ബുദ്ധിമുട്ടിച്ചെന്നോ ഞാൻ അറിഞ്ഞാൽ ഈ കേസ് ഞാൻ വീണ്ടും കുത്തിപൊക്കും
ലിജോ;- കുറച്ചു നേരം ആലോചിച്ചു – ശേഷം പറഞ്ഞു – വേണ്ട സർ , ഞാനിപ്പോ പുറത്തിറങ്ങുന്നത് എനിക്ക് ദോഷമാകും – ഇതെല്ലം ഒന്ന് തീരുന്നതു വരെ എന്നെ പുറത്തേക്കു വിടരുത്

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.