താമര മോതിരം 11 [Dragon] 469

ഇരുപതു കിലോയുടെ രണ്ടു ഡിസ്ക് എടുത്തു ബാറിലേക്ക് ഇട്ടു – എന്നിട്ടു ബഞ്ചിലേക്കു കിടന്നു നെഞ്ചിനു അപ്പർ ചെസ്റ് കളിക്കാനായി തുടങ്ങി.
ഒരു സെറ്റ് കഴിഞ്ഞു അടുത്ത സെറ്റ് കളിക്കാനായി ടട്രെയ്നറിന്റെ സഹായം തേടി കണ്ണൻ
അന്തം വിട്ടു പോയി ട്രൈനെർ ഇന്നലെ നൂറു കിലോയോളം വെയിറ്റ് എടുത്തു കളിച്ച ആളിതാ വെറും നാല്പതു കിലോയ്ക്ക് സഹായം ചോദിക്കുന്നു
ട്രൈനെർ മടിച്ചിട്ടിട്ടാണെങ്കിലും കണ്ണനോട് ചോദിച്ചു
ഇന്നലെ എന്റെ സഹായം ചോദിച്ചില്ലലോ – ഇന്നെന്തു പറ്റി
കണ്ണൻ :- അതിനു ഞാൻ ഇന്നലെ വന്നില്ലയോ മാസ്റ്റർ – എന്നായി കണ്ണൻ
ട്രൈനർ -അത് കേട്ട് ആശ്ചര്യപ്പെട്ടു ചോദിച്ചു – ഇന്നലെ വന്നല്ലോ – കളിക്കുകയും ചെയ്തു നൂറു കിലോ ഇട്ടു
കണ്ണൻ ;- അല്ല ഇത് നല്ല തമാശ നാല്പതു കിലോ എടുക്കാൻ പറ്റാത്ത ഞാൻ ആണ് നൂറു കിലോ ഇട്ടു കളിച്ചതല്ലേ മാസ്റ്റർ സ്വപ്നം വല്ലതും കണ്ടോ
ട്രൈനർ ക്കു ശെരിക്കും തോന്നിപോയി ഇനി ചിലപ്പോൾ താൻ സ്വപ്നം കണ്ടതാണോ എന്ന്
കണ്ണനെ സഹായിച്ച ശേഷം നേരെ പോയി കംപ്യൂട്ടറിൽ CCTV ക്യാമറയുടെ ഇന്നലത്തെ ഫോൾഡർ എടുത്തു – ഏകദേശം കണ്ണൻ വന്ന സമയത്തുള്ള വീഡിയോ ഓൺ ചെയ്തു –
അതിൽ കണ്ണനെ കാണുന്നുണ്ട്
അവൻ നല്ല ഭാരം എടുക്കുന്നതും – നിഷ്പ്രയാസം അത് വച്ച് കളിക്കുന്നതും ഒക്കെ കാണാൻ പറ്റുന്നുണ്ട് –
പക്ഷേ അവൻറെ മുഖം വ്യക്തമാകുന്നില്ല.
ഇപ്പോഴത്തെ ലൈവിൽ അതെ സ്ഥാനത്തുള്ള കണ്ണനെ വ്യക്തമായി കാണാനും സാധിക്കുന്നുണ്ട് –
എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല അയാൾക്ക് –
അവിടെ ക്ലീൻ ചെയ്യുന്ന പയ്യനെ വിളിച്ചു ഉച്ചയ്ക്ക് അടക്കുന്നതിനു മുന്നേ എല്ലാ ക്യാമറയുടെ ലെൻസും തുടയ്ക്കണം എന്ന് പറഞ്ഞു ഏൽപ്പിച്ചു അയാൾ
കണ്ണൻ അന്നത്തെ വർക്ഔട് കഴിഞ്ഞു വീട്ടിലേക്കു പോയി
ഇന്ന് ജാനകി മാമനും കൂടെ അദ്ദേഹത്തിന്റെ ഗുരുവും വരും എന്ന് അറിയിച്ചിരുന്നു
അതിനാൽ രാവിലെ തന്നെ വാസന്തിയും ദേവുവും വീടിന്റെ ഉമ്മറവും മുറ്റവും എല്ലാം അടിച്ചു തളിച്ച് ചാണകവെള്ളവും കുടഞ്ഞു വൃത്തിയാക്കി ഇട്ടിരുന്നു.
കണ്ണൻ വീട്ടിലെത്തി സഞ്ജുവിനെയും കൂട്ടി നേരെ കുളത്തിലേക്ക് പോയി – വീട്ടിൽ ജോലി ഉണ്ടായിരുന്നതിനാൽ ദേവു പോയില്ല -അല്ലെങ്കിൽ അവരുടെ കുളിസീൻ കാണണം എന്ന് പറഞ്ഞു അവളും കൂടെ കൂടുമായിരുന്നു
കുളത്തിലെത്തിയ കണ്ണന്റെ മുഖത്ത് ഉണ്ടായിരിന്നു ഭാവം കണ്ടു സഞ്ജു അവനോടു ചോദിച്ചു എന്തെങ്കിലും പ്രശനം ഉണ്ടോ കണ്ണ നിനക്ക്
കണ്ണൻ ;- ഇല്ലടാ – എന്ത്പറ്റി – നീയെന്താ അങ്ങനെ ചോദിച്ചത്
സഞ്ജു ;- കണ്ണാ നമുക്ക് എത്ര ആത്മ ബന്ധം ഉണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങൾ നമുക്ക് ആരോടും തുറന്നു പറയാൻ സാധിക്കില്ല
ഒരു പക്ഷെ ചിലപ്പോൾ – അയാൾ അത് എങ്ങനെ എടുക്കും എന്ന് അറിയില്ലാത്തത് കൊണ്ടാകാം
അല്ലെങ്കിൽ അവനോടു പറഞ്ഞിട്ട് കാര്യം ഇല്ല എന്നൊരു തോന്നൽ കൊണ്ടാകാം
ഇനി മറ്റവൻ വിചാരിക്കുന്ന തരത്തിലുള്ള ഒരു ആത്മബന്ധം ഉണ്ടാകാമെന്നുമില്ല
പക്ഷെ നമ്മുടെ മനസിലുള്ള വിഷമങ്ങൾ ആരോടെങ്കിലും – അത് കേൾക്കാൻ താല്പര്യവും – നിന്നോട് ഇഷ്ടവുമുള്ള ആരോടെങ്കിലും തുറന്നു പറഞ്ഞാൽ നിനക്ക് നല്ലൊരു ആശ്വാസം ഉണ്ടാകു
ഞാൻ പറഞ്ഞത് പോലെ ഉള്ള ഒരു വിഭാഗത്തിൽ ആണ് നമ്മുടെ സുഹൃത്ത്ബന്ധം നീ മനസ്സിൽ വച്ചിട്ടുള്ളത് എങ്കിൽ എന്നോട് നിനക്കു പറയാം എന്തും
ഈ സൂര്യന് താഴെ ഉണ്ടാകുന്ന എന്ത് പ്രശ്നത്തിലും ഞാൻ അങ്ങയോടു കൂടെ തന്നെ ഉണ്ടാകും – എന്റെ ജീവൻ തന്നെ പകരം വച്ചിട്ടാണെങ്കിലും – അങ്ങേക്ക് ഒരു ആപത്തും വരാതെ ഞാൻ കത്ത് രക്ഷിക്കും

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.