താമര മോതിരം 11 [Dragon] 469

മരണത്തെ സ്വപ്നം കണ്ടു ഉറങ്ങിയത് പോലെ അല്ലാരുന്നു ശാന്തമായ ഒരുറക്കം.
***********************************
അങ്ങ് ഗദ്ദാമിയിൽ – അമ്പലത്തിൽ പൂജാരി അതീവ സന്തോഷവാനായിരുന്നു – തന്റെ ശങ്കരന്റെ പൂർണമായ പ്രതിഷ്ടയ്ക്കു മുന്നിൽ ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയുകയായിരുന്നു
മരതകം കൊണ്ട് സ്വയംഭൂ ആയ വജ്രം തിരു തെറ്റിയിൽ അറുംലംകൃതമായ ചോര നിറമുള്ള മാണിക്യം തൃക്കണ്ണിൽ ചാർത്തിയ സാക്ഷാൽ കാലഭൈരവന്റെ പ്രതിഷ്ട.
” ഓം ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം.”
മനസും ശരീരവും നിറയുന്ന ആ കാഴ്ച മനസ് നിറഞ്ഞു അയാൾ കണ്ടു.
പിന്നെ ഉറക്കെ അല്ലെങ്കിലും മനസുകൊണ്ട് ഈ ലോകം മുഴുവൻ കേൾക്കുന്ന തരത്തിൽ അയാൾ അലറി വിളിച്ചു.
ഓം നമഃശിവായ ,,ഓം നമഃശിവായ ,,ഓം നമഃശിവായ
എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്
“മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ ”
എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്,
സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് വെളിയിലേക്കു വച്ച് പ്രപഞ്ചത്തിനും പ്രജകൾക്കും അംശം പ്രധാനം ചെയ്യുന്ന സങ്കല്പത്തിൽ ജലം കൊണ്ട് ഉഴിഞ്ഞു പുറത്തേക്കു തളിച്ച് അകത്തേയ്ക്കു കയറി പോയി
താൻ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ആ ബിംബത്തിൽ നിന്നും ചൊരിയുന്ന പ്രകാശത്തിനു ഭംഗം വരുത്തുവാൻ സാധിക്കുന്നില്ല –
മരതക നിറത്തിൽ ലിംഗത്തിൽ നിന്നും
വജ്ര നിറത്തിൽ കണ്ണുകളിൽ നിന്നും
രക്‌ത വരുന്നതിൽ തൃക്കണ്ണിൽ നിന്നും പ്രകാശം പറന്നുകൊണ്ടേ ഇരുന്നു.
അത് ആ വാതിലും ശ്രീകോവിലും കടന്നു പുറത്തേക്കു വമിക്കുന്നത് വീണ്ടും ആ ദുഷ്ടൻമാരെ ഇങ്ങോട്ടേയ്ക്കു കൊണ്ടുവരുവാൻ പ്രയരിപ്പിക്കും എന്നതായിരുന്നു ആ പൂജാരിയുടെ പേടി
അയാൾ ആ ലിംഗത്തിൽ എത്രത്തോളം പട്ടുതുണികൾ ഇടുവാൻ പറ്റുമോ അതേല്മ് ഇട്ടാണ് ആ വിഹ്രഹത്തെ ഒരുക്കിയത് കൂടെ വാതിലേറെ വിടവിൽ പഴയ തുണികളും മറ്റും വച്ചും മറച്ചിരുന്നു , പൂജകൾ ചെയ്യുംപ്പോൾ എല്ലാം ആ വാതിൽ അടച്ചിരുന്നു ആ പാവം.
ഇനി ഗുരു എനിക്കുന്ന സമയം വരെ ഇങ്ങനെ തന്നെ- മുന്നോട്ടു പോകണമെന്നു അയാൾ നിശ്ചയിച്ചിരുന്നു – കൂടാതെ ഗുരു എന്ത് പായുന്നുവോ അതുപോലെ ഇനി മുന്നോട്ടു പോകാനും.
************ *****************
തുടരും…………………………………

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.