ഭാഗ്യമില്ലാത്ത പെണ്ണ് Bhagyamillatha Pennu Author : ലതീഷ് കൈതേരി നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,, എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ? നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും നിന്റെ തള്ള […]
Tag: Malayalam Short stories
നിഴൽനൃത്തം 20
നിഴൽനൃത്തം Nizhal Nrutham Author : Sharath പത്തു വർഷങ്ങൾക്കു മുൻപുള്ള ഒരു മഴക്കാല രാത്രി. ★★★★ ★★★★ കണ്ണുകൾ തുറക്കുമ്പോൾ ചുറ്റുമിരുട്ടാണ്. ശരീരത്തിൽ എവിടെയൊക്കെയോ അസഹ്യമായ നീറ്റൽ.തലക്കു പിന്നിൽ ശക്തമായ വേദന. ഒരു നടുക്കത്തോടെ ജാനകി തിരിച്ചറിഞ്ഞു, ശരീരം നഗ്നമാണെന്ന്. കൈയ്യിൽ കിട്ടിയ തുണി കൊണ്ട് ദേഹം മറച്ച് ഇരുട്ടിൽ തീപ്പെട്ടി തിരയുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് ഒരു കൊള്ളിയെടുത്ത് നിലത്തു വീണു കിടന്ന മണ്ണെണ്ണ വിളക്ക് തെളിയിച്ചു. മുറിയിൽ നിറഞ്ഞ വെളിച്ചെത്തിൽ ജാനകി […]
മകൾ 250
മകൾ Makal Author : ജാസ്മിൻ സജീർ ”നിങ്ങളോട് ഞാൻ പലതവണ പറഞ്ഞതല്ലേ എന്റെ കാര്യത്തിലിടപെടരുതെന്ന്… എനിക്കിഷ്ടമുള്ളപ്പോൾ വരും പോവും.. അതിനെ ചോദ്യം ചെയ്യാൻ നിങ്ങളെന്റെ ആരാ..? എന്റെ ഒരു ഔദാര്യം മാത്രമാണ് ഈ വീട്ടിലെ നിങ്ങളുടെ താമസം… അത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്.. എന്റെ കാര്യം നോക്കാൻ എനിക്കറിയും.. ഇനിയൊരിക്കൽ കൂടി എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കരുത്..” നസീമയുടെ നേരേ വിരൽ ചൂണ്ടി റൂബി അട്ടഹസിച്ചു. സങ്കടം കടിച്ചമർത്തി കുറച്ച് അധികാരത്തോടെ തന്നെ റൂബിയെ ശകാരിക്കാൻ നസീമ മനസ്സാൽ […]
മാളവിക 84
മാളവിക Malavika Author : ജാസ്മിൻ സജീർ ”ഏട്ടാ… പുറത്ത് നല്ലമഴ..നമുക്കൊന്ന് നനഞ്ഞാലോ..?” ”ഈ പാതിരാത്രിക്കോ.. ഒന്നു മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..” എന്നും പറഞ്ഞ് അവളെ നെഞ്ചിലേക്കു ചേർത്തി കിടത്തി.. അത് അവൾക്ക് അത്രക്ക‌് രസിച്ചില്ല. വിരലുകൾ കൊണ്ട് കുസൃതികൾ കാണിച്ച് ചെറിയ കുട്ടിയെ പോലെ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു.. ”ഏട്ടൻ പറഞ്ഞതല്ലേ… എന്ത് ആഗ്രഹമുണ്ടേലും സാധിച്ചു തരാമെന്ന്.. എനിക്കിപ്പോൾ മഴ നനയണം.. ഏട്ടൻ വാ…” എന്റെ കെെ പിടിച്ച് വലിച്ചു കൊണ്ടവൾ മുൻ വശത്തെ വാതിൽ തുറന്ന് […]
ബലിതർപ്പണം 44
ബലിതർപ്പണം Balitharppanam Author : SP “പിണ്ഡമിരിക്കുന്ന ഇല ശിരസിനോടോ മാറിനോടോ ചേർത്ത് വെച്ച്, പുഴയിൽ കൊണ്ടുപോയി ഒഴുക്കുക… എന്നിട്ട് മൂന്നു പ്രാവിശ്യം മുങ്ങി നിവരുക… കൈകൂപ്പി പിടിച്ചു പിതൃ മോക്ഷം കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുക….” അച്ഛന് വേണ്ടിയുള്ള ബലിതർപ്പണം കഴിഞ്ഞു കർമ്മിക്ക് ദക്ഷിണയും കൊടുത്തു ഞാനാ മണപ്പുറത്തു കുറച്ചു നേരം ഇരുന്നു. ഇതിനു മുൻപ് അച്ഛനോടൊപ്പം പലതവണ ഞാനിവിടെ വന്നിട്ടുണ്ടെങ്കിലും ആലുവ പുഴയ്ക്ക് പറയാൻ ഇത്രയേറെ സങ്കടങ്ങൾ ഉണ്ടെന്നു ഞാനിന്നാണ് അറിയുന്നത്. അച്ഛന്റെ വേർപാട് ഉൾകൊള്ളാൻ […]
ആനറാഞ്ചിപക്ഷികള്‍ 2157
ആനറാഞ്ചിപക്ഷികള്‍ Aanaranchi Pakshikal Author:Pravasi.KSA കുട്ടിക്കാലം എന്ത് തെറ്റ് ചെയ്താലും മുതിര്ന്നവരാള്‍ പൊറുക്കപ്പെടുന്ന ജീവിതത്തിന്റെ വസന്തകാലം എല്ലാം അത്ഭുതത്തോടെ നോക്കി നടന്ന എനിക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ എല്ലാത്തിനും സ്വാന്തനം ഏകാന്‍ അമ്മയും ശരിക്ക് ശിക്ഷിക്കാന്‍ അച്ഛനും ഉണ്ടായിരുന്ന ഒരു നല്ല കാലം ഇന്ന് വിചാരിക്കും അച്ഛന്‍ അന്ന് ശിക്ഷിച്ചത് പോരാ എന്ന് കുറച്ചുകൂടി ശിക്ഷിക്കംയിരുന്നില്ലേ എന്നെ അച്ഛാ എന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട് ചില തെറ്റുകള്‍ ജീവിതത്തില്‍ ഉണ്ടാക്കിയപ്പോഴും ജീവിതത്തില്‍ രക്ഷപെടാന്‍ അന്ന് […]
തൃപ്തി 2171
തൃപ്തി Thripthi Author:Ani Azhakathu ആറു മാസം മുമ്പായിരുന്നില്ലേ ആദ്യമായി അയാൾ തന്റെ അടുത്തുവന്നത്. ഒരു തുടക്കക്കാരന്റെ ജാള്യതയോടെ തന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സോടെ നില്ക്കുന്ന ആരൂപം ഇപ്പോഴും മനസ്സിൽ വ്യക്തമായി തെളിഞ്ഞു നില്ക്കുന്നു. എത്രയോ തവണ ഇതുപോലെയുള്ള സാഹചര്യത്തിലുടെ താൻ കടന്നു പോയിട്ടുണ്ട്. എത്രയോതരത്തിലുള്ള ആളുകൾ. അവരുടെ വ്യത്യസ്തങ്ങളായ അഭിരുചികൾ. കാഴ്ച്ചപ്പാടുകൾ. ഇവയ്ക്കു മുന്നിൽ തളരാതെ, അവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കണം. എന്നാലെ ഈ മേഖലയിൽ വിജയം നേടാൻ കഴിയൂ. അതെ താൻ തന്റെ മേഖലയിൽ വിജയം […]
മധുരമുള്ള ഓര്‍മ്മകള്‍ 2136
മധുരമുള്ള ഓര്‍മ്മകള്‍ Madhuramulla Ormakal Author: Sunil Tharakan ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ […]
നഷ്ടം 2141
നഷ്ടം Nashtam Author:Pramod K Varma “ഈ സ്ഥലം ഓർമ്മയുണ്ടോ?” തിരികെ ചെന്നിട്ട് ഉടൻ ചെയ്യാനുള്ള കാര്യങ്ങളും അടുത്ത ബിസിനസ് യാത്രയുടെ വിശദമായ ഉള്ളടക്കവും തിരിച്ചും മറിച്ചും ആലോചിച്ചു കൊണ്ടിരുന്ന ഞാൻ ഒന്ന് ഞെട്ടി പുറത്തേക്കു നോക്കി. തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു എങ്കിലും സ്ഥലം ഓർമ്മിക്കാൻ എനിക്ക് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. എങ്ങനെ മറക്കാനാണ്? ഇരുപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അവളുടെ ഇഷ്ടം ആദ്യമായി ഒരു ചങ്ങാതിയിൽക്കൂടി പറഞ്ഞതും പിന്നെ ഞങ്ങൾ ഒത്തിരി സ്നേഹം പങ്കുവെച്ചതും കൈകോർത്തു നടന്നതും ഒക്കെ ഈ […]
വനിതാ കമ്മീഷന്‍ 2158
വനിതാ കമ്മീഷന്‍ Vanitha Commission Author : Parvathy Balakrishnan ഇന്നും പതിവ് പോലെ പരാതികളുടെ കൂമ്പാരം ഉണ്ട്. പീഡനവും, സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും. അതിനിടയിലാണ് കേസ് കൊടുക്കാൻ വന്ന സ്ത്രീയെ കണ്ടത്, എവിടെയോ കണ്ടു പരിചയമുള്ള പോലെ. ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞ് അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു. നിറ കണ്ണുകളോടെ അവർ എന്റെ മുൻപിൽ വന്നു, ഇരിക്കുവാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. “പേരെന്താണ്?” ഞാൻ ചോദിച്ചു. “ശാരദ എന്നാണ് മാഡം. കോട്ടയത്താണ് എന്റെ വീട്”. എവിടെയോ കണ്ടുമറന്ന മുഖമല്ല ഇത്, അതെ […]
പൂന്തോട്ടക്കാരന്‍ 2151
പൂന്തോട്ടക്കാരന്‍ Poonthottakkaran Author: Jagdeesh Kumar അബു കാസിം, ഹൈദരാബാദിൽ നിന്നും വലിയ മോഹങ്ങളും സ്വപ്നങ്ങളുമായി ഖത്തറിലേക്ക് വിമാനം കയറിയ ഒരുപാട് ഇന്ത്യക്കാരിൽ ഒരാളാണ്. നാട്ടിൽ കാര്യമായി പണിയൊന്നുമില്ലാതെ നടന്നപ്പോൾ ഖത്തറിലെ തന്നെ ഒരു സുഹൃത്ത് തരപ്പെടുത്തിക്കൊടുത്ത ഒരു ജോലിയാണ് ഇപ്പോഴുള്ളത്. ഉള്ളതെല്ലാം വിറ്റു പെറുക്കി കുഞ്ഞു മോളുടെ കാതിൽ കിടന്ന കമ്മൽ പോലും വിറ്റ് കാശ് സ്വരൂപിച്ചാണ് ഇങ്ങോട്ടു കയറിയത്. പൂന്തോട്ടക്കാരനായി ജോലിയിൽ കയറിയിട്ട് വർഷം രണ്ടു കഴിഞ്ഞു. നാട്ടിലേക്ക് ഇതുവരെ പോയിട്ടില്ല. നല്ല ഷർട്ടും […]
പിച്ചകപ്പൂക്കള്‍ 2132
പിച്ചകപ്പൂക്കള്‍ Pichakapookkal Author: Hareesh Babu പ്രിയപ്പെട്ട മനീഷാ ദീദി, വരുവാനുള്ളത് ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും പുതുവർഷമായിരിക്കട്ടെയെന്ന് ഹൃദയംഗമായി ആശംസിക്കുകയാണ്. പൂർണ്ണ ആരോഗ്യവതിയായി നിർമ്മലമായ ആ പുഞ്ചിരിയോടുകൂടി ദീദി ഞങ്ങളുടെയടുത്തേക്ക് മടങ്ങിവരുന്ന സുദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദീദിയെക്കുറിച്ച് അജയ് ഇന്നലെയും കൂടി ചോദിച്ചു. ഞങ്ങളുടെയെല്ലാവരുടെയും പ്രാർത്ഥന എന്നുമുണ്ടാകും. ബാൽക്കണിയിൽ ഞങ്ങൾ തന്നെ പരിപാലിച്ച ഒരു കൈകുടന്ന നിറയെ പിച്ചകപ്പൂക്കൾ ഇതിനോടൊപ്പം അയക്കുന്നു. ദീദിക്ക് ഏറെ ഇഷ്ടമുള്ളവയാണല്ലോ അവ. ജീവിതത്തിലെ ഓരോ നിമിഷത്തേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. എന്ന് ദീദിയുടെ സ്വന്തം, […]
വനിതാ കമ്മീഷന്‍ 2136
വനിതാ കമ്മീഷന്‍ Vanitha Commission A Malayalam Short Story BY Parvathy Balakrishnan ഇന്നും പതിവ് പോലെ പരാതികളുടെ കൂമ്പാരം ഉണ്ട്. പീഡനവും, സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും. അതിനിടയിലാണ് കേസ് കൊടുക്കാൻ വന്ന സ്ത്രീയെ കണ്ടത്, എവിടെയോ കണ്ടു പരിചയമുള്ള പോലെ. ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞ് അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു. നിറ കണ്ണുകളോടെ അവർ എന്റെ മുൻപിൽ വന്നു, ഇരിക്കുവാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. “പേരെന്താണ്?” ഞാൻ ചോദിച്ചു. “ശാരദ എന്നാണ് മാഡം. കോട്ടയത്താണ് എന്റെ വീട്”. എവിടെയോ കണ്ടുമറന്ന […]
മരുഭൂമി പകുത്തെടുത്ത നദി 2123
മരുഭൂമി പകുത്തെടുത്ത നദി Marubhoomi Pakuthedutha Nadi A Short Story BY Vimal നിലോഫര്‍ ഒരിക്കലും ജാവേദിനെ പ്രണയിച്ചില്ല.അയാളോട് പ്രണയം നടിച്ചു എന്നെയായിരുന്നു അവള്‍ പ്രണയിച്ചത്.അതും എന്നോടോരിക്കലും തുറന്നു പറയാതെ തന്നെ. ജീവിതത്തിനു എപ്പോഴും രണ്ട് ഭാവങ്ങളായിരുന്നു.മുകള്‍ത്തട്ട് ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്കിനാല്‍ അവയ്ക്ക് പലപ്പോഴും വ്യത്യസ്തമായ ഭാവങ്ങള്‍ പതിച്ചു കിട്ടാറുണ്ട്. ഏറ്റവും പുതിയ നോട്ടുബുക്കില്‍ മലയാളഭാഷ വിജയകരമായി ഡൌണ്‍ലോഡു ചെയ്ത ദിവസമായിരുന്നു ആദ്യമായി അവളൊരു പ്രണയ കവിതയെഴുതിയത്. മണല്‍ക്കാടുകള്‍ താണ്ടാന്‍ ആരംഭമെടുത്തപ്പോള്‍ കൂടെ നിലോഫറും ഉണ്ടായിരുന്നു […]
നിശാശലഭങ്ങള്‍ 2124
നിശാശലഭങ്ങള്‍ Nisha Salabhangal A Malayalam Short Story Vinayan രണ്ടു ദിവസമായി നഗരത്തിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ചിട്ട് …. ഈ ദിവസങ്ങള്‍ക് ഒരു കാലഘട്ടത്തിന്‍റെ ദൈര്‍ഘ്യമുണ്ടെന്നു തോന്നിയിട്ടില്ല മുന്‍പൊരിക്കലും … ഒരുപക്ഷെ നാളെ ഈ യാത്ര അവസാനിക്കുമായിരിക്കാം… വീണ്ടും കണ്ടു മടുത്ത മുഖങ്ങളുടെ മധ്യത്തിലേക്ക്…. വൈരൂപ്യവും ദുര്‍ഗന്ധവും നിറഞ്ഞ നഗരത്തിലേക്ക്… ഈ ആയുസ്സിനിടയില്‍ മുന്‍പില്‍ നീണ്ടു കിടക്കുന്ന വഴിതാരയിലേക്ക് നോക്കുമ്പോള്‍ … “എവിടെ….. ?സുഖത്തിന്റെ മരുപച്ചകളെവിടെ?” കഴിഞ്ഞ ആറു മാസത്തിനിടയിലെ ഓരോ രാത്രിയെയും പറ്റി […]
രഹസ്യം 2124
രഹസ്യം Rahasyam A Malayalam Short Story BY Vilasini Pushkaran Manamboor ജീവിതകാലമത്രയും കടലിനെ പോഷിപ്പിയ്ക്കാന്‍ നിരന്തരം ഒഴുകിയ പുഴയുടെ ജീര്‍ണ്ണിച്ചു വീര്‍ത്ത ശവം പോലെ, പാലത്തിനടിയില്‍ കറുത്തുകൊഴുത്ത ജലം കെട്ടിക്കിടന്നു. അതിനു മീതെ, ആരോ എടുത്തെറിഞ്ഞ ഒരഴുക്കു തുണി പോലെ പാലത്തിന്‍റെ നിഴല്‍ പരന്നു കിടന്നു. കൊടുംവേനലിനാല്‍ നഗ്നമാക്കപ്പെട്ട മണല്‍പ്പുറം, കരകളിലുള്ള പൊന്തക്കാടുകളോടൊപ്പം നദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും കാത്തു തപസ്സിരുന്നു. പാലത്തില്‍ നിന്ന്‍ ബാലകൃഷ്ണന്‍ താഴേയ്ക്കു നോക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നദിയില്‍ ഒഴുക്കില്‍ പെട്ടു പോയത് ഓര്‍മ്മ വന്നു. അന്ന് […]
പഴുതാരകള്‍ വന്നിറങ്ങുന്നു 2125
പഴുതാരകള്‍ വന്നിറങ്ങുന്നു Pazhutharakal Vannirangunnu A Malayalam Story BY VEENA.M.MENON പുരുഷോത്തമന്‍ നായര്‍ , അയാളൊരു മാതൃകാ പുരുഷനായിരുന്നു. ഓഫീസ് മേധാവികള്‍ പലരും പലപ്പോഴും അയാളെക്കുറിച്ച് മറ്റു പലരോടും പറയാറുണ്ട്. “ദേ നോക്കിയേ പുരുഷോത്തമന്‍ നായരെ പോലെയായിരിക്കണം. ഓഫീസിലെത്തിയാല്‍ ഒന്ന് തുമ്മണമെങ്കില്‍ പോലും ചായ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ.. കിറുകൃത്യം…” കൃത്യ സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്ത്തിട്ടേ അയാള്‍ വീടിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. അതു […]
അച്ഛേടെ മുത്ത് 2139
അച്ഛേടെ മുത്ത് Achede Muthu A Malayalam Short Story BY Sunil Tharakan ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിലെ ഐസൊലേഷൻ റൂമിലെ ജാലകത്തിനോട് ചേർത്തിട്ടിരിക്കുന്ന ബെഡിൽ, ഉയർത്തിവച്ചിരിക്കുന്ന തലയിണകളിൽ ചാരി കിടന്നുകൊണ്ട് അയാൾ പുറത്തേക്കു നോക്കി. രാത്രി മുഴുവനും തോരാതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. പക്ഷെ ആകാശം ഇപ്പോഴും ഭാഗീകമായി മൂടിക്കെട്ടിയ അവസ്ഥയിൽ തന്നെയാണ്. സമുദ്രത്തിന്റെ തെക്കു കിഴക്കു വശത്തെ ഉയർന്ന കുന്നിൻ നിരകളുടെ മടക്കുകളിൽ കാർമേഘങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്നു. ചെമ്മൺ […]
ഒന്നുമില്ലാത്തവർ 2129
ഒന്നുമില്ലാത്തവർ Suraj Narayanan | Author. Software Engineer. From Mangard, Kasaragod. Lives in Dubai ഒന്നാമത്തെ പീരിയടിനു മുന്നേ ടീച്ചർ സ്കൂൾ വിട്ടിറങ്ങുമ്പോ അമ്പരപ്പായിരുന്നു കുട്ടികളുടെ മുഖത്ത്.കൊയ്ത്തൊഴിഞ്ഞ നെൽപാടം പിന്നിട്ടാൽ ഇനിയുമേറെ നേരം നടന്നാലേ ബസ് സ്റൊപ്പിലെത്തൂള്ളൂ. ധനു മാസവെയിലിലെ നടത്തം സുഖമുള്ളതല്ലെങ്കിലും പിന്നിടുന്ന കാഴ്ചകളിലെ നൈർമ്മല്ല്യം ക്ഷീണം തോന്നിച്ചില്ല. പാടം കഴിഞ്ഞു തോട്ടിറുമ്പിലെത്തിയാൽ മെല്ലെയെങ്കിലും ഒഴുകുന്ന വെള്ളം ഒരു കുളിരായി മനസ്സിൽ പടരുന്നുണ്ടാവും. ആ കുളിര് മാത്രം മതിയായിരുന്നു കശുമാവിൻ തോട്ടങ്ങൾ അതിരിടുന്ന ചെറുകുന്നുകൾ […]
മദ്യപാനിയുടെ ഭാര്യ 2138
മദ്യപാനിയുടെ ഭാര്യ BY REVATHY PRAVEEN എനിക്കീ രാത്രിയെങ്കിലും ഒന്നുറങ്ങണം എന്നുണ്ടായിരുന്നു…. ചിലപ്പോ ഇതെന്‍റെ അവസാനത്തെ രാത്രിയായിരിക്കാം… പല രാത്രികളിലും എനിക്കെന്നോടു തന്നെ ഒരു തരം അറപ്പും വെറുപ്പും തോന്നീട്ടൂണ്ട്.. ഒരു സ്ത്രീ എന്ന നിലയില്‍ അല്ലെങ്കില്‍ ഒരു ഭാര്യ എന്നനിലയില്‍ ഞാന്‍ ഒരു പാരജയമാണെന്ന് എനിക്കുതന്നെ തോന്നിയ എത്ര നശിക്കപ്പെട്ട രാത്രികള്‍. ഞാനൊരു മദ്യപാനിയുടെ ഭാര്യയാണ്.. അയാള്‍ ഓഫീസ്സില്‍ നിന്നു എറെ വൈകി ലഹരി മൂത്ത് വീട്ടില്‍ എത്തുപ്പോള്‍ അയാള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി അയാള്‍ക്ക് കിടക്ക വിരിച്ച് […]
ഒഴുകിനടക്കുന്നവർ 2112
ഒഴുകിനടക്കുന്നവർ OZHUKINADAKKUNNAVAR SHORT STORY BY SHYAMJITH.D Shyamjith D Writer, blogger. From Karikkodu, Kollam. Executive Member at Karikkodu Public Libtary. അടയ്ക്കാ മരത്തിൽ നിന്ന് പഴുത്ത അടയ്ക്കാ താഴെ വീണു, വെയിൽകൊണ്ടുണങ്ങി. അവൻ ചുറ്റും നോക്കി, എല്ലായിടത്തും മരങ്ങൾ, അവന്റെ സംശയം, അമ്മ മരത്തോടു ചോദിച്ചു. ‘അടയ്ക്കയാണോ ആദ്യമുണ്ടായത് മരമാണോ “? പോടാ ദൂരെ അമ്മ മരം ദേഷ്യപ്പെട്ടു. അമ്മമാരോട് ഇത്തരം ചോദ്യം ചോദിക്കുന്നവർ നരകത്തിൽ പോകും. എനിക്ക് നിന്നെ ഇഷ്ടമില്ല. അടയ്ക്കാ […]
ചിറക് മുളച്ച ശലഭങ്ങൾ 10
ചിറക് മുളച്ച ശലഭങ്ങൾ Author : രേഷ്മ പെയ്തിറങ്ങിയിട്ടും റബ്ബർ മരങ്ങളുടെ ചില്ലയിൽ കുടുങ്ങി താഴേയ്ക്കിറങ്ങാനാകാതെ ഇരുട്ടിനോട് തോൽവിയേറ്റു ഭൂമിയെ ചുംബിക്കാനാകാതെ നിന്നു നിലാവ്. ചീവീടുകളുടെ മൂളൽ കൂടി വന്നു, അവരുടെ അംഗസംഖ്യ കൂടിയെന്നു തോന്നുന്നു. പാത്രങ്ങളെല്ലാം മോറിവെച്ച് …. (പാത്രമെന്നു പറയാൻ ഒന്നുമില്ല എണ്ണി തിട്ടപ്പെടുത്താൻ പാകത്തിൽ വറ്റുകൾ ഉള്ള കഞ്ഞിവെള്ളം മാത്രം ഉണ്ടാക്കുന്ന കഞ്ഞിക്കലം) ഇരുട്ടിന്‍റെ മറപറ്റി അമ്മച്ചി കുളിക്കാൻ പോയി. ഞാൻ അടുക്കളപ്പടിയിലിരുന്ന് കൊത്തങ്കൽ കൂട്ടി വെച്ചു ചൊല്ലി, ‘കീരി കീരി കിണ്ണം താ…. […]
കാക്കച്ചി കൊത്തിപ്പോയി 9
കാക്കച്ചി കൊത്തിപ്പോയി Kakkachi kothipoyi Author : സിദ്ദിഖ് പുലാത്തേത്ത് ഞാൻ മൊയ്തു ഞാനും റസിയയും വളരെ ചെറുപ്പം തൊട്ടേ കളിക്കൂട്ടുകാരായി വളർന്നു വന്നതാ. പോരാത്തതിന് ഞങ്ങൾ രണ്ടും അയൽ പക്കങ്ങളിൽ താമസിക്കുന്നവരുമാണ് കളത്തിൽ ബീരാൻ ഹാജിയുടെ രണ്ടാമത്തെ കെട്ട്യോളുടെ രണ്ടാമത്തെ മോളാണ് റസിയ.. ബീരാൻ ഹാജിയുടെ വീട്ടിലെ സ്ഥിരമായ ജോലിക്കാരനായ കാദറുകുട്ടിയാണ് ഞമ്മളെ ബാപ്പ….. വളരെ ചെറുപ്പം തൊട്ടേ കുടുംബമായും അതുപോലെ ഞങ്ങളായും ഉള്ള ഈ… അടുപ്പം സ്ക്കൂളിൽ പത്താം തരത്തിലെത്തിൽ വരേ എത്തി നിൽക്കുന്നു ഈ… […]
ഹൃദയത്തിന്‍റെ കോടതിയിൽ 14
ഹൃദയത്തിന്‍റെ കോടതിയിൽ Hridayathinte Kodathiyil “ഇക്കാ….. നമ്മുടെ മോൾ … നീ കരയല്ലെ ആയ്ശു .. അവൾ എന്തായാലും നമ്മുടെ കൂടെ തന്നെ പോരും .. ” കോടതി വളപ്പിൽ അവരുടെ ഒരേയൊരു മകൾ ശഹാനയെ കാത്തു നിൽക്കുകയാണ് സുലൈമാനും ആയ്ഷയും.. “എന്നാലും എന്റെ മകൾക്ക് ഇത് എങ്ങനെ തോന്നി .. അവളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അല്ലെ ഞാനും അവളുടെ ഉമ്മയും നോക്കിയത് …., ഇന്നലെ രാത്രി ഭക്ഷണം കഴിക്കുംബോൾ പോലും അവളുടെ മുഖത്ത് ഞാൻ […]