Hostel by ഹണി ശിവരാജൻ Previous Parts ഒരു ദിവസം കൂടി ഫോണ്‍ തകരാറിലായി എന്ന സാഹചര്യം സൃഷ്ടിക്കാന്‍ തീരുമാനമായി.. അന്ന് രാത്രിയും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ എത്തിയ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ നിരാശരായി മടങ്ങി… ഇത്തവണ ചെറിയ മുറുമുറുപ്പുകളും ചിലരുടെ മുഖങ്ങളിലെ നീരസവും മേട്രന്‍ ശ്രദ്ധിച്ചു.. ഈ സാഹചര്യം കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ കഴിയില്ല എന്ന് മേട്രന് മനസ്സിലായി.. ഈ വിവരം കോളേജ് അധികൃതരെ തന്‍റെ മൊബൈലില്‍ വിളിച്ച് മേട്രന്‍ രഹസ്യമായി അറിയിക്കുകയും ചെയ്തു… ****** […]
Tag: Full Story
ഹോസ്റ്റൽ – 1 46
Hostel by ഹണി ശിവരാജൻ പുറത്ത് കൂമന്‍ ചിലച്ച് കൊണ്ട് ചിറകടിച്ച് പറന്നു പോയി… ബെറ്റി സുഖസുഷുപ്തിയിലാണ്… നിലാവിന്‍റെ ചെറിയ നിഴല്‍വെട്ടത്തിന് മേല്‍ കറുത്ത മൂടുപടം വീണു… കുറ്റിയിട്ടിരുന്ന വാതില്‍ മെല്ലെ മെല്ലെ തുറന്നു… ഒരു അവ്യക്തമായ കറുത്ത നിഴല്‍ ബെറ്റി കിടക്കുന്ന കിടക്കയ്ക്ക് നേരെ നീണ്ടു… അഗാധമായ നിദ്രയുടെ പുകമറയെ വകഞ്ഞ് മാറ്റി നീലകണ്ണുകളും ആകര്‍ഷകമായി ചിരിയുമുളള തന്‍റെ പ്രിയതമന്‍ അവളുടെ സ്വപ്നങ്ങളില്‍ വിരുന്നിനെത്തി… ആല്‍ബിന്‍….!!! ഇളംകാറ്റില്‍ മൃദുലമായി താളത്തില്‍ ചാഞ്ചാടുന്ന പുല്‍ നാമ്പുകള്‍ക്കിടയിലൂടെ ഓടിയെത്തി […]
ശിവദം 74
അസ്സ്തമയമെന്ന് പറഞ്ഞറിയിക്കും പോലെ ആകാശ മേൽക്കൂരയ്ക്ക് താഴെ വിയർപ് മണം നിറഞ്ഞ നിരത്തുകളില്‍ മഞ്ഞ തെരിവു വെളിച്ചം പടർന്നു… കാളീഘട്ടിനോട് ചേര്‍ന്ന് മതിലിനുമുകളില്‍ പലതരം പ്രായത്തിലുള്ള ശരീരങ്ങള്‍ വില്പനയ്കായ് നിരന്നു..ചുണ്ട് കളില്‍ ചുവപ്പ് ഛായം തേച്ച് ശരീരത്തിന്റെ അഴകളവുകള്‍ എടുത്തു കാട്ടി അങ്ങനെ..! “വസൂ ഈ ചൂടില്‍ ചൂടുചായ കുടിക്കുന്നതും ഒരു സുഖമാണില്ലേ?അതും ഈ മസാല ചായ..” മണ്ണ് കൊണ്ടുള്ള മഡ്ക യിൽ നിന്നും ചുണ്ടുകൾ എടുക്കുമ്പോൾ കണ്ടു നിരത്തിലേക്ക് നോക്കി ഇരിക്കുന്ന വസു.. “നിന്റെ കണ്ണുകളിപ്പോഴും […]
മഞ്ഞുകാലം 2146
മഞ്ഞുകാലം Manjukalam A Malayalam Story BY Sunil Tharakan – www.kadhakal.com മഞ്ഞുകാലം അതിന്റെ പാരമ്യത്തിലായിരുന്നു ….. വെണ്മയൂറുന്ന മഞ്ഞിൻശകലങ്ങൾ പ്ലാറ്റ് ഫോമിൽ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്. ‘തെന്നുന്ന പ്രതലം. സൂക്ഷിക്കുക.’ എന്ന ബോർഡ് ഓപ്പൺ പ്ലാറ്റ് ഫോമിന്റെ ഇരുതലകളിലായി മുൻകരുതലിനായി നാട്ടിയിരിക്കുന്നു. ട്രെയിനിന്റെ വാതിലുകൾ തുറന്ന് യാത്രക്കാർ ഇറങ്ങുവാനായി ഞാൻ കാത്തുനിന്നു. ഇത് അവസാനത്തെ സ്റ്റേഷനാണ്. യാത്ര ഇവിടെ അവസാനിക്കുന്നു. അല്പസമയത്തിനുള്ളിൽ വീണ്ടും മടക്കയാത്ര ആരംഭിക്കും. യാത്രക്ക് മുൻപുള്ള പരിശോധനകൾ ട്രെയിൻമാനേജർ എന്ന നിലയിൽ പൂർത്തിയാക്കി, […]
കുഞ്ഞന്റെ മലയിറക്കം 2128
കുഞ്ഞന്റെ മലയിറക്കം Kunjante Malayirakkam BY ANI Azhakathu ANI AZHAKATHU Writer, Blogger. From Konni. An expatriate മുക്കാൽ ഭാഗത്തോളം കത്തിത്തീർന്ന മെഴുകുതിരി നാളത്തിലേക്ക് അവൻ തന്റെ കണ്ണുകളെ ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചു. പുറത്തുനിന്നും ജനാലയിലൂടെ അടിച്ചുവരുന്ന കാറ്റിൽ ആ മെഴുകുതിരി നാളം അവന്റെ ഉള്ളിൽ വിഹ്വലതയുടെ ബിംബങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. പുറത്ത് ഇരുട്ട് വല്ലാതെ ഘനീഭവിച്ചുകിടന്നിരുന്നു. ഏതോ ഭയാനകനായ പെരുംപാമ്പ് ഇരയെ വിഴുങ്ങുന്നകണക്കെ പകലിന്റെ അവസാനത്തെ വെള്ളിത്തകിടിനെയും അന്ധകാരം വിഴുങ്ങിയിരിക്കുന്നു. ഒരു വല്ലാത്ത മഴക്കോള് […]