ഹോസ്റ്റൽ – 2 14

`ഒരു സ്ത്രീ രൂപത്തെ കണ്ടെന്നുളള കാര്യം ഉറപ്പാണോ…?’ പോലീസുകാരില്‍ ഒരാള്‍ നിമ്മിയോട് ചോദിച്ചു..

`അതേ സര്‍ ഞാന്‍ കണ്ടതാണ്…’ നിമ്മിയുടെ വാക്കുകള്‍ കേട്ട് പോലീസുകാര്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി..

ഉടന്‍ തന്നെ അയാള്‍ എസ്.ഐ ദിനേശ് ബാബുവുമായി ഫോണില്‍ ബന്ധപ്പെട്ടു…

സുരക്ഷാ പോലീസിന്‍റെ കണ്ണ് വെട്ടിച്ച് ആരും ഹോസ്റ്റലിന് അകത്ത് കടക്കാനോ ഹോസ്റ്റലില്‍ നിന്നും പുറത്ത് പോകാനോ സാധ്യതയില്ല എന്ന് അയാള്‍ ദിനേശ് ബാബുവിനെ അറിയിച്ചു…

ദിനേശ് ബാബു രാത്രിയില്‍ തന്നെ ഹോസ്റ്റലിലേക്ക് തിരിച്ചു..

നിമ്മിയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം എസ്.ഐ ദിനേശ് ബാബു തെക്കേ മൂലയിലുളള അടഞ്ഞ മുറി ലക്ഷ്യമാക്കി നടന്നു..
മേട്രന്‍ ആനിയും ഒപ്പമുണ്ടായിരുന്നു..

ദിനേശ് ബാബു ആ മുറിയുടെ വാതില്‍ പൂട്ടിയിരിക്കുന്ന ശക്തമായ താഴില്‍ ബലമായി വലിച്ച് നോക്കി…

`ഈ മുറി തുറക്കാറില്ലേ…?’
ദിനേശ് ബാബു ചോദിച്ച് കൊണ്ട് മേട്രനെ നോക്കി..

`ഇല്ല…’ മേട്രന്‍റെ മറുപടി കേട്ട് ദിനേശ് ബാബുവിന്‍റെ നെറ്റി ചുളിഞ്ഞു.. കണ്ണുകള്‍ കുറുകി…

`അതെന്താ മുറി തുറക്കാത്തതിനുളള കാരണം…?’ ദിനേശ് ബാബുവിന്‍റെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ മേട്രന് കഴിഞ്ഞില്ല..
എങ്കിലും അറിയാവുന്ന കാര്യങ്ങള്‍ മേട്രന്‍ പറഞ്ഞു:
`ഹോസ്റ്റല്‍ നില്‍ക്കുന്ന പഴയ ബംഗ്ലാവ് പളളിയ്ക്കായി അവസാനമായി താമസിച്ചിരുന്ന ഉടമ തീറെഴുതി കൊടുത്തതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്…
എന്തോക്കെയോ മിത്തുകള്‍ ഈ മുറിയുമായി ബന്ധപ്പെട്ടുണ്ട്.. ഈ മുറിയുടെ മാത്രം താക്കോല്‍ കോളേജ് മാനേജ്മെന്‍റിന് കൈമാറ്റം ചെയ്തിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുളളത്… കൂടുതല്‍ കാര്യങ്ങള്‍ ഇത് സംബന്ധിച്ച് എനിയ്ക്കറിയില്ല..’

ആ മുറി രഹസ്യങ്ങളുടെ ഒരു കലവറയാണെന്ന് എസ്.ഐ ദിനേശ് ബാബുവിന് തോന്നി…