ഹോസ്റ്റൽ – 2 14

ശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ ഭയന്ന് വിറച്ചു…
നരച്ചീറുകളും കടവാതിലുകളും ചിറകടിച്ച് പറന്നു…
കറുത്തശക്തിയുടെ സാന്നിദ്ധ്യം കണ്ട് ഭയന്ന നായ്ക്കള്‍ നീട്ടി ഓരിയിട്ടു…

വികാരവിവശയായി ക്രിസ്റ്റിയുടെ ബലിഷ്ഠകരങ്ങളില്‍ കിടന്ന് ഷെറിന്‍ നിര്‍വൃതിയാല്‍ പുളഞ്ഞു…

ക്രിസ്റ്റിയ്ക്ക് പൈശാചിക ഭാവം കൈവന്നത് പെട്ടെന്നായിരുന്നു…

ക്രിസ്റ്റിയുടെ കണ്ണുകളുടെ തീക്ഷണത വര്‍ദ്ധിച്ചു..
മുഖം ഭീഭത്സമായി..
അത് കണ്ട് ഭയന്ന് നിലവിളിച്ച ഷെറിന്‍റെ ആര്‍ത്ത നാദം തൊണ്ടയില്‍ തങ്ങി നിന്നു…
പുറത്ത് പ്രകൃതി ശാന്തമായി…

********

ബെറ്റിയുടെ തിരോധാനത്തെ തുടര്‍ന്ന് ഷെറിന്‍റേതും കോളേജ് മാനേജ്മെന്‍റിനെ തികച്ചും അസ്വസ്ഥമാക്കി…
എല്ലാം തങ്ങളുടെ കൈപ്പിടിയില്‍ നിന്നും കൈവിട്ട് പോകുകയാണെന്ന് മാനേജ്മെന്‍റിന് മനസ്സിലായി..
അടിയന്തരമായി സ്ഥലം എസ്.ഐ ദിനേശ് ബാബുവിന്‍റെ നേതൃത്വത്തില്‍ മാനേജ്മെന്‍റ് യോഗം കൂടി…
രണ്ട് പെണ്‍കുട്ടികളുടെ തിരോധാനം രഹസ്യമാക്കി വച്ച് അന്വേഷണം നടത്തുക പ്രായോഗികമല്ലെന്ന് എസ്.ഐ ദിനേശ് ബാബു വ്യക്തമാക്കി…
ആദ്യ തിരോധാനം തന്നെ രഹസ്യമാക്കി വച്ച മാനേജ്മെന്‍റിന്‍റെയും പോലീസിന്‍റെയും പ്രവര്‍ത്തി ചോദ്യം ചെയ്യപ്പെടുകയും പൊതുജനങ്ങള്‍ തങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ സാധ്യതയുമുണ്ടെന്ന് അഭിപ്രായപ്പെട്ട
എസ്.ഐ ദിനേശ് ബാബു തിരോധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളെ ഉടന്‍ തന്നെ അറിയിക്കണമെന്ന് കോളേജ് അധികൃതരോട് നിര്‍ദ്ദേശിച്ചു..
തിരോധാനങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് വഴി തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ക്ക് പ്രചോദനം നല്‍കുകയാണെന്ന് എസ്.ഐ അഭിപ്രായപ്പെട്ടതോടെ
കോളേജ് മാനേജ്മെന്‍റ് ത്രിശ്ശങ്കുവിലായി…